”സത്യം ജ്ഞാനമനന്തം ബ്രഹ്മ” (=ബ്രഹ്മം എന്നും നാശമില്ലാത്താണ്, ജ്ഞാനസ്വരൂപമാണ്, അന്തം(അവസാനം ഇല്ലാത്തതാണ്) എന്ന വേദവാക്യത്തിന്റെ വിവരണം അങ്ങുതന്നെയാണ്. അങ്ങേയ്ക്ക് ആരംഭമില്ല, അന്തവും ഇല്ല. അതിനാല്‍ തന്നെ മധ്യഭാഗവും ഇല്ല. അങ്ങേയ്ക്ക് രണ്ടുകൈകളല്ല, നാലുകൈകളല്ല, എണ്ണമറ്റ കൈകളാണ് ഇപ്പോള്‍ കാണുന്നത്. കണ്ണുകളുടെ സ്ഥാനത്ത് ചന്ദ്രനേയും സൂര്യനേയും കാണുന്നു.
അങ്ങനെ രണ്ടു കണ്ണുകള്‍ മാത്രമേ അങ്ങേയ്ക്കുള്ളൂ. ആ ചന്ദ്രനാകുന്ന കണ്ണില്‍ നിന്ന് അങ്ങയെ നമസ്‌കരിക്കുന്ന ദേവന്മാരുടെയും ഭക്തന്മാരുടെയും താപങ്ങള്‍-ദുഃഖങ്ങള്‍-നശിപ്പിക്കുന്ന കാരുണ്യാമൃതം ഒഴുകുന്നു. സൂര്യനാകുന്ന നേത്രത്തില്‍നിന്ന് അസുരന്മാര്‍ക്കും, ദുഷ്ടന്മാര്‍ക്കും ദുഃഖം വളര്‍ത്തുന്ന താപം- ചൂട്-പ്രസരിക്കുന്നു. അങ്ങയുടെ വക്ത്രത്തില്‍നിന്ന് അഗ്നി ആളിക്കത്തി പുറത്തേക്ക് വ്യാപിക്കുന്നു. ഈ പ്രപഞ്ചം മുഴുവന്‍ ഇപ്പോള്‍ ദഹിച്ചുപോകുമെന്ന് തോന്നുന്നു.
ഇതാ ഒരു വാങ്മയ ചിത്രം!
ഇതാ ഒരു വാങ്മയ ചിത്രം!
ശ്രീരാമാനുജാചാര്യര്‍ ഈ ശ്ലോകത്തിലെ പ്രതിപാദ്യനായ ഭഗവാന്റെ ഒരു വാങ്മയ ചിത്രം ഭാഷ്യത്തില്‍ കാണിക്കുന്നുണ്ട്. വിസ്താരമോ ചുറ്റളവോ കണക്കാക്കാന്‍ ആര്‍ക്കും കഴിയാത്ത ഒരു കടിപ്രദേശം-അരക്കെട്ട്-അര്‍ജ്ജുനന്‍ കാണുന്നു. ആ അരക്കെട്ടില്‍നിന്ന് മേല്‍പ്പോട്ട് ദിവ്യങ്ങളായ മുമ്പ് പറഞ്ഞ ഉദരങ്ങളും കൈകളും ദിവ്യാഭരണങ്ങളും ആയുധങ്ങളും കാണാം.
കീഴ്‌പ്പോട്ട് അനേകം കാലുകളും തുടകളും മുട്ടുകളും കാണാം. മുഖം ഒന്നേയുള്ളൂ എന്ന് ആചാര്യര്‍ പറയുന്നു. ആമുഖത്തില്‍ ചന്ദ്രനും സൂര്യനുമാകുന്ന കണ്ണുകള്‍, വായില്‍ കത്തിജ്വലിക്കുന്ന അഗ്നി-ഇങ്ങനെയാണ് ചിത്രം.
കീഴ്‌പ്പോട്ട് അനേകം കാലുകളും തുടകളും മുട്ടുകളും കാണാം. മുഖം ഒന്നേയുള്ളൂ എന്ന് ആചാര്യര്‍ പറയുന്നു. ആമുഖത്തില്‍ ചന്ദ്രനും സൂര്യനുമാകുന്ന കണ്ണുകള്‍, വായില്‍ കത്തിജ്വലിക്കുന്ന അഗ്നി-ഇങ്ങനെയാണ് ചിത്രം.
ജന്മഭൂമി: http://www.janmabhumidaily.com/news761972#ixzz534aNzcaM
No comments:
Post a Comment