ആചാരാനുഷ്ഠാനങ്ങളിലെ ഗുപ്താന്തര്‍ധാരകള്‍-108 / കെ.കെ.വാമനന്‍
Tuesday 21 August 2018 1:00 am IST
കൗളമാര്‍ഗത്തിലെ മകാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രതീകങ്ങള്‍ മാത്രമാണ് എന്നൊരു വാദഗതി കാണുന്നുണ്ട്. ഡി. എന്‍. ബോസിന്റെ (തന്ത്രാസ്- ദെയര്‍ ഫിലോസഫി ആന്‍ഡ് ഒക്കള്‍ട് സീക്രട്‌സ്) വിശദീകരണം അനുസരിച്ച് മദ്യം ശിരസ്സിലെ സഹസ്രാരപദ്മത്തില്‍ നിന്നും പ്രവഹിക്കുന്ന അമൃതധാരയാണ,് മത്സ്യം എന്നത് പ്രാണസംയമനമാണ്, മാംസം മൗനമുദ്രയാണ്, മൈഥുനം സൃഷ്ടി-സംഹാരപ്രക്രിയയുടെ ധ്യാനമാണ്. തന്ത്രഗ്രന്ഥങ്ങളിലും ആര്‍തര്‍ ആവലോണ്‍ മുതലായ പില്‍ക്കാലപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിലും ഇത്തരം പല വിശദീകരണങ്ങള്‍ കാണാം.
തന്ത്രം- വീരസാധനയാണ് കൗളമാര്‍ഗം. അതില്‍ ആരംഭ-തരുണ-യൗവ്വന-പ്രൗഢ-പ്രൗഢാന്ത-ഉനീ-അനവസ്ഥ എന്നിങ്ങനെ പടിപടിയായി ആത്മാനുഭൂതിയുടെ ഏഴ് അവസ്ഥകളെയും പറയുന്നു. സാധകനില്‍ നിന്നും സിദ്ധാവസ്ഥയിലേക്കുള്ള പ്രയാണത്തിന്റെ ഏഴു പടികളാണ് അവ. ഈ ഓരോ ഘട്ടത്തിലേയും സാധനാക്രമത്തിനു ഭേദങ്ങളുമുണ്ട്. രോഗത്തിന്റെ ഓരോരോ ഘട്ടത്തിലും ആയുര്‍വേദചികിത്സാമര്‍മ്മങ്ങള്‍ ഗ്രഹിച്ച വൈദ്യന്മാര്‍ മരുന്നുകള്‍ക്കും പത്ഥ്യങ്ങള്‍ക്കും മറ്റും വ്യത്യാസം വരുത്താറുണ്ടല്ലോ.
കൗളമാര്‍ഗത്തിലെ മകാരങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രതീകങ്ങള്‍ മാത്രമാണ് എന്നൊരു വാദഗതി കാണുന്നുണ്ട്. ഡി. എന്‍. ബോസിന്റെ (തന്ത്രാസ്- ദെയര്‍ ഫിലോസഫി ആന്‍ഡ് ഒക്കള്‍ട് സീക്രട്‌സ്) വിശദീകരണം അനുസരിച്ച് മദ്യം ശിരസ്സിലെ സഹസ്രാരപദ്മത്തില്‍ നിന്നും പ്രവഹിക്കുന്ന അമൃതധാരയാണ,് മത്സ്യം എന്നത് പ്രാണസംയമനമാണ്, മാംസം മൗനമുദ്രയാണ്, മൈഥുനം സൃഷ്ടി-സംഹാരപ്രക്രിയയുടെ ധ്യാനമാണ്. തന്ത്രഗ്രന്ഥങ്ങളിലും ആര്‍തര്‍ ആവലോണ്‍ മുതലായ പില്‍ക്കാലപണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളിലും ഇത്തരം പല വിശദീകരണങ്ങള്‍ കാണാം. ഇവ എത്രമാത്രം വസ്തുനിഷ്ഠമാണ് എന്ന കാര്യത്തില്‍ ഭട്ടാചാര്യ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തന്ത്രഗ്രന്ഥങ്ങളെ വേണ്ടവണ്ണം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ സംശയം ന്യായമാണ് എന്നു കരുതേണ്ടിയിരിക്കുന്നു.
വൈദികയാഗാദികളിലെ ഇത്തരം ദ്രവ്യങ്ങളുടെ ഉപയോഗം സംബന്ധിച്ച് ഏര്‍ക്കര രാമന്‍ നമ്പൂതിരി തന്റെ ആമ്‌നായമഥന (പുറം. 39) ത്തില്‍ നല്‍കുന്ന വിശദീകരണം വളരെ വസ്തുനിഷ്ഠമാണ് എന്നു കാണാം. ആധിഭൗതികം, ആധിദൈവികം, ആദ്ധ്യാത്മികം എന്നീ മൂന്ന് അര്‍ത്ഥതലങ്ങളുപയോഗിച്ചാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കുന്നത്. ഇത് നാം ഈ ലേഖനത്തില്‍ വൈദികത്തെ വിവരിക്കുന്നിടത്തു കണ്ടതാണ്. അതനുസരിച്ച് മദ്യാദികളുടെ ഉപയോഗം യഥാര്‍ത്ഥത്തില്‍ തന്നെ വേണ്ടതാണ്, വിധിക്കപ്പെട്ടതാണ്. കൗളതന്ത്രത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം അനുകല്‍പം എന്ന പകരം വെയ്ക്കല്‍ ആണ്. ഈ മകാരങ്ങള്‍ക്കെല്ലാം തന്നെ അനുകല്‍പങ്ങളേയും ഗ്രന്ഥങ്ങളില്‍ വിവരിക്കുന്നുണ്ട്. കോഴിക്കു പകരം കുമ്പളങ്ങയും ഗുരുതിതര്‍പ്പണത്തിനു രക്തത്തിനു പകരം മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തു കലക്കി നിണനിറമാര്‍ന്ന വെള്ളവും മദ്യത്തിനു പകരം മൂടു വെട്ടിയ കരിക്കും ഉപയോഗിക്കുന്നത് കേരളത്തിലെ ഭദ്രകാളീക്ഷേത്രങ്ങളിലും മന്ത്രവാദക്രിയകളിലും നാം കാണാറുള്ളതാണ്. ഈ അനുകല്‍പങ്ങള്‍ വാസ്തവത്തില്‍ യഥാര്‍ത്ഥദ്രവ്യങ്ങളുടെ പ്രാധാന്യത്തെയും ഫലദാനശേഷിയേയും ഊട്ടി ഉറപ്പിക്കുകയാണല്ലോ ചെയ്യുന്നത്.
മകാരങ്ങളുടെ പ്രതീകകല്‍പ്പനയും അനുകല്‍പനയും തന്ത്രപദ്ധതിയുടെ ദാര്‍ശനികതലത്തെ വേണ്ടതുപോലെ ഉള്‍ക്കൊള്ളാതിരുന്നതുകൊണ്ട് സംഭവിച്ചതാണെന്നു കരുതേണ്ടിയിരിക്കുന്നു. കൗളപദ്ധതിയില്‍ കാണപ്പെടുന്ന മകാരങ്ങളുടെ അനിയന്ത്രിതമായ ഉപയോഗം, ജന്തുബലി തുടങ്ങിയവയും ഈ താത്വികതലത്തിനെ പ്രായോഗികതലത്തില്‍ തെറ്റായി ആവിഷ്‌കരിച്ചതിന്റെ പരിണിതഫലമാണ്.
തന്ത്രവും രസതന്ത്രവും - ഭട്ടാചാര്യയുടെ വാക്കുകളില്‍ (ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍) ആദ്യകാലപണ്ഡിതര്‍ (ഇംഗ്‌ളീഷ് വിദ്യാഭ്യാസവും മറ്റും നേടിയവര്‍) തന്ത്രത്തെ ദുര്‍മന്ത്രവാദവും, അറപ്പും വെറുപ്പും ഉളവാക്കുന്ന ചടങ്ങുകളും മാത്രം നിറഞ്ഞതാണെന്നും സദാചാരികളായവര്‍ക്ക് പഠിക്കാന്‍ കൊള്ളുന്നതല്ല എന്നും പറഞ്ഞു തള്ളിക്കളഞ്ഞപ്പോള്‍ തന്ത്രത്തില്‍ വിശ്വാസമുള്ളവര്‍ അത് ആത്മാനുഭൂതിക്കുള്ള ഉപായങ്ങളടങ്ങിയതാണെന്നും കേവലം ഭോഗാസക്തമായ ഭൗതികതയുമായി അതിനു ബന്ധമില്ലെന്നും കരുതിപ്പോന്നു. അങ്ങനെ ആചാര്യ പ്രഫുല്ലചന്ദ്ര റേ (1861-1944) എന്ന പ്രസിദ്ധനായ രസതന്ത്ര (കെമിസ്ട്രി) ശാസ്ത്രജ്ഞന്‍ തന്ത്രഗ്രന്ഥങ്ങള്‍ പഠിക്കുകയും ഭാരതീയരസതന്ത്രം ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കുന്നത് തന്ത്രത്തോടും അതിന്റെ ആചാര്യന്മാരോടും ആണ് എന്നു സധൈര്യം തെളിവുകള്‍ സഹിതം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ വിഖ്യാതമായ ഹിസ്റ്ററി ഓഫ് ഹിന്ദു കെമിസ്റ്റ്‌റി എന്ന പുസ്തകത്തിന് പ്രധാനആധാരം തന്ത്രഗ്രന്ഥങ്ങളാണ്.
കുബ്ജികാമതം, രുദ്രയാമളതന്ത്രത്തിലെ രസകല്‍പം, ധാതുക്രിയാ (ധാതുമഞ്ജരീ), നാഗാര്‍ജുനന്റെ രസരത്‌നാകരം ( ഈ നാഗാര്‍ജുനന്‍ ബൗദ്ധസമ്പ്രദായത്തിലെ മാധ്യമികമാര്‍ഗത്തിന്റെ പ്രസിദ്ധആചാര്യനായ നാഗാര്‍ജുനന്‍ അല്ലത്രേ. ബൗദ്ധമഹായാനമാര്‍ഗി ആയിരുന്നു. കക്ഷപുടതന്ത്രം, ആരോഗ്യമഞ്ജരീ എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്), ഈ നാഗാര്‍ജുനന്റെ തന്നെ യോഗസാരവും, യോഗാഷ്ടകവും, സിദ്ധനിത്യനാഥന്റെ രസരത്‌നാകരം, രസാര്‍ണ്ണവം (ശൈവതന്ത്രം), ഭിക്ഷു ഗോവിന്ദന്റെ രസഹൃദയം, സോമദേവന്റെ രസേന്ദ്രചൂഡാമണി, യശോധരന്റെ രസപ്രകാശസുധാകരം, മദനാന്തദേവന്റെ രസചിന്താമണി, കാകചണ്‌ഡേശ്വരീമതതന്ത്രം, വിഷ്ണുദേവന്റെ രസരാജലക്ഷ്മി, മദനസിംഹന്റെ രസനക്ഷത്രമാലികാ, രസേന്ദ്രചിന്താമണി (എഴുതിയതാരെന്നറിയില്ല), ഗോവിന്ദാചാര്യന്റെ രസസാരം, ധാതുരത്‌നമാലാ, ശാര്‍ങ്ഗധരസംഹിതാ, ഗോപാലകൃഷ്ണന്റെ രസേന്ദ്രസാരസംഗ്രഹം, രസേന്ദ്രകല്പദ്രുമം, രസകൗമുദി, ഭാവപ്രകാശം, അര്‍ക്കപ്രകാശം, ശാലിനാഥന്റെ രസമഞ്ജരി, രസരഞ്ജനം, മറ്റൊരു രസാര്‍ണ്ണവവും രസരത്‌നാകരവും, സുവര്‍ണ്ണതന്ത്രം എന്നിങ്ങനെ പ്രകാശിതവും അപ്രകാശിതവും ആയ നിരവധി തന്ത്ര-രസതന്ത്രഗ്രന്ഥങ്ങള്‍ രസതന്ത്രത്തിന്റെയും വൈദ്യത്തിന്റെയും വിവിധവശങ്ങളെ വിസ്തരിച്ചു പ്രതിപാദിക്കുന്നു.
ആനന്ദാനുഭവന്റെ രസദീപികാ, ഭോജദേവന്റെ രസരാജമൃഗാങ്കം, ചന്ദ്രസേനന്റെ രസചന്ദ്രോദയം, ചര്‍പ്പടന്റെ ചര്‍പ്പടസിദ്ധാന്തം, ചൂഡാമണിമിശ്രന്റെ രസകാമധേനു, ധനപതിയുടെ ദിവ്യരസേന്ദ്രസാരം, ഗരുഡദത്തസിദ്ധന്റെ രസരത്‌നാവലീ, ഗോരക്ഷനാഥന്റെ ഗോരക്ഷസിദ്ധാന്തം, ഹരിഹരന്റെ രസവിശ്വദര്‍പ്പണം, കങ്കാളിയുടെ രസകങ്കാളീ, കപാലിയുടെ രസരാജമഹോദധി, കേശവദേവന്റെ യോഗരത്‌നാകരം, മല്ലാരിയുടെ രസകൗതുകം, നരഹരിയുടെ രസയോഗമുക്താവലീ, രാമരാജന്റെ രസരത്‌നപ്രദീപം, സിദ്ധഭാസ്‌കരന്റെ രസേന്ദ്രഭാസ്‌കരം, സിദ്ധപ്രാണനാഥന്റെ രസദീപം, ശ്രീനാഥന്റെ രസരത്‌നം, ത്രിമല്ലഭട്ടന്റെ രസദര്‍പ്പണം, വൈദ്യരാജന്റെ രസകഷായവൈദ്യകം, ബന്ദിമിശ്രന്റെ യോഗസുധാനിധി, വാസുദേവന്റെ രസസര്‍വേശ്വരം എന്നിവ ഇനിയും കണ്ടെത്തിയിട്ടില്ല.
ടിബറ്റിലെ താഞ്ഞൂര്‍, കാഞ്ഞൂര്‍ ഗ്രന്ഥശേഖരത്തില്‍ രസതന്ത്രവും വൈദ്യവും ആയി ബന്ധപ്പെട്ട നിരവധി തന്ത്രഗ്രന്ഥങ്ങള്‍ ഉണ്ടത്രേ. 1932-ലെ മദ്രാസ് മാനുസ്‌ക്രിപ്റ്റില്‍ വിധുശേഖരശാസ്ത്രി, ടിബറ്റന്‍ ഭാഷയിലേക്കു തര്‍ജ്ജിമ ചെയ്യപ്പെട്ട, രസസിദ്ധിശാസ്ത്രം, ധാതുവാദശാസ്ത്രം (ധാതുവാദശാസ്‌ത്രോദ്ധൃതി), സര്‍വേശ്വരരസായനം, ധാതുവാദം എന്നീ നാലു സംസ്‌കൃതഗ്രന്ഥങ്ങളെ പരാമര്‍ശിക്കുന്നുണ്ട്. ബലഭദ്രന്‍, ബ്രഹ്മജ്യോതി, ഗഹനാനന്ദനാഥന്‍, മന്ഥാനഭൈരവന്‍, സ്വച്ഛന്ദഭൈരവന്‍, വ്യാഡി തുടങ്ങിയ നിരവധി ഗ്രന്ഥകാര•ാരുടെ പേരുകള്‍ കാണാം. ഇവ കൂടാതെ തമിഴകത്തെ തന്ത്ര-യോഗസിദ്ധപരമ്പരയുടെ അമൂല്യങ്ങളായ സംഭാവനകള്‍ വേറെയും ഈ വിഷയത്തില്‍ ഉണ്ട്. സിദ്ധവൈദ്യം പ്രസിദ്ധമാണല്ലോ. അഗസ്ത്യനാണത്രെ ഈ പരമ്പരയുടെ ഉപജ്ഞാതാവ്. ഭോഗര്‍, ശിഷ്യനായ പുലിപ്പാണി മുതലായ നിരവധി ആചാര്യന്മാരും ഇക്കൂട്ടത്തില്‍ പെടുന്നു.
No comments:
Post a Comment