Saturday, January 06, 2018

ഒന്നിനെയും കണ്ട് മോഹിച്ച് സ്നേഹിക്കരുത്. കാണുന്നതെല്ലാം കാണുന്നപോലെ അകമേ ശുദ്ധമോ സുന്ദരമോ ആയിരിക്കില്ല. അതുകൊണ്ടാണ് നമ്മുടെ ഇഷ്ടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകുന്നതും അവ പലതും അബദ്ധങ്ങളായിപ്പോകുന്നതും. ഒന്നും തിരഞ്ഞെടുക്കാതിരിക്കുന്നതാണ് പരിഹാരം. അതാണ് ഭക്തിയുടെയും പരിശുദ്ധ സ്നേഹത്തിന്‍റെയും ലക്ഷണം. സ്നേഹത്തോടെ ലോകത്തെ കാണുന്നതും ലോത്തില്‍ ചില രൂപങ്ങള്‍ കാണുമ്പോള്‍ മാത്രം സ്നേഹം തോന്നുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. സമഭാവത്തില്‍ നിന്നുമാത്രമേ ശാന്തി ഉണ്ടാകുന്നുള്ളൂ. ഓരോ വാക്കിലും ജ്ഞാനവും സ്നേഹവും കലര്‍ന്നിരിക്കട്ടെ. കണ്ടു മോഹിക്കുന്ന തലമുറയ്ക്ക് ജ്ഞാനത്തിന്‍റെ കണ്ണുകള്‍ തുറന്നു കൊടുക്കു. അങ്ങനെ അവര്‍ അറിഞ്ഞു സ്നേഹിക്കട്ടെ. ജ്ഞാനത്തിന്‍റെ സ്വരൂപമായിത്തീരണം നാം.
krishnakumar

No comments: