ഓം ശ്രീ ഗുരുഭ്യോ നമഃ*
🦋
നമസ്കാരം
*വിദുര നീതിയിൽ നിന്ന്*
അഷ്ടാവിമാനി ഹർഷസ്യ
നവനീതാനി ഭാരത
വർതമാനാനി ദൃശ്യന്തേ
താന്യേവ സുസുഖാന്യപി
സമാഗമശ്ച സഖിഭിർ-
മഹാംശ്ചൈവ ധനാഗമഃ
പുത്രേണ ച പരിഷ്വംഗഃ
സനനിപാതശ്ച മൈഥുനേ
സമയേ ച പ്രിയാലാപഃ
സ്വയൂഥേഷൂ ച സന്നതിഃ
അഭിപ്രേതസ്യ ലാഭശ്ച
പൂജാ ച ജനസംസദി
♦♦♦♦♦
♦♦♦♦♦
*അല്ലയോ രാജൻ! ഈ എട്ടു കാര്യങ്ങൾ സന്തോഷത്തിന്റെ നറുവെണ്ണയാണ് ആനന്ദം ഉളവാക്കുന്നവയാണ് എന്നർഥം). ഇവ എട്ടും എവിടെയുണ്ടോ അവിടെ സുഖം ഭവിക്കുന്നതായി കാണപ്പെടുന്നു. മിത്രങ്ങളുമായുളള സമാഗമം, മഹത്തായ ധനലാഭം, പുത്രനെ ആശ്ലേഷിക്കൽ, മൈഥുനാന്തത്തിൽ ഒരുമിച്ചു തളർന്നു വീഴുക, യോജിച്ച സമയത്ത് പ്രിയപ്പെട്ടവരുമായി സല്ലപിക്കുക, സ്വസമൂഹത്തിൽ ഉയർച്ചയുണ്ടാവുക, നേടുവാനുദ്ദേശിച്ചിരുന്ന കാര്യങ്ങൾ ലഭിക്കുക, ജനസമൂഹത്തിൽ ബഹുമാനിക്കപ്പെടുക എന്നിവയാണിവ.*
sanathana dharmam
No comments:
Post a Comment