Sunday, August 12, 2018

DrTpr Namboodiri മകാരാദി ആറ് മാസങ്ങൾ ഉത്തരായണം ....കർക്കടകം ഒന്ന് മുതൽ ദക്ഷിണായനം ആരംഭിക്കുന്നു.അപ്പോൾ പിതൃലോകത്ത് പ്രഭാതമാണ് മധ്യാഹ്നമല്ല മധ്യാഹ്നമെന്നത് കന്നി മാസത്തിൽ വരുന്ന മഹാലയപക്ഷമാണ് അപ്പോഴാണ് ബ്രാഹ്മണർ അഷ്ടക മുതലായ ബഹു ഉദ്ദിഷ്ടങ്ങളായ ശ്രദ്ധങ്ങൾ ഊട്ടുന്നത് കർകടകത്തിൽ അല്ല .ബ്രാഹ്മണേതരർക്കു വിഹിതമായ പിണ്ഡകാലം കർക്കടകത്തിലെ കറുത്ത വാവും തുലാമാസത്തിലെ കറുത്തവാവും ആണ്.കർക്കടകവാവ് പ്രധാനമായി സമ്പ്രദായത്തിൽ അനുഷ്ഠാനം ചെയ്യുന്നു .ബ്രാഹ്മണ ജീവിതരീതിയിൽ രാവിലെ ബ്രഹ്മമുഹൂർത്തം മുതൽ കുളി സഹസ്രാവൃത്തി ജപം സ്വാധ്യായം ഗണപതി ഹോമം നമസ്കാരം തേവാരം കഴിഞ്ഞു വൈശ്വദേവത്തിനു ശേഷം ഉപസ്ഥാനം ...ഇതെല്ലാം കൃത്യമായി ചെയ്താൽ കഴിയുമ്പോഴേക്കും മണി പതിനൊന്നാകും അതിനു ശേഷമാണ് ഭക്ഷണം ..മധ്യാഹ്നസ്പർശകാലമായാൽ ഭക്ഷണസമയമായി .അത് പോലെ നാം പിതൃക്കൾക്കും ആറു മാസമുള്ള പിതൃക്കൾക്ക് പകലായ ദക്ഷിണായനത്തിലെ മധ്യകാലമായ മൂന്നാം മാസം കന്യാ മാസം കറുത്തപക്ഷത്തിൽ മഹാലയപക്ഷം ബഹുദ്ദിഷ്ടങ്ങളായി ശ്രാദ്ധമൂട്ടണം. ബ്രാഹ്മണ ഇതര ജീവിതരീതിയിൽ രാവിലെ പല്ല് തേച്ച ഉടൻ ഭക്ഷിക്കാം .അത് കൊണ്ടാണ് അവർക്കു കര്കടകംപിറന്ന ശേഷം ആ മാസത്തിൽ വരുന്ന കറുത്ത വാവിന് പിണ്ഡകാലം നിർണയിച്ചിരിക്കുന്നതു

No comments: