സൂക്ഷ്മദേഹ രൂപീകരണം
************************
************************
(ലാൽ കുമാർ കെ എസ്)
സ്ഥൂലശരീരം ഉപേക്ഷിച്ച ശേഷം ആത്മാവിനു സൂക്ഷ്മശരീരം ലഭിക്കുന്നു.ഇത് ബന്ധുക്കളുടെ ദിവസബലി കർമങ്ങളാൽ പടി പടിയായിട്ടാണ് ലഭിക്കുന്നത്.
പ്രഥമേഹനി യ: പിണ്ഡ: തേന മൂർദ്ധാ പ്രജായതേ...ഒന്നാം ദിവസത്തെ പിണ്ഡം കൊണ്ട് സൂക്ഷ്മദേഹത്തിന് മൂർദ്ധാവ് ഉണ്ടാകുന്നു.
ചക്ഷുശ്രോത്രേ നാസികാ ച ദ്വിതീയേഹനി ജായതേ...കണ്ണ് ചെവി മൂക്ക് എന്നിവ രണ്ടാം ദിവസത്തെ പിണ്ഡം കൊണ്ട് സൂക്ഷ്മദേഹത്തിന് ലഭിക്കുന്നു.
ഭുജൗ വക്ഷ: തഥാ ജിഹ്വാ തൃതീയേഹനി ജായതേ..കൈകൾ മാറിടം നാവ് എന്നിവ മൂന്നാം ദിവസത്തെ ബലി കൊണ്ട് ലഭിക്കുന്നു.
നാഭിസ്ഥാനം ഗുദം ലിംഗം ചതുർത്ഥേഹനി ജായതേ...നാലാം ദിവസം നാഭി ഗുദം ലിംഗം എന്നില ഉണ്ടാകുന്നു.
ഊരൂ തു പഞ്ചമേ ജ്ഞേയൗ...അഞ്ചാം ദിവസം തുടകൾ ഉണ്ടാകുന്നു.
ഷഷ്ഠേ മർമ്മാണി നിർദ്ദിശേത്...ആറാം ദിവസം മർമ്മങ്ങൾ ഉണ്ടാകുന്നു.
സപ്തമേതു സിരാസ്സർവ്വാ ജായന്തേ നാത്ര സംശയ: ...ഏഴാം ദിവസം സിരകൾ ഉണ്ടാകുന്നു. സംശയം വേണ്ട..!!
അഷ്ടമേതു കൃതേ പിണ്ഡേ സർവ്വ രോമാണി...എട്ടാം ദിവസം സൂക്ഷ്മദേഹത്തിന് രോമങ്ങൾ ഉണ്ടാകുന്നു.
നവമേ വീര്യസമ്പത്തി...ഒൻപതാം ദിവസത്തെ ബലി കൊണ്ട് സൂക്ഷദേഹത്തിന് വീര്യമുണ്ടാകുന്നു..ആരോഗ്യവാനാകുന്നു.
ദശമേ ക്ഷുല്പരിശ്രമ: ...പത്താം നാളത്തെ പിണ്ഡം കൊണ്ട് ആ സൂക്ഷ്മദേഹിക്ക് വിശപ്പും ദാഹവും ക്ഷീണവും ഉണ്ടാകുന്നു.
ഇതും കൂടി അറിയുക
അസൗ പ്രേത: ഈ പ്രേതം, പ്രേതക്രിയാദിരഹിത: പ്രേതക്രിയകളായ സംസ്ക്കാര ഉദകക്രിയ പത്ത് ദിവസത്തെ ബലികൾ(കൊട്ടുബലി) പിണ്ഡപ്രദാനം, ത്രിപക്ഷത്തിലും ദ്വാദശപക്ഷത്തിലും ചതുർവിംശതി മാസത്തിലും നല്കുന്ന പിണ്ഡങ്ങൾ ഇവ അടുത്ത ബന്ധുക്കൾ യഥാവിധി നല്കാതിരുന്നാൽ, പിണ്ഡബഹിഷ്കൃത: പിണ്ഡം സ്വീകരിക്കുന്നതിന് കഴിവില്ലാതാകുകയും, കാലം കഴിയുമ്പോൾ പിശാചദേഹമാശ്രിത്യ..പൈശാചികമായ ഒരു സൂക്ഷ്മദേഹത്തേ സ്വയം സ്വീകരിച്ച് പൈശാചികമായ കർമ്മങ്ങൾ ചെയ്തുകൊണ്ട് സഞ്ചരിക്കും.
എന്നുവരെ..? തിലഹവനം, നാരായണബലി, പുരാണശ്രവണം എന്നിവയെക്കൊണ്ട് ഗതി വരുത്തുന്നതുവരെ സഞ്ചരിച്ചു കൊണ്ടിരിക്കും..!!.
ശ്രാദ്ധശതൈരപി...നൂറുകണക്കിന് ശ്രാദ്ധങ്ങൾ നടത്തിയാലും തസ്യ പിശാചത്വം സ്ഥിരം ഭവേത്..!! പൈശാചികമായ രൂപം സ്ഥിരമായി ഭവിക്കും.
ഉദാ :-ഗോകർണ്ണൻ ദുന്ദുകാരിയെ ഉദ്ദേശിച്ച് ഗയാശ്രാദ്ധാദികൾ വരെ നല്കിയിരുന്നു എങ്കിലും ദുന്ദുകാരിയുടെ പിശാചത്വത്തിന് ഭാഗവതശ്രവണം വരെ ഗതി കിട്ടിയിരുന്നില്ല..!!i
No comments:
Post a Comment