സംഹാര രുദ്രയായി വരുന്ന കണ്ണകീദേവിയെ ശാന്തയാക്കി അനുഗ്രഹവര്‍ഷം നേടാന്‍ അനന്തപുരി ഒരിയ്ക്കല്‍ കൂടി യജ്ഞഭൂമിയാകും.കുംഭമേളയ്ക്ക് ത്രിവേണി സംഗമത്തിലേക്കെന്ന പോലെ അനന്തപുരിയുടെ എല്ലാവഴികളും ഇന്ന് സര്‍വ്വമംഗള ദായിനിയായ ആറ്റുകാല്‍ ഭഗവതിയുടെ സവിധത്തിലേക്ക്. 20.2.2019 ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍പൊങ്കാല .അര്‍പ്പണത്തിന്റെ മഹാമുഹൂര്‍ത്തത്തിലേക്ക് മനസ്സ് അര്‍പ്പിച്ച് കാത്തിരിക്കുകയാണ് ഭക്തലക്ഷങ്ങള്‍. പൊങ്കാലയ്ക്ക് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മഹായജ്ഞത്തിന് അഗ്നിപകരുന്ന മുഹൂര്‍ത്തം കാത്തിരിക്കുകയാണ് ഭക്തജനങ്ങള്‍.
രാവിലെ 9.45 ന് ശുദ്ധപുണ്യാഹത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ശ്രീകോവിലില്‍നിന്ന് അഗ്നി പകര്‍ന്ന് മേല്‍ശാന്തി നീലകണ്ഠന്‍ നമ്പുതുരുപ്പാടിനു കൈമാറും. മേല്‍ശാന്തി ക്ഷേത്രത്തനുള്ളിലെ ചെറിയ തിടപ്പള്ളിയിലേക്കും അവിടെനിന്നും വലിയ തിടപ്പള്ളിയിലേക്കും തീ പകരും. തുടര്‍ന്ന് മേള്‍ശാന്തി കീഴ്ശാന്തിമാര്‍ക്കും ദീപം പകരും.. 10.30 ന് പണ്ടാര അടുപ്പില്‍ തീ പകരും. തുടര്‍ന്ന് മറ്റ് അടുപ്പുകളില്‍ തീപകരുവാനുള്ള അറിയിപ്പിനായി കതിനാവെടിയും ചെണ്ടമേളവും മുഴങ്ങിയതോടെ നഗരത്തിലെ ലക്ഷോപലക്ഷം അടുപ്പുകളിലേക്കും അഗ്നി പകരും. ഉച്ചക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല തയ്യാറാക്കുനപോള്‍ തന്നെ ബാലികമാരുടെ താലപ്പൊലിയും നടക്കും.
ലോകത്ത് സ്ത്രീകളുടെ ഏറ്റവും വലിയ ഭക്തജനസംഗമമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത്തവണ 35 ലക്ഷത്തോളം പേരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ ആറ്റുകാല്‍ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ദേവീദര്‍ശനത്തിന് മണിക്കൂറുകള്‍ ക്യൂ നിന്നു. പൊങ്കാലയ്ക്ക് അതിശക്തമായ സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. .ക്ഷേത്രത്തിലും പരിസരപ്രദേശത്തും സിറ്റിപോലീസ് കമ്മിഷണറുടെയും രണ്ട് ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെയും നേതൃത്വത്തില്‍ വനിതാപോലീസുകാരുള്‍പ്പെടെയുള്ളവരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ദ്രുതകര്‍മ്മസേന, കേരളപോലീസിന്റെ കമാന്റോ വിഭാഗം, ദുരന്തനിവാരണ സേന എന്നിവരോടൊപ്പം പുരുഷവനിതാ ഷാഡോ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ഡോഗ് സ്ക്വാഡും ബോംബുസ്ക്വാഡും ഉള്‍പ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ആറ്റുകാലിന് ചുറ്റുമുള്ള പ്രദേശങ്ങളിലെ വീടുകളിലെല്ലാം ദൂരദേശങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കൊണ്ട് നിറഞ്ഞു. ഇനി എല്ലാ വീടുകളും ഭക്തജനങ്ങള്‍ക്ക് സ്വന്തമാണ്. ഭക്തരുടെ ഭക്ഷണവും അവര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും യജ്ഞമനോഭാവത്തോടെയാണ് വീട്ടുകാരും നാട്ടുകാരും നിറവേറ്റുക. ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇന്നലെത്തന്നെ അടുപ്പുകൂട്ടി പൊങ്കാലയ്ക്ക് സ്ഥലംപിടിച്ചുകഴിഞ്ഞു.
രാത്രി 10.30 നാണ് പുറത്തെഴുന്നെള്ളപ്പ്. പാമ്പാടി രാജനാണ് അമ്മയുടെ തിടമ്പേകുക.പുറത്തെഴുന്നള്ളിക്കുമ്പോള്‍ കുത്തിയോട്ട ബാലന്മാരും പാരമ്പര്യ കലാ രൂപങ്ങളും അകമ്പടി സേവിക്കും.പല്ലാവൂര്‍ ശ്രീധരനും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം എഴുന്നള്ളിപ്പിന് കൊഴുപ്പേകും.janmabhumi

No comments:
Post a Comment