ഗീത എന്നാൽ എങ്ങനെ ഭഗവദ് ഗീത ആയി
ഗീത എന്നാൽ ഭഗവദ് ഗീത മാത്രമല്ല. മറ്റനേകം ഗീതകളും സനാതന ധർമ്മത്തിൽ ഉണ്ട്.
മഹാഭാരതത്തിലെ ശാന്തിപർവ്വത്തിലെ ചില ലഘുപ്രകരണങ്ങൾക്കു മങ്കിഗീത, പിംഗളഗീത, ശംമ്പാകഗീത, ബോദ്ധ്യഗീത, വിചഖ്യുഗീത, ഹാരിതഗീത, വൃത്രഗീത, പരാശരഗീത, ഹംസഗീത മുതലായവ ഉണ്ട്. അശ്വമേധ പർവ്വത്തിലെ അനുഗീത, അനുഗീതയിലെ തന്നെ ഒരു ഭാഗത്തിന് ബ്രാഹ്മണഗീത എന്നും പേര് ഉണ്ട്. അവധൂതഗീത, അഷ്ടാവക്രഗീത,
ഈശ്വരഗീത, ഉത്തരഗീത, കപിലഗീത, ഗണേശഗീത, ദേവീഗീത, പാണ്ഡവഗീത, ബ്രഹ്മഗീത, ഭിക്ഷുഗീത, യമഗീത, രാമഗീത, വ്യാസഗീത, ശിവഗീത, സൂതഗീത,സൂര്യഗീത തുടങ്ങി മറ്റനേകം ഗീതകളും ഉണ്ട്.

ഗണേശപുരാണത്തിലെ ക്രീഡാഖണ്ഡത്തിൽ ആണ് ഗണേശഗീത. കൂർമ്മപുരാണത്തിലെ ഉത്തരഭാഗത്തത്തിലാണ് ഈശ്വരഗീതയും വ്യാസഗീതയും. സ്കന്ദപുരാണത്തിലെ സൂതസംഹിതയിൽ നാലാം ഖണ്ഡമാണ് യജ്ഞവൈഭവം. അതിന്റെ ഉത്തരഭാഗത്തിൽ ഒന്ന് മുതൽ പന്ത്രണ്ടുവരെ അദ്ധ്യായങ്ങൾ ആണ് ബ്രഹ്മഗീത. പിന്നീടുള്ള എട്ടു അദ്ധ്യായങ്ങൾ സൂതഗീത. യമഗീത മൂന്നെണ്ണമുണ്ട്. ഒന്ന് വിഷ്ണു പുരാണത്തിൽ, അടുത്തത് അഗ്നിപുരാണത്തിൽ, അടുത്തത് നരസിംഹപുരാണത്തിൽ. മഹാരാഷ്ട്രയിൽ പ്രസിദ്ധമായ രാമഗീത അദ്ധ്യാത്മരാമായണം ഉത്തരകാണ്ഡം അഞ്ചാം സർഗ്ഗത്തിലാണ്. ഇത് കൂടാതെ ഗുരുജ്ഞാനവാസിഷ്ഠതത്ത്വസാരായണം എന്ന, തമിഴ്‌നാട്ടിൽ പ്രചരിച്ചിട്ടുള്ള ഗ്രന്തത്തിലും ഒരു
രാമഗീത ഉണ്ട്. ഗുരുജ്ഞാനവാസിഷ്ഠതത്ത്വസാരായണത്തിൽ തന്നെയാണ് സൂര്യഗീതയും. ശിവഗീത പദ്മപുരാണത്തിലെ പാതാളഖണ്ഡത്തിലാണ്. ഹംസഗീതയും ഭിക്ഷുഗീതയും കപിലഗീതയും ഭാഗവതത്തിൽ ആണ് ഉള്ളത്. ദേവീഗീത ദേവീഭാഗവതത്തിൽ ആണ്.

ജ്ഞാനത്തിന്റെ കാഴചപ്പാടിൽ ഈ ഗീതകൾക്കൊന്നും ഭഗവദ്ഗീതയോളം മേന്മ ഇല്ല. വിവിധ മാർഗങ്ങൾ, (വിശേഷിച്ചു കർമ്മയോഗം) മനോഹരമായി സമന്വയിപ്പിയ്ക്കുന്ന രീതി ഭഗവദ്ഗീതയുടെ മാത്രം സവിഷേഷതയാണ്. ഭഗവദ്ഗീതയുടെ തേജസിൽ പിന്നീടുണ്ടായ ഗീതകൾക്കൊന്നും പിടിച്ചുനിൽക്കാൻ ആകാതെയായി. അങ്ങിനെ ആണ് ഗീത എന്നാൽ ഭഗവദ്ഗീത എന്നായിത്തീർന്നത്.

No comments:
Post a Comment