'ഞാൻ' എന്നത് ഒരു ശരീരം അല്ലെന്നും ശരീരം ഉൾപ്പെടെയുള്ള ലോക സ്വപ്നത്തിന് , സാക്ഷിയായ ഒരു അറിവു മാത്രമാണെന്നും അറിയുമ്പോൾ
നിരാകാരനും ബോധസ്വരൂപവുമായ എനിക്ക് ഈ ലോകത്തിലെ എന്തെങ്കിലുമായി താതാത്മ്യം പ്രാപിക്കുവാനാകുമോ?
നിരാകാരനും ബോധസ്വരൂപവുമായ എനിക്ക് ഈ ലോകത്തിലെ എന്തെങ്കിലുമായി താതാത്മ്യം പ്രാപിക്കുവാനാകുമോ?
ഒരിക്കലുമില്ല.
ദേഹത്തിന്റെ വിശേഷണങ്ങൾ ഒന്നും ഈ അറിവു നേടിയതിനു ശേഷം എനിക്ക് യോജിക്കില്ല. ഞാൻ നിരാകാരനാണ്.
ദേഹത്തിന്റെ വിശേഷണങ്ങൾ ഒന്നും ഈ അറിവു നേടിയതിനു ശേഷം എനിക്ക് യോജിക്കില്ല. ഞാൻ നിരാകാരനാണ്.
നിസർഗ്ഗദത്ത മഹാരാജ് ആവർത്തിച്ചു പറയാറുള്ളതുപോലെ ,
"നീ അറിയുന്നതൊന്നും നീ അല്ല."
നീ അറിയുന്നവയുടെ സാക്ഷി മാത്രമാണ് നീ.
"നീ അറിയുന്നതൊന്നും നീ അല്ല."
നീ അറിയുന്നവയുടെ സാക്ഷി മാത്രമാണ് നീ.
അപ്പോൾ ശരീരവുമായി ബന്ധപ്പെട്ടതൊന്നും ഞാനല്ലെന്ന് വ്യക്തമായി.
ഇനി , ശരീരത്തിന്റെ കർമ്മങ്ങളുമായി ബന്ധപ്പെടുത്തി, ധാർമ്മികൻ ,നല്ല മനുഷ്യൻ, അധാർമ്മികൻ എന്നൊക്കെ എന്നെ വിശേഷിപ്പിക്കാറുണ്ട്. ഞാൻ ശരീരമല്ലെന്ന് അറിഞ്ഞ സ്ഥിതിക്ക് ഒരു തരം കർമ്മങ്ങളും ഞാൻ ചെയ്യുന്നില്ലെന്ന് വ്യക്തമാണ്. ഞാൻ ശരീരമാണെന്നും കർമ്മം ചെയ്യുന്നുണ്ടെന്നും സ്വപ്നം കാണുകയാണ്.
അതുകൊണ്ട് ഞാൻ ഒന്നും ചെയ്യുന്നില്ല. ആ കർമ്മഫലമായി വരുന്ന സുഖദു:ഖങ്ങളുടെ ഭോക്താവും ഞാനല്ല. ഞാൻ ശരിമാണെന്നും സുഖദു:ഖങ്ങൾ അനുഭവിക്കുന്നുവെന്നും സ്വപ്നം കാണുന്നുവെന്നു മാത്രം.
ഞാൻ കാണുന്നയാളാണ് (ദൃഷ്ടാവ് ) .
അനുഭവിക്കുന്ന ആൾ (ഭോക്താവ്) അല്ല.
അനുഭവിക്കുന്ന ആൾ (ഭോക്താവ്) അല്ല.
നിരാകാരനും ബോധമാത്രസ്വരൂപനുമായ ഞാൻ ഒന്നും ചെയ്യുന്നുമില്ല, ഒന്നും അനുഭവിക്കുന്നുമില്ല.
അപ്പോൾ എനിക്കെന്താണു പ്രശനമുള്ളത്?ഞാൻ ശരീരമാണെന്നും അനേകം പ്രശ്നങ്ങളുണ്ടെന്നും സ്വപ്നം കാണുന്നു എന്നു മാത്രമെ യൊള്ളു.സ്വപ്നത്തിലാണ് പ്രശ്നങ്ങളെല്ലാം.
ഇതറിഞ്ഞാൽ ആ നിമിഷം മുതൽ ഞാൻ സ്വതന്ത്രനാണ്. മാത്രമല്ലാ എല്ലായിപ്പോഴും ഞാൻ സ്വതന്ത്രൻ ആയിരുന്നു.ബന്ധിതനാണെന്ന് സ്വപ്നം കാണന്നുവെന്നു മാത്രമള്ളു
No comments:
Post a Comment