ഹൃദയംഗമമായ തിരുവോണാശംസകൾ🙏🙏🙏🙏🙏🙏🙏🙏🙏🙏🙇🙇🙇🙇🙇🙇🙇 🙇.🙇🙇 നിങ്ങളുടെ ഉപബോധമനസിനെ അറിഞ്ഞിട്ടുണ്ടോ.🤗🤗🤗
നിങ്ങളുടെ ജയപരാജയങ്ങൾക്ക് കാരണം ഈ ഉപബോധമനസാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടോ???
നിങ്ങളിൽ ബോധ മനസിനുള്ള സ്ഥാനം വെറും 5 % ശതമാനമാണ് എന്നാൽ ഉപബോധമനസ് 95% ഉണ്ട്... അപ്പോൾ നിങ്ങളിലെ വലിയ മനുഷ്യൻ ഉപബോധമനസാണെന്ന് പറയേണ്ടി വരും... നിങ്ങളുടെ പേര് ഓർത്ത് വെച്ചിരിക്കുന്നത് നിങ്ങളുടെ ഭാഷ സംസാരിക്കാൻ സഹായിക്കുന്നത് .. നമ്മൾ അറിഞ്ഞും അറിയാതെയും നടക്കുന്ന എല്ല ആന്തരിക പ്രവർത്ഥനങ്ങളെയും നിയന്ത്രിക്കുന്നത് ഉപബോധ മനസാണ്.... സത്യം പറഞ്ഞാൽ നിങ്ങളുടെ ഉപബോധ മനസ് ഒരു പൊട്ടനാണ്...
നിങ്ങൾ എന്താണ് അതിന് നൽകുന്നത് അത് സ്വീകരിക്കും... അതിന് അറിയില്ല നല്ലത് ഏതെണന്ന് ചീത്ത ഏതാണെന്ന്.... കുഞ്ഞിലെ മുതൽ നാം ഒരോന്നും നമ്മുടെ ഉപബോധമനസിനെ പലതും ആവർത്തിച്ചു പറഞ്ഞു പഠിപ്പിച്ചതിന്റെ ഫലമായാണ് ഇന്ന് നമ്മൾ ഒരു വ്യക്തി ആയി തീർന്നത്....
ഉപബോധ മനസിന്റെ സ്ഥാനം എന്നത് ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള അവസ്ഥയാണ്....
നിങ്ങളുടെ ഉപബോധ മനസിന് മരണമില്ല... അത് ഈ പ്രപഞ്ചവുമായി ( മാസ്റ്റർ കോൺഷസുമായി ബദ്ധപ്പെട്ടിരിക്കുന്നു ) നമ്മളുടെ ഉപബോധ മനസിന് സാധിച്ചു തരാൻ കഴിയാത്തതായി ഒന്നും തന്നെ ഇല്ല....
നിങ്ങളുടെ പ്രാർത്ഥന വിശ്വാസങ്ങളും ഉപബോധമനസും ബദ്ധപ്പെട്ടിരിക്കുന്നു... നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്ന ദൈവം അത് നിങ്ങളുടെ ഉപബോധ മനസ് തന്നെ ആകുന്നു...
എനിക്ക് പരീക്ഷയ്ക്ക് വേണ്ടി പഠിച്ചതെല്ലാം ഓർത്തെടുക്കാനുള്ള ശക്തി തരു എന്ന് നിങ്ങൾ ആരാധനാലയങ്ങൾ തോറും നടന്ന് പ്രാർത്ഥിക്കുന്നു... എന്നാൽ എന്താണ് സത്യത്തിൽ സംഭവിക്കുന്നത്....?
കണ്ണുകളടച്ച് നിങ്ങൾ പല പ്രാവിശ്യമായി നിങ്ങളുടെ ഉപബോധ മനസിനോടാണ് അപേക്ഷിക്കുന്നത്... പല പ്രാവിശ്യം ഈ ആവിശ്യം ഉന്നേയിച്ചു കഴിയുമ്പോൾ നിങ്ങളുടെ ഉപബോധ മനസ് നിങ്ങളെ സഹായിക്കാൻ സജ്ജമായി കഴിയുന്നു..... നിങ്ങളെ ആവിശ്യാനുസരണം അത് സഹായിക്കുന്നു... പക്ഷെ നിങ്ങൾ ഇതിനൊക്കെ നന്ദി പറയുന്നതു വേറെ എന്തിനോടൊക്കെയാണ്.... സത്യത്തിൽ നിങ്ങളുടെ നന്ദിയുടെ ആവിശ്യകഥ നിങ്ങളുടെ ഉപബോധ മനസിന് ആവിശ്യം ഇല്ല.. പകരം അതിനെ ഉണർത്താൻ ശ്രമിക്കുക... അത് പൂർണമായും ഉണർന്നാൽ പല അതീന്ദ്രീയ ജ്ഞാനവും ലഭ്യമാകും........ അതിന് നിങ്ങൾ എന്താണ് നൽകുന്നത് അത് നിങ്ങളെ അങ്ങനെ ആക്കി മാറ്റുന്നു... മദ്യപാനം പുകവലി ദുഷിച്ച ചിന്തകൾ ഇവയെ പോലുള്ളവയാണ് നൽകുന്നതെങ്കിൽ.. അനു നിമിഷം നിങ്ങളെ നിങ്ങളുടെ ഉപബോധമനസ് അത് ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും... അതു കൊണ്ടാണ് പല ദുഷ് ശീലങ്ങളും നമ്മുക്ക് മാറ്റാൻ കഴിയാതെ വരുന്നത്...... പകരം അതൊക്കെ എനിക്ക് നിർത്താൻ കഴിയും അതിനെ കുറിച്ച് ഞാൻ ചിന്തിക്കുക പോലും ഇല്ല .... എന്ന് നാം ഒരോ നിമിഷവും നമ്മുടെ ഉപബോധ മനസിന് നിർദേശം നൽകുക... കുറച്ചു ദിവസത്തേക്ക് ആ സഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക..... പിന്നിട് ദുഷിച്ച ചിന്തകളെ നിങ്ങളുടെ ഉപബോധ മനസ് ഓർമ്മപ്പെടുത്തുന്നതല്ല.....
എനിക്ക് അതു ചെയ്യാൻ കഴിയില്ല എന്ന മനസ്സോടെ നിങ്ങൾ ഒരു കാര്യം ചെയ്യുകയാണേൽ ... നിങ്ങളുടെ ഉപബോധ മനസ്സ് നിങ്ങളെ ഒർമ്മപ്പെടുത്തുന്നത് അപ്രകാരമായിരിക്കും നിങ്ങളെ കൊണ്ട് അത് സാധിക്കില്ല എന്ന് തൽഫലം നിങ്ങൾക്ക് ചെയ്യാൻ കഴിയാതെ പോകുന്നു..... മറിച്ചാണ് പറഞ്ഞിരുന്നതെങ്കിലൊ???? നിങ്ങൾ അതിൽ വിജയിച്ചേനെ....
ഞാൻ ഇപ്പോൾ മലയാളം എഴുതുന്നു... ഇതെവിടുന്നാണ് വരുന്നത്???? പല വെട്ടം ഞാൻ പറഞ്ഞു ശീലിച്ചതിന്റെ ഫലമായി എന്റെ ഉപബോധ മനസ് അത് സ്വീകരിച്ച് നമ്മുക്ക് ആവിശ്യമുള്ളപ്പോൾ നമ്മെ സഹായിക്കുന്നു...
ഞാനൊരു രോഗിയാണ് എന്ന എന്റെ ചിന്ത എന്നെ തളർത്തി ഒരു രോഗിയാക്കി മാറ്റുന്നു...
ഒന്നറിയുക നിങ്ങളുടെ ശരീരത്തെ നിയന്ത്രിക്കുന്ന ഉപബോധമനസ്സ് എന്ന വൈദ്യന് മാറ്റാൻ കഴിയാത്ത അസുഖങ്ങൾ ഇല്ലന്ന് ഞാൻ വിശ്വസിക്കുന്നു...
ഒരു ഏലസ് നിങ്ങടെ കൈയ്യിൽ കെട്ടിയിട്ട് നിങ്ങളുടെ വിശ്വസ്തനായ ഞാൻ പറയുന്നു ഇനി നിങ്ങൾക്ക് ഒരു പ്രേത ബാധയും കുടില്ല എന്ന്...
എന്നിലുള്ള വിശ്വാസം കൊണ്ട് നിങ്ങൾ എന്റെ ഏലസിലും വിശ്വസിക്കാൻ തയ്യാറാകുന്നു... അതിനാൽ നിങ്ങൾ സ്വയം വിചാരിക്കുന്നു... ഇത് ഉള്ളത് കൊണ്ട് ഒരു പ്രേതവും എന്റെ അടുക്കൽ വരില്ല എന്ന്... ഈ വിചാരം നമ്മുടെ വലിയ മനുഷ്യൻ (Sub Conscious) സ്വീകരിക്കുന്നു.. അപ്രകാരം അത്തരം ചിന്തകളിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുന്നു..... അത് കൊണ്ട് പ്രേത ബാധ അകലുന്നു..... അവിടെ അപ്പോൾ ഏലസ് തന്ന ഞാനും എന്റെ ഏലസും ദിവ്യാത്ഭുതം പ്രവർത്തിച്ചിരിക്കുന്നു എന്ന് നിങ്ങൾ മനസിലാക്കി വെക്കുന്നു.... ഞാൻ നാട്ടിലെ ദിവ്യൻ ആയി... സത്യത്തിൽ ഇതൊക്കെ ചെയ്ത നിങ്ങടെ ഉപബോധ മനസാണെന്ന് നിങ്ങൾ മനസിലാക്കുന്നില്ല..
. കൈ നീട്ടി വിളിക്കുന്നത് അമ്മ ആണേൽ ഏത് കടലിൽ ചാടാനും നാം തയ്യാറാണ് കാരണം എന്താണ്.. നമ്മുടെ അമ്മയെ കുഞ്ഞുനാൾ തൊട്ട് നമ്മുക്ക് വിശ്വാസമാണ് അത് നമ്മുടെ ഉപബോധമനസ് ഒരു വിശ്വാസം സൃഷ്ടിച്ചിരിക്കുന്നു..... ഇതെ പോലെ കുഞ്ഞിലെനമ്മുക്ക് കിട്ടിയ ചില നിക്ഷേധ വാക്കുകളാണ് നമ്മെ ഭയത്തിൽ ആഴ്ത്തുന്നത്...
മോനെ ആ ഇരുട്ടിലേക്ക് പോകരുത് അവിടെ ഭൂതമുണ്ട്... ആ കുഞ്ഞു മനസ്സ് അന്നു മുതൽ ഇരിട്ടിനെ ഭയപ്പെടുന്നു...
നിന്നെ കൊണ്ട് അത് ചെയ്യാൻ സാധിക്കില്ല.!.
ഇതൊക്കെ നമ്മുടെ മനസിൽ പതിഞ്ഞാൽ നിങ്ങളെ ഒരു ആത്മവിശ്വാസം ഇല്ലാത്തവനായി മാറ്റും... അത് കൊണ്ട് ആരേയും നിഷേധ വാക്യങ്ങൾ കൊണ്ട് തളച്ചിടാതിരിക്കു.. നിങ്ങൾ അവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണത്...
നമ്മുടെ അമ്മയും പെങ്ങളെയും കുഞ്ഞുനാൾ മുതൽ തെറ്റായ കണ്ണിലൂടെ നോക്കാൻ പാടില്ല എന്ന് പറഞ്ഞു ശീലിച്ചതിന്റെ ഫലമായാണ് നമ്മുക്ക് അവരെ കമ കണ്ണുകളോടെ നോക്കാനൊ അങ്ങനെ ചിന്തിക്കാനൊ പാടില്ല എന്ന് നമ്മുടെ ഉപബോധമനസ് ബോധ മനസിന് ആജ്ഞ നൽകുന്നു... അതൊണ്ടാണ് നമ്മുക്ക് അങ്ങനെയുള്ള ചിന്തകൾ വരാത്തത്.. ഇതെ പോലെ സമുഹത്തിലെ സ്ത്രീകളെ കുറിച്ചും പറഞ്ഞു പഠിപ്പിച്ചു ശീലിപ്പിച്ചാൽ തീരുന്ന പ്രശ്നമാണ് പീഡനം.. ഇത് മതാവിൽ നിന്ന് ഒരു കുഞ്ഞു മനസ്സിലാക്കിയാൽ അവൻ ഉത്തമൻ ആയി തീരുന്നു....
എന്നെ കൊണ്ട് കഴിയില്ല... എനിക്കാവില്ല... ഞാൻ ഓരോ നിമിഷവും നശിക്കുകയാണ്... ഞാൻ മടിയനാണ്..... ഞാൻ രോഗി ആണ്.. എനിക്ക് ജോലി ചെയ്യാൻ പറ്റുന്നില്ല.... എനിക്ക് മനസിലാവുന്നില്ല... എനിക്ക് പഠിക്കാൻ കഴിയുന്നില്ല... എന്നൊക്കെ ചിന്തിച്ചാൽ നിങ്ങടെ ഉപബോധ മനസും നിങ്ങളെ അങ്ങനാക്കി മാറ്റും.... അങ്ങനെ വേണ്ട എന്നുണ്ടേൽ തിരിച്ചു ചിന്തിച്ചു ശീലിക്കു.....
ആയോധന കലകളിലും അഭ്യാസ പ്രഘടനങ്ങളിലും എല്ലാം ഈ തത്വമാണ് ഉപയോഗിച്ചിരിക്കുന്നത്...
ഒരു കാര്യം ഓർമ്മ ഇരിക്കട്ടെ..... ഞാൻ ഒരു രോഗിക്ക് മരുന്നാണെന്ന് പറഞ്ഞ് ഒരു ഗ്ലാസ് പച്ചവെള്ളം കൊടുത്തു അയാൾ അത് വിശ്വസിച്ചു കുടിച്ചു രോഗമുക്തി നേടി എന്നിരിക്കട്ടെ..... പിന്നീട് ഒരിക്കലും അയാൾ അറിയാൻ ഇടവരരുത് താൻ കുടിച്ചത് വെറും വെള്ളമാണെന്ന സത്യം... കാരണം അത് അയാളുടെ ചിന്തയെ ബാധിച്ച് പോയ രോഗം പൂർണ ശക്തിയിൽ തിരിച്ചു വരുന്നതാണ്......
അത് കൊണ്ട് നിങ്ങളുടെ ഉപബോധ മനസിന് നിങ്ങളെ രക്ഷിക്കാനും നശിപ്പിക്കാനും ആകുമെന്ന സത്യം തിരിച്ചറിയുക.... അതനുസരിച്ചാവണം ഒരോ ചിന്തയും പ്രവർത്തനവും..... (സത്യം )
ശിവായ നമഃ
No comments:
Post a Comment