ഭാരതീയ സംസ്‌കാരം പരിചയമില്ലാത്തതിനാലാണ് നമ്മുടെ കുട്ടികള്‍ ലൗ ജിഹാദ് പോലെയുള്ള പ്രശ്‌നങ്ങളില്‍ പെട്ടുപോകുന്നത്. സനാതന ധര്‍മ്മം സൂര്യനെപ്പോലെ എപ്പോഴും പ്രകാശം പരത്തുന്നതാണ്. സ്വന്തം സംസ്‌കാരത്തെ തിരിച്ചറിയാതെ പാശ്ചാത്യ സംസ്‌കാരത്തിന് പുറകെ ചെന്ന് യാചിക്കുന്നത് ശരിയല്ല. പുതുതലമുറ വഴിതെറ്റുന്നത് ഒഴിവാക്കാന്‍ സനാതനധര്‍മ്മമൂല്യങ്ങള്‍ പകര്‍ന്നു നല്കണം. പാശ്ചാത്യ സംസ്‌കാരം നമ്മുടെ സംസ്‌കാരത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. നദീതീരങ്ങളിലും വനാന്തരങ്ങളിലും മഹര്‍ഷിമാര്‍ തപസ്സ് ചെയ്തതിന്റെ ഫലമാണ് സനാതന ധര്‍മ്മം. അതിന് എവിടെ മൂല്യച്യുതി ഉണ്ടായി എന്ന് പരിശോധിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണം. വിവേകാനന്ദ സ്വാമിയെപ്പോലെ പ്രവര്‍ത്തിച്ച് സമൂഹത്തില്‍ മാറ്റമുണ്ടാക്കാന്‍ നമുക്ക് കഴിയണo
No comments:
Post a Comment