(അധ്യായം-18-41-ാം ശ്ലോകം)
നാലാമത്തെ പുരുഷാര്‍ത്ഥമായ മോക്ഷമാകുന്ന പരമശ്രേയസ്സ് ആഗ്രഹിക്കുന്നവര്‍ സാത്വിക ഗുണപൂര്‍ണമായ ജ്ഞാനം, കര്‍മം, കര്‍ത്തൃത്വം മുതലായവ സ്വീകരിക്കുകയും, രജസ്തമോഗുണയുക്തമായ ജ്ഞാന-കര്‍മാദികളെ ഉപേക്ഷിക്കുകയും വേണം. ഈ വസ്തുതയാണ് കഴിഞ്ഞ ശ്ലോകം വരെ വിവരിച്ചത്.
സാത്വികമായ ജ്ഞാനകര്‍മാദികളെ മാത്രം സ്വീകരിച്ചു പരിശീലിച്ച മനുഷ്യന് മരണാനന്തരം സ്വര്‍ഗലോകത്തിലെ സുഖങ്ങള്‍ അവിടെച്ചെന്ന് അനുഭവിക്കാന്‍ കഴിയും. ദിവ്യപുഷ്പങ്ങളുടെ ദിവ്യഗന്ധം വീശുന്ന മാലകള്‍ ധരിക്കാം. കല്‍പവൃക്ഷങ്ങള്‍ നിറഞ്ഞ ദിവ്യമായ ഉദ്യാനങ്ങളില്‍ വിഹരിക്കാം. ദിവ്യ വിമാനങ്ങളില്‍ കയറി യാത്ര ചെയ്യാം. എന്നും ദിവ്യമായ സോമം പാനം ചെയ്യാം. അപ്‌സര സ്ത്രീകളോടൊത്തു ചേര്‍ന്ന് നര്‍ത്തനം ചെയ്ത് രമിക്കാം. പക്ഷേ ഈ സുഖങ്ങളെല്ലാം സാത്വികമായ യജ്ഞാദികളുടെ പുണ്യഫലം തീര്‍ന്നാല്‍, നശിക്കുന്ന സുഖങ്ങള്‍ മാത്രമാണ്. ഈ സുഖങ്ങളെക്കാള്‍ ഉത്കൃഷ്ടമായ സുഖങ്ങള്‍ വേറെ ഉണ്ട്; അവ ലഭിക്കുകയും ഇല്ല. ഈ വസ്തുത ഭഗവാന്‍ തന്നെ മുന്‍പേ പറഞ്ഞിട്ടുമുണ്ട്.
''തേതംഭുക്ത്വാ സ്വര്‍ഗലോകം വിശാലാ
ക്ഷീണേ പുണ്യേ മര്‍ത്യലോകം വിശന്തി''
(ഗീ-9-21)
ഒരിക്കലും നശിക്കാത്തതും അത്യുത്കൃഷ്ടമായതും പരമാനന്ദ സമ്പൂര്‍ണവുമായ മോക്ഷപദം അവര്‍ക്ക് ലഭിക്കുകയേ ഇല്ല. ആ പരമപദമാണ,് ഭഗവാന്റെ ധാമമാണ് ഭഗവാന്റെ അംശങ്ങളായ ജീവാത്മാക്കളുടെ അന്തിമലക്ഷ്യം എന്ന് ഭഗവാന്‍ 15-ാം അധ്യായത്തില്‍ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.
ആ പദത്തില്‍ എന്ത് കര്‍മ്മം ചെയ്താല്‍ എത്തിച്ചേരാന്‍ കഴിയും? (18-41)
മനുഷ്യജന്മം ലഭിച്ച ജീവാത്മാക്കള്‍ തങ്ങളുടെ വര്‍ണാശ്രമ ധര്‍മങ്ങള്‍ അനുസരിച്ച്, വേദത്തില്‍ പ്രതിപാദിച്ച സാത്വിക കര്‍മങ്ങള്‍ മാത്രം.''പുരുഷോത്തമനായ ഭഗവാന്റെ ആജ്ഞ ഞാന്‍ പരിപാലിക്കുകയാണ്; എനിക്ക് ഈ കര്‍മത്തിന്റെ കര്‍തൃത്ത്വം ഇല്ല; ഫലവും വേണ്ട'' എന്ന ഉറച്ച ഭാവത്തോടെ ഭഗവാന് ആരാധനയായിതന്നെ ചെയ്യണം. എന്നാല്‍ ഭഗവാന്‍ സന്തോഷിക്കും. സന്തുഷ്ടനായ ഭഗവാന്‍, ഭഗവത തത്വജ്ഞാനവും പരമപ്രേമഭക്തിയും നമുക്കും തരും. ഭക്തിപൂര്‍
ണരായ നമ്മെ ഭഗവാന്‍ തന്നെ, സ്വന്തം ധാമത്തില്‍ എത്തിക്കുകയും ചെയ്യും. ''തേഷാ മഹം സമുദ്ധര്‍ത്താ'' (12-17) ഈ കാര്യമാണ് ഈ 41-ാം ശ്ലോകം മുതല്‍ ഭഗവാന്‍ വിവരിക്കുന്നത്. അധ്യായാന്ത്യത്തില്‍ ഉപദേശം സമാപിക്കുകയും ചെയ്യുന്നു.
ഗീതാദര്‍ശനം.
janmabhumi
No comments:
Post a Comment