‘അഗ്രേ നയതി ഇതി അഗ്നിഃ’ മുന്നോട്ടു നയിയ്ക്കുന്നതാണ് അഗ്നി. ചുറ്റും വെളിച്ചം പടര്‍ത്തുന്നതാണ് അഗ്നി. ഇരുട്ടത്തു തപ്പിത്തടയുന്നവര്‍ക്കു്, ധൈര്യപൂര്‍വം മുന്നോട്ടേയ്ക്കുപോകാന്‍ അഗ്നിയുടെ സാന്നിദ്ധ്യം പ്രചോദനമേകുന്നു. പേടിയകറ്റുന്നവനാണു് അഗ്നി. അഗ്നി അറിവിന്റെ പ്രതീകമാണു്.
എങ്ങോട്ടുപോണം, എന്തുചെയ്യണം എന്നൊന്നും നിശ്ചയിയ്ക്കാനാവാതെ അറിവില്ലായ്മയില്‍ നട്ടംതിരിയുന്നവര്‍ക്ക് അറിവിന്‍ തിരിനാളമായി പ്രകാശമായി വഴികാണിച്ചുതരുന്ന ‘ഗുരു’ (ഇരുട്ടിനെ നീക്കുന്നവന്‍) ആണു് അഗ്നി.
രൂപം,രസം, ഗന്ധം, സ്പര്‍ശം, ശബ്ദം ഈ അഞ്ചുഘടകങ്ങളല്ലാതെ വേറെ എന്തെങ്കിലുമുണ്ടോ നാം കാണുന്ന ലോകത്തില്‍? ഇല്ലല്ലോ. ഇവയില്‍ ‘രൂപം’ എന്നവിഭാഗത്തിന്റെ മേധാവി (ഇന്‍ ചാര്‍ജ്ജ് )അഗ്നി.
“അഗ്നിമീളേ പുരോഹിതം” എന്നു ഋഷി. മുന്നോട്ടുനടത്തുന്ന അഗ്നിയെ നമസ്കരിയ്ക്കുന്നു. അഗ്നിയെ ഹോമകുണ്ഡത്തില്‍ (വിളക്കിലെങ്കിലും) അണയാതെ സൂക്ഷിക്കണം എന്നതു ഗൃഹസ്ഥന്റേയും ധര്‍മ്മമാണ്. വീടായാല്‍ ഒരു വിളക്കുവേണം, വെളിച്ചം വേണം എന്നത്രേ നിര്‍ബന്ധം.

vakjyothiblogs
No comments:
Post a Comment