അദ്ധ്യായം-18-ശ്ലോകം-42
(1) ശമഃ - മനസ്സിനെ ഭൗതികവും ദിവ്യവുമായ ഒരു സുഖത്തിലേക്കും ഓടിപ്പോകാതെ പിടിച്ചുനിര്‍ത്തുക.
(2) ദമഃ-ഇന്ദ്രിയങ്ങളെ ശാസ്ത്രനിഷിദ്ധങ്ങളായ പ്രവൃത്തികളില്‍നിന്നും പിന്തിരിപ്പിക്കുക.
(3) തപഃ- 17-ാം അധ്യായത്തില്‍ നിര്‍ദേശിച്ച ശാരീരികവും മാനസികവും വാചികവുമായ തപസ്സ്.
(4) ശൗചം- പുണ്യതീര്ഥങ്ങളില് സ്നാനം ചെയ്ത്, ശരീരത്തെയും, രാഗവും ദ്വേഷവും തീരെ ഒഴിവാക്കി മനസ്സിനെയും ശുദ്ധമാക്കുക. കൂടാതെ കാപട്യവും അന്യന്റെ അന്നവും ഒഴിവാക്കി വായയും നാക്കും ശുദ്ധമാക്കുക. ദാനം സ്വീകരിക്കാതെ കൈകളെയും ബ്രഹ്മചര്യംകൊണ്ട് ഉത്പാദനേന്ദ്രിയത്തെയും, ശാസ്ത്രത്തില്‍ വിധിച്ച കര്‍മ്മങ്ങള്‍ മാത്രം ആചരിച്ച് ക്രിയകളെയും ശുദ്ധീകരിക്കുക.
(5)- ക്ഷാന്തിഃ- മറ്റുള്ളവര്‍ നിന്ദിച്ചാലും ശകാരിച്ചാലും അടിച്ചാലും മനസ്സിനെ നിര്‍വികാരമാക്കി നിര്‍ത്തുക.
(6) ആര്‍ജവം- മനസ്സുകൊണ്ട് ചിന്തിച്ച വസ്തുതതന്നെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. കുടിലത ഇല്ലാതിരിക്കുക എന്ന അവസ്ഥ.
(7) ജ്ഞാനം- വേദപുരാണേതിഹാസ ശാസ്ത്രങ്ങളുടെ യഥാരൂപമായ അറിവ്, സദ്ഗുരുവില്‍നിന്നും നേടുക.
(8) വിജ്ഞാനം- വേദത്തിലെ കര്‍മകാണ്ഡത്തില്‍ പ്രതിപാദിച്ച യജ്ഞം മുതലായ കര്‍മങ്ങള്‍ ചെയ്യാനുള്ള സാമര്‍ഥ്യവും ബ്രഹ്മകാണ്ഡത്തില് പ്രതിപാദിച്ച ആത്മാവിന്റെയും പരമാത്മാവിന്റെയും യാഥാര്‍ഥ്യവും നേടുക. അനുഷ്ഠാന കര്‍മങ്ങള്‍ യഥാരൂപമായും സംശയരഹിതമായും അറിയുക.
(9) ആസ്തിക്യം- വേദങ്ങളും, പുരാണേതിഹാസങ്ങളും, അവയ്ക്ക് അനുകൂലമായ സ്മൃതികളും പഞ്ചരാത്രം മുതലായവയും ഭഗവാന്റെയും ഭക്തന്മാരുടെയും തിരുവായ് മൊഴികളാണ്; ആകയാല്‍ നിത്യസത്യമാണ് എന്ന ഉറച്ച ശ്രദ്ധ തന്നെ.(മേല്‍പ്പറഞ്ഞ ഒമ്പത് കൂട്ടം (=നവകം) സ്വഭാവജം =(സത്ത്വഗുണ സ്വഭാവത്തില്‍ നിന്നുണ്ടായതും ബ്രാഹ്മണന്റെ കര്‍മവുമാണ് -(ബ്രഹ്മകര്മ)- ഇവ ജനിക്കുമ്പോള്‍ തന്നെ ഉള്ളിലെ വ്യക്തിയത്രേ. ബ്രാഹ്മണന്
കാനപ്രം കേശവന് നമ്പൂതിരി
No comments:
Post a Comment