Tuesday, September 17, 2019

*ബഹുമാന ദിനം (Respect Day)*

*ഇന്ന്‌ സെപ്റ്റംബർ 18 ബഹുമാന ദിനം.* 

ഇന്ന് നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് അകന്നു പോകുന്ന നല്ല സ്വഭാവങ്ങളിൽ ഒന്നാണ് പരസ്പര ബഹുമാനക്കുറവ് . കുട്ടികൾക്ക് മുതിർന്നവരോട് ബഹുമാനക്കുറവ് , സമ്പത്ത് ഉള്ളവന് ദാരിദ്രനോട് ബഹുമാനക്കുറവ് , മുതിർന്ന ഉദ്യോഗസ്ഥന് താഴെയുള്ള ജോലിക്കാരോട് ബഹുമാനക്കുറവ് …അങ്ങനെ ഒട്ടേറെ .

_GIVE RESPECT AND TAKE RESPECT_

നാം കൊടുക്കുന്നതിനു മാത്രമേ നമ്മുക്ക് പ്രതിഫലം കിട്ടുകയുള്ളൂ . നമ്മൾ ഒരാളോട് പെരുമാറുന്നത് ഏതു വിധത്തിൽ ആണോ അത് പ്രകാരമുള്ള മറുപടിയെ നാമും പ്രതീക്ഷിക്കാവൂ .
ഒരു സംഭവം ഓർമ്മ വരുന്നു ,
ഫ്രാങ്ക് എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. ആ നാട്ടിലെ ഏറ്റവും വലിയ chemical ഫാക്ടറി യിലെ section മാനേജർ ആയിരുന്നു അദ്ദേഹം . എന്നും രാവിലെ കൃത്യ സമയത്ത് വരികയും , എല്ലാ ജീവനക്കാരും പോയി എന്ന് ഉറപ്പ് വന്നതിനും ശേഷം മാത്രമേ അദ്ദേഹം ഫാക്ടറി വിട്ടു മടങ്ങിയിരുന്നുള്ളൂ .
ആ ഫാക്ടറിയിൽ ഗേറ്റ് കാവൽക്കാരൻ ആയിരുന്നു സ്റ്റീവ് . വളരെ പാവപ്പെട്ട കുടുംബത്തിലെ ഒരംഗം . ആഴ്ചതോറും കിട്ടുന്ന ശമ്പളം കൊണ്ടായിരുന്നു അവരുടെ ജീവിതം മുന്നോട്ടു പോയിരുന്നത്.
എന്നും എല്ലാ ജീവനക്കാരെയും സ്ഥാനവത്യാസം കൂടാതെ ബഹുമാനിച്ചു  പോന്ന ആളായിരുന്നു സ്റ്റീവ് . ഫ്രാങ്കും അങ്ങനെ ഉള്ള ഒരാളായിരുന്നെങ്കിലും , കൂടുതലും തന്നെ എല്ലാവരും ബഹുമാനിക്കണം എന്ന താല്പര്യകാരനായിരുന്നു.
പതിവുപോലെ ഒരു ദിവസം , ഫാക്ടറി യിലെ പ്രവര്‍ത്തി സമയം കഴിഞ്ഞ ശേഷം എല്ലാവരും മടങ്ങി തുടങ്ങി. എല്ലാ ജോലികാരും പോയതിനു ശേഷം , ഫ്രാങ്ക് ഫാക്ടറിയിലെ എല്ലാ സ്ഥലവും പരിശോധിക്കുകയാരുന്നു. അപ്പോഴാണ് ശ്രദ്ധിച്ചത് , chemical freezer ഇല്‍ ഒരു വസ്തു ഇരിക്കുന്നു. ജീവനക്കാര്‍ എടുക്കാന്‍ മറന്നതാണ് . താന്‍ ആ freezer ലേക്ക് തന്‍റെ jacket ഉപയോഗിച്ച് കയറി. താന്‍ ഉള്ളില്‍ കയറിയതും freezer ന്‍റെ വാതില്‍ തന്നെ അടഞ്ഞു. ഇനി തുറക്കണമെങ്കില്‍ പുറത്ത് നിന്ന് ആരെങ്കിലും വരണം.
ഫ്രാങ്കിന് താന്‍ ചെയ്ത അബദ്ധം വിശ്വസിക്കാനായില്ല . ചെറിയൊരു ശ്രദ്ധ ക്കുറവ് മൂലം തന്‍റെ ജീവന്‍ നഷ്ടപെടുന്ന അവസ്ഥയായി. ഫ്രാങ്ക് തന്‍റെ ദൈവത്തോട് പ്രാര്‍ഥിക്കാനും തുടങ്ങി.
ഇതേസമയം , പുറത്ത് ജോലി ചെയ്യുന്ന സ്റ്റീവ് തന്‍റെ ജോലി പൂര്‍ത്തിയാക്കി പോകാനുള്ള തയ്യാറെടുപ്പായിരുന്നു.
അപ്പോഴാണ് അയാള്‍ ശ്രദ്ധിച്ചത് , മാനേജര്‍ സാര്‍ പോയിട്ടില്ലല്ലോ , ഇന്നെന്ത് പറ്റി , ഇത്രേം നേരമായും തന്നെ കണ്ടില്ലല്ലോ, ഒരു പക്ഷെ കാണാതെ പോയി കാണും. ഹേയ് , അങ്ങനെ ഒരു വഴിയും ഇല്ല….എന്തായാലും പോയി നോക്കാം. സ്റ്റീവ് പോകുന്നതിനു മുന്നേ ഫ്രാങ്കിന്റെ കാബിനില്‍ നോക്കി , കാണാനില്ല..പക്ഷെ പോയ ലക്ഷണവും കാണുന്നില്ല..

ഇനി അദ്ധേഹത്തെ നോക്കാന്‍ വേറെ സ്ഥലം ഇല്ല…ഇനി ഉള്ളത് chemicals സൂക്ഷിക്കുന്ന freezer മാത്രമാണ്…ഹേയ് സര്‍ അവിടെ പോയി കാണില്ല…സ്റ്റീവ് തിരിച്ച് നടക്കാന്‍ തുടങ്ങി…അപ്പോള്‍ അകത്ത് ഫ്രാങ്ക് തണുത്ത് വിറച്ച് മരണവും കാത്ത്..സ്വന്തം മനസാക്ഷിയും കുറ്റപെടുത്തി ഇരിക്കുകയാരുന്നു….
എങ്കിലും അവസാന ശ്രമം എന്നാ രീതിയില്‍  അയാള്‍ ഉറക്കെ ഒന്ന് നിലവിളിച്ചു…അപ്പഴാണ് സ്റ്റീവ് അത് ശ്രദ്ധിച്ചത് ..freezer നിന്ന് ഒരു മൂളല്‍ പോലെ…അയാള്‍ വേഗം ഓടി ..അതിന്റെ വാതില്‍ തുറന്നു…അപ്പോള്‍ കണ്ടത് ബോധം നശിച് കിടക്കുന്ന മാനേജരെയാണ്. അങ്ങനെ ആ സെക്യൂരിറ്റി കാരന്‍ വലിയൊരു ആപത്തില്‍ നിന്നും അയാളെ വിടുവിച്ചു.
ഇത് ചെറിയ ഉദാഹരണം മാത്രം , ജീവിതത്തിന്റെ ഓരോ കോണിലും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ പറയാന്‍ അനേകം ആളുകള്‍ക്ക് കഴിയും . പലരും അത് കുറച്ച് കഴിയുമ്പോള്‍ മറക്കുമെന്ന് മാത്രം.
കൂട്ടുകാരെ , ജാതിയും മതവും തൊലി നിറവും പണവും നോക്കി അല്ല.. ഇതെല്ലാം വേണ്ടെന്നല്ല…പക്ഷെ ..എല്ലാത്തിലും ഉപരിയായി…സ്നേഹത്തിലും , പരസ്പര ബഹുമാനത്തിലും , ക്ഷമയിലും നമുക്ക് നമ്മുടെ ജീവിതം പടുത്തുയർത്താം.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

*മുതിർന്നവരോടുള്ള ബഹുമാനം! ഭാരതീയ സംസ്കാരം!!!*

ഈയിടെ ഒരു പോസ്റ്റിൽ  ഒരാളെ അഭിസംബോധന ചെയ്യുന്ന ഒരു കമന്റു കണ്ടു.
വളരെ സഹതാപം തോന്നി....
എഴുതിയ വ്യക്തിയോടല്ല മറിച്ച് അവരുടെ മാതാപിതാക്കളോട്...
പലപ്പോഴും നമ്മൾ കുറിക്കുന്ന വാക്കുകളിലൂടെ നമ്മളുടെ സംസ്കാരവും വെളിവാക്കപ്പെടുന്നു.

പ്രായത്തിന് മുതിർന്നവരെ ബഹുമാനിക്കുക എന്നുള്ളത്  എക്കാലത്തെയും എന്നത്തേയും ഒരു ഭാരതീയ കേരളീയ സംസ്കാരമാണ്. എന്നാൽ ചെറുപ്പമെല്ലാം മോശവും പഴയ തലമുറ മികവുറ്റതും എന്ന വാദമൊന്നുമില്ല. നമ്മൾ  പഠിപ്പിച്ച മാഷുമാരെ അനുകരിക്കലും കളിയാക്കലും അവര്‍ക്ക് ഇരട്ടപ്പേരുകള്‍ സമ്മാനിക്കലും അത് പരസ്പരം പറഞ്ഞ് ആസ്വദിക്കലും ഒക്കെയും നമ്മളിലും ഉണ്ടായിരുന്നു എന്നത് പരമ സത്യം തന്നെ. പക്ഷേ ഏറ്റവും കുറഞ്ഞത് അവര്‍ക്ക് കൊടുക്കേണ്ട ബഹുമാന ആ‍ദരവുകള്‍ ആവശ്യമായിടത്ത് നല്‍കിയിരുന്നു. ഒപ്പം അവരോടുള്ള ബഹുമാനം. 

ഇതുപോലെയാണ് നമ്മളെക്കാൾ വയസ്സിന് മൂത്തവരെ  ബഹുമാനിക്കുക എന്നുള്ളതും. അവരെ അഭിസംബോധന ചെയ്യുമ്പോഴും ഈ മാന്യത പാലിക്കണം.

ഇത് മക്കളെ മാതാപിതാക്കൾ  പഠിപ്പിച്ചും മനസ്സിലാക്കിയും  കൊടുക്കണം. മറ്റുള്ളവരെ ബഹുമാനിക്കാതെ  വളരുക എന്ന അധമചിന്ത കുട്ടികളില്‍ ഉണ്ടാക്കിയെടുത്തതിന് നമ്മള്‍ ആരെ പഴിപറയും?
അവരുടെ മാതാപിതാക്കളെ എന്നേ  ഞാൻ പറയൂ...
-------------------------------
ഒരു ചെറിയ സംഭവം പറയാം.. അയല്‍‌വക്കക്കാര്‍ തമ്മിൽ ചില്ലറ പ്രശ്നങ്ങള്‍ നടക്കുന്നു. ഒരു വശത്ത് പ്രായമായ ഒരു മനുഷ്യന്‍ സമാധാനമായി സംസാരിക്കുന്നു. മറുവശത്ത് ഒരു ചെറുപ്പക്കാരന്‍ പ്രായമായ ആ‍ളെന്ന പരിഗണന കൊടുക്കാതെ അസഭ്യവര്‍ഷം.

പ്രായമുള്ള ആള്‍:‌- മോനേ എനിക്ക് നിന്റെ അച്ഛന്റെ പ്രായമില്ലേടാ, എന്നോട് കുറെ കൂടി മാന്യമായി സംസാരിക്കാം....

ചെറുപ്പക്കാരന്‍ :-- ലോകത്ത് ജനിക്കുന്നവര്‍ക്ക് എല്ലാം കൂടി ഒറ്റദിവസം ജനിക്കാ‍ന്‍ കഴിയുമോ കിളവാ. നിങ്ങള്‍ നേരത്തെ ജനിച്ചത് എന്റെ കുറ്റമോ?
........…................................

വിദ്യാഭ്യാസം  ഉണ്ടായിട്ടും വകതിരിവില്ലാതെ വളരുന്നത്‌ കാണുമ്പോൾ ഈ തലമുറ എങ്ങോട്ടാണ് എന്ന് തോന്നിപോകും. അപ്പോൾ വിദ്യ അഭ്യസിക്കുന്നത് കൊണ്ട് മാത്രം ഒരാളുടെ സംസ്കാരവും സ്വഭാവവും  നന്നാവില്ല, അതിന് നാം കൂടി വിചാരിക്കണം.

നല്ലൊരു തലമുറ  വളർന്ന് വരാൻ  ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ!!!
അവരെ വാർത്തെടുക്കാൻ മാതാപിതാക്കൾക്ക് കഴിയട്ടെ !!!
ഈ നാട് സുന്ദരമാകട്ടെ!!!

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

*Respect Day*


Taking part each September, Respect Day has been created to encourage people to focus more on ways in which they can be respectful to others.

For many the day involves being more attentive to loved ones, but it can really be used as a catalyst for treating any people with a more polite approach.

There are no rules surrounding ways in which you could celebrate this year, it’s really down to you. You could take your wife or husband out for a romantic meal, you could visit an elderly relative or you could endeavour to be more encouraging to others.

Of course, respect isn’t something that should only be given once a year and hopefully the day will inspire people to think more about how they treat others all year around.

Because of Respect Day’s broad nature, news coverage is likely to be limited so it is advisable to just mark the date in your diary and try your best.

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

No comments: