അനാഹത ശബ്ദങ്ങൾ
******************************
രണ്ടു വിരൽ കൊണ്ട് ഇരുചെവികളും അടച്ചു പിടിച്ചുനോക്കു എന്ത് കേൾക്കുന്നൂ. ഇടിമുഴക്കം ആവാം അല്ലെങ്കിൽ മറ്റെന്തെങ്കിലും .ഇതാണ് സിമ്പിളായി അനാഹതശബ്ദം.
******************************
രണ്ടു വിരൽ കൊണ്ട് ഇരുചെവികളും അടച്ചു പിടിച്ചുനോക്കു എന്ത് കേൾക്കുന്നൂ. ഇടിമുഴക്കം ആവാം അല്ലെങ്കിൽ മറ്റെന്തെങ്കിലും .ഇതാണ് സിമ്പിളായി അനാഹതശബ്ദം.
ഒരു യോഗിക്ക് ധ്യാനത്തിനിടയിൽ ശ്രവ്യമാകുന്ന രഹസ്യ ശബ്ദങ്ങളാണ് ഇവ . ഇവ നാഡികൾ ശുദ്ധീകരിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ്. അനാഹത ശബ്ദം ഓംകാര ധ്വനി എന്നും അറിയപ്പെടുന്നു . അനാഹത ശബ്ദം സുഷുമ്നാ നാടിയിലെ അനാഹത എന്നാ ഊർജകേന്ദ്രത്തിൽ നിന്നും പുറപ്പെടുന്നു.
ചില യോഗികൾ ഇത് ഒരു കർണത്തിലൂടെയും വേറെ ചിലർ രണ്ടു കർണത്തിലൂടെയും ഇത് ശ്രവിക്കുന്നു . അനാഹത ശബ്ദം മുഴക്കമുള്ളവയും നേർത്തവയുമാവം . മുഴക്കമേറിയ ശബ്ദത്തിൽ നിന്നും യോഗി നേർത്തശബ്ദങ്ങളെ പ്രതീക്ഷിക്കുന്നു . പിന്നീട് അതിലും നേർത്ത ശബ്ദങ്ങളുടെ വരവിനായി കാത്തിരിക്കുന്നു . തുടക്കക്കാർ ചെവിയടച്ചു പിടിച്ചാൽ മാത്രമേ ഈ ശബ്ദം ശ്രവ്യമാക്കൂ .പരിശീലനത്തിലൂടെ ചെവിയും കണ്ണുകളും തുറന്നുപിടിചാലും അനാഹത ശബ്ദം കേൾക്കാനാകും .
സൗകര്യപ്രദമായ ഒരു ആസനത്തിൽ ഉപവിഷ്ടനാകുക . ചെവി രണ്ടും പെരുവിരലിനാൽ അടച്ചുപിടിക്കുക.അന്തർശബ്ദങ്ങളെ ശ്രദ്ധിക്കുക. അപ്പോൾ യോഗി പുറത്തുനിന്നുള്ള ഒരു ശബ്ദവും ശ്രവിക്കുന്നില്ല .കണ്ണുകളും അടക്കുക. തുടക്കത്തില ആകെ ബഹളമയമായ മുഴങ്ങിയ ശബ്ദമായിരിക്കും നാം കേൾക്കുന്നത് .പിന്നീട് പരിശീലനത്തിലൂടെ അത് നേര്ത്തതും താളാത്മകവും ആയിത്തീരുന്നു.
ചെവിയിലൂടെ കേൾക്കുന്ന നാദങ്ങളെ പത്തായി തരംതിരിച്ചിരിക്കുന്നു .
1.ചിനിനാദം
2.ചിനി ചിനി നാദം
3. മണിനാദം
4.ശങ്ഘനാദം
5. വീണാനാദം
6.ഇലത്താള ധ്വനി
7.വേണുനാദം
8. ചെണ്ടഭേരി
9.മൃദംഗനാദം
10.ഇടിനാദം
1.ചിനിനാദം
2.ചിനി ചിനി നാദം
3. മണിനാദം
4.ശങ്ഘനാദം
5. വീണാനാദം
6.ഇലത്താള ധ്വനി
7.വേണുനാദം
8. ചെണ്ടഭേരി
9.മൃദംഗനാദം
10.ഇടിനാദം
ആദ്യം മനസ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുക . അപ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങൾ മനസ്സിൽ തന്നെ ഉറച്ചു നില്ക്കും . മനസ്സ് പുറംലോകവുമായുള്ള ബന്ധം അറിയുകയില്ല .അപ്പോൾ വെള്ളം പാലിനോട് ചേരുന്നപോലെ മനസ്സ് ചിദാകാശത്തിൽ ലയിച്ചു ചേരുന്നു . സദാ തേൻ കുടിക്കുന്ന തേനീച്ച മറ്റൊന്നിന്റെയും ഗന്ധവും സ്വാദും ശ്രദ്ധിക്കുന്നില്ല . അതുപോലെ ആത്മനാദം ശ്രവിക്കുന്ന യോഗി മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ല.
പ്രണവനാദം പ്രകൃതിയുടെ പ്രഭാപൂരവും ബ്രഹ്മനും ആകുന്നു. മനസ്സ് അതിൽ ആകിരണം ചെയ്യപ്പെടുന്നു . അനാഹത ശബ്ദം നിലനിൽക്കു ന്നിടത്തോളം മനസ്സും നിലനിൽക്കുന്നു . ശബ്ദം നിലക്കുമ്പോൾ യോഗി തുര്യാവസ്ഥയിൽ എത്തുന്നു. ഇത് മനസ്സിന്റെ പരമാവസ്ഥയാണ് . അനന്തരം ശരീരം മരവിക്കുകയും ചൂടും തണുപ്പും സന്തോഷവും ദുഖവും ഒന്നും അറിയാത്ത അവസ്ഥയിൽ എത്തിച്ചേരുന്നു .
കണ്ണടക്കുമ്പോഴേക്കും ശബ്ദം ഉണ്ടാവുന്നില്ല. മനസ്സ് ഒന്നിൽ തന്നെ കേന്ദ്രീകരിക്കണം . ഒരുതവണ കേട്ട ശബ്ദം പിന്നീട് കേൾക്ക ണം എന്നില്ല .ലയത്തിലൂടെയുള്ള നാദം ആണ് നാം പ്രദിപാദിച്ചത് .ലയം നാസികാഗ്രം, ഭ്രുമധ്യം എന്നിവയിലുള്ള ഏകാഗ്രതയിലൂടെ മാത്രമേ പ്രപ്തമാകൂ . 'അഹം ബ്രഹ്മാസ്മി ' 'തത്ത്വമസി ' തുടങ്ങിയ മന്ത്രങ്ങളിലൂടെയുള്ള സാധനയും മറ്റൊരു മാർഗമാണ് .sathi niraj
No comments:
Post a Comment