2018 ലെ പ്രളയം...
അത് കേരള ചരിത്രത്തിന്റെ ഭാഗമാണ്,
ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായിരിക്കാം...
നാമതിനു സാക്ഷിയാണ്.
അപ്രതീക്ഷിതമായ ആഘാതം...
ഞെട്ടൽ വിട്ടുമാറാതെ നമ്മൾ..
ഭീതിയിലാഴ്ന്ന ജനങ്ങൾ...
എല്ലാം നഷ്ടപ്പെട്ട ഒരുപാടുപേർ..
മക്കൾ, അച്ഛൻ, അമ്മ, സഹോദരങ്ങൾ, ബന്ധുജനങ്ങൾ, വളർത്തുമൃഗങ്ങൾ, കൃഷിയിടങ്ങൾ, വാഹനങ്ങൾ, കരുതിവെച്ച സമ്പാദ്യം...
ജീവിതം തന്നെ വെടിയേണ്ടിവന്ന കുറേയേറെപ്പേർ...
ആരെയും കുറ്റം പറയാനില്ല,
ചില കണക്കുകൂട്ടലുകൾ പിഴച്ചിരിക്കാം ,
ചിലതുമുൻകൂട്ടി കാണുവാൻ കഴിയാതിരുന്നിരിക്കാം,
ആരുടേയും കുറ്റമല്ല,
ആർക്കും സംഭവിക്കുന്നത്...
കുറ്റം പറയാൻ ആർക്കും അർഹതയില്ല,
എന്നാൽ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്,
ദുരന്തം നേരിടുവാൻ കയ്യും മെയ്യും മറന്നു പ്രവർത്തിച്ച ഒരുപാടു പേർ,
ഒരുപാടു സംഘടനകൾ,
അവധിയും ഡ്യൂട്ടി സമയവും നോക്കാതെ ജോലിചെയ്തുകൊണ്ടിരിക്കുന്ന പോലീസ്, ഫയർ ഫോഴ്സ്, വൈദ്യുതി, ആരോഗ്യം റവന്യു തുടങ്ങിയ എല്ലാവകുപ്പുകളിലെയും ജീവനക്കാർ,
കൃത്യസമയത് ഓടിയെത്തിയ നമ്മുടെ സൈന്യം, അർധസൈനിക വിഭാഗങ്ങൾ..
എന്നെപ്പോലെ ദുരിതഭീഷണി ഇല്ലാത്ത സ്ഥലത്തു ജീവിക്കുന്ന, ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ മാത്രം കഴിഞ്ഞ ഒരുപാടുപേർ...
നാളെ എന്തുസംഭവിക്കും എന്ന് ആർക്കും അറിയില്ല..
വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ...
ഉത്തരവാദിത്വത്തോടെ ഇങ്ങോട്ടുവിളിച്ചു ദുരിതങ്ങളെ കുറിച് അന്വേഷിക്കുകയും വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന കേന്ദ്രസർക്കാർ...
സ്വാതന്ത്ര്യ ദിന സൽക്കാരം ഉപേക്ഷിച്ചു ഗവർണ്ണർ,
ദുരിതം നേരിട്ടു മനസ്സിലാക്കാൻ എത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി,
എല്ലാവരും കഴിയുന്നതൊക്കെ ചെയ്യുന്നുണ്ട്,
എന്നിട്ടും....
എന്നിട്ടും ഇതൊന്നും നമ്മളെ ബാധിക്കില്ല എന്ന് അഹങ്കരിക്കുന്ന ചിലർ...
എവിടെ ദൈവങ്ങൾ???
അതാണ് അവരുടെ ചോദ്യം...
സ്വയം രക്ഷയില്ലാത്ത ദൈവങ്ങൾ എങ്ങിനെ നമ്മെ രക്ഷിക്കാൻ എന്ന് പുച്ഛിക്കുന്നവരുണ്ട്...
അവരോട് പറയാൻ ഉത്തരമുണ്ട്,
ഈ പ്രകൃതിയാണ് ദൈവം...
ഭൂമി, ജലം, അഗ്നി, വായു, ആകാശം...
ഈ പഞ്ചഭൂതങ്ങൾ ആണ് ദൈവങ്ങൾ...
അതിനെയാണ് പണ്ടുമുതൽ നമ്മൾ ആരാധിച്ചിരുന്നത്...
അവയെ ബഹുമാനിക്കാനും സംരക്ഷിക്കാനും തന്നെയാണ് പൂർവികർ അവയെ ദൈവം എന്നുവിളിച്ചത്.
അഹം ബ്രഹ്മാസ്മി... തത്വമസി... പ്രജ്ഞാനം ബ്രഹ്മം... അയം ആത്മ ബ്രഹ്മം...
അത് നീ തന്നെ ആകുന്നു
എന്നും പഠിപ്പിച്ചത്..
ഇന്ന് നമ്മളിലെ ദൈവാംശം നഷ്ടപ്പെട്ടിരിക്കുന്നു...
അതുകൊണ്ടു തന്നെ നമ്മൾ പ്രകൃതിയെ വെല്ലുവിളിക്കാൻ തുടങ്ങിയിരിക്കുന്നു...
നമ്മൾ അവയോടു ചെയ്ത ധിക്കാരങ്ങൾക്കും ക്രൂരതക്കും ഉള്ള തിരിച്ചടിയാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്...
അപ്പോൾ, തെറ്റ് ചെയ്യാത്തവരും അനുഭവിക്കുന്നില്ലേ എന്ന് ചോദ്യമുയരാം...
ഉണ്ട്... ആ തെറ്റുചെയ്യാത്തവർ അനുഭവിക്കുന്നതിന്റെ ഉത്തരവാദിത്വവും തെറ്റുചെയ്തവർക്കുണ്ട്...
കണക്കുകൾ അവസാനിച്ചു എന്ന് ആരും കരുതേണ്ട...
പ്രകൃതിക്ക് എല്ലാത്തിനും കൃത്യമായ കണക്കുകളുണ്ട്..
പ്രാചീനകാലം മുതൽ നമ്മൾ ആരാധിച്ചുപോന്ന ഈ പഞ്ചഭൂതങ്ങളിൽ ഒന്ന് മാത്രം ചെറുതായി ഒന്നിടഞ്ഞപ്പോൾ ഉള്ള അവസ്ഥയാണ് ഇത്....
ബാക്കി പറയേണ്ടല്ലോ???
ദൈവം എന്തെ രക്ഷിക്കാത്തത് എന്ന് ചോദിക്കുന്ന ശാസ്ത്രവാദികളോടും യുക്തിവാദികളോടും ഒരു ചോദ്യം..
ശാസ്ത്രം ഒരുപാട് വളർന്നില്ലേ???
എന്തേ ശാസ്ത്രം രക്ഷിക്കാഞ്ഞത്???
എന്തേ ആവശ്യം കഴിഞ്ഞപ്പോൾ ആ മഴയങ്ങു നിർത്താൻ ശാസ്ത്രത്തിന് കഴിയാതിരുന്നത്???
വേണ്ടിടത്ത് അത് പെയ്യിക്കാതിരുന്നത്??
എന്തേ ആ ജീവനുകൾ രക്ഷിക്കാതിരുന്നത്??
അവരുടെ സമ്പാദ്യങ്ങൾ സംരക്ഷിക്കാതിരുന്നത്??
ഇത്രേയുള്ളൂ...
ഒന്നും നമ്മുടെ നിയന്ത്രണത്തിൽ അല്ല...
ശാസ്ത്രത്തിനും പരിമിതികളുണ്ട്...
അതിനതീതമായ കാര്യങ്ങൾ ഉണ്ട്..
ശാസ്ത്രത്തിന് അതീതമാണ് ഈ പഞ്ചഭൂതങ്ങൾ...
പ്രകൃതി... അത് മാറ്റമില്ലാത്തത്...
നമ്മെ സംരക്ഷിക്കുന്നത് ഈ പ്രകൃതിയാണ്.. അത് സംരക്ഷിക്കപ്പെടുകയും അതിനെ ബഹുമാനിക്കുകയും തന്നെ വേണം..
സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോൾ പ്രകൃതി അസ്വസ്ഥമാവും...
അതാണ് നമ്മൾ കാണുന്നത്...
അനുഭവിക്കുന്നത്...
കിടപ്പാടത്തിനോ ജീവിക്കാനോ വേണ്ടി പ്രകൃതിയെ ഉപയോഗിക്കുന്നവർക്ക് വിഷമം തോന്നേണ്ട...
പ്രകൃതി നമ്മളെപ്പോലെയുള്ള ജീവജാലങ്ങൾക്ക് ജീവിക്കാൻ തന്നെയുള്ളതാണ്..
ആ അവകാശം ചൂഷണമാവുമ്പോൾ ആണ് പ്രകൃതി പ്രതികരിക്കുന്നത്...
ദുരന്തങ്ങൾ ഉണ്ടാവുന്നത്....
അതുകൊണ്ട് പ്രകൃതിയെ ബഹുമാനിക്കാം..'
വിശ്വസിക്കാം..
സംരക്ഷിക്കാം...
ദുരന്തങ്ങൾ വഴിമാറട്ടെ....
വരും തലമുറയും ഈ സൗന്ദര്യം ആസ്വദിക്കട്ടെ... ഇവിടെ തളിരിടുന്ന ഒരു മൊട്ടും വാടിക്കൊഴിയാതിരിക്കട്ടെ...
കിട്ടിയതാണ് ഈ എഴുത്ത് ഏറെ സ്വാധീനിച്ചു...ചില അക്ഷര തിരുത്തുകളും കൂട്ടി ചേർക്കലും മാത്രം നമ്മുടേത്... അല്ല!!! ഉണ്ടോ വല്ലതും നമ്മുടേത്???
No comments:
Post a Comment