Ajayan kaippalli.
ശ്രാദ്ധവും കാക്കയും
പിതൃബലികർമങ്ങൾക്ക് ശേഷമുള്ള ബലിച്ചോർ പിതൃക്കൾ കാക്കയുടെ രൂപത്തിൽ വന്നു കഴിയ്ക്കുന്നു, കാക്കകൾ കഴിച്ചാൽ ശുഭം , അല്ലെങ്കിൽ പിതൃക്കൾ അലയുന്നു എന്നാണല്ലോ പൊതുവെ വിശ്വാസം. ഇതാ മറ്റൊരു വിശദീകരണം.
പിതൃക്കളെ സങ്കൽപ്പിച്ചു കൊടുക്കുന്ന ഈ ബലിച്ചോറിന് ചുറ്റും പ്രസ്തുത പിതൃക്കൾ അദൃശ്യമായി വട്ടം ചുറ്റുന്നു. സാധാരണ മനുഷ്യരോ മൃഗങ്ങളോ ചെയ്യുന്ന പോലെ വായ വഴി കഴിയ്ക്കുകയല്ല അവർ ചെയ്യുന്നത്. പകരം ബലിച്ചോറിന്റെ സുഗന്ധം ആസ്വദിച്ച് സൂക്ഷ്മം ആയാണ് ഇത് അനുഭവിയ്ക്കുന്നതു. മോക്ഷമോ പുനർജന്മമൊ കിട്ടാതെ അലയുന്ന പിതൃക്കൾ വട്ടം ചുറ്റുന്ന ഈ ബലിച്ചോറിൽ കാക്കകളോ മറ്റു ജീവികളോ അടുക്കില്ല. കാരണം ഇത്തരം സൂക്ഷ്മശരീരികളെ ഈ ജീവികൾക്ക് കാണാൻ സാധിയ്ക്കും. മോക്ഷമോ പുനർജന്മമൊ കിട്ടി ഈ ലോകത്തിൽ നിന്ന് പോയ പിതൃക്കൾ ബലിച്ചോറിന്റെ അടുത്ത് ഉണ്ടാവില്ല. അതുകൊണ്ട് കാക്കകൾക്ക് ആ ബലിച്ചോറിന്റെ അടുത്തു വരാൻ ഭയം ഉണ്ടാവില്ല. അപ്പോൾ കാക്കകൾ കഴിച്ചാൽ പിതൃക്കൾ ഈ ലോകത്തിൽ ഇല്ല എന്നും കാക്കകൾ കഴിച്ചില്ലെങ്കിൽ പിതൃക്കൾ ഇപ്പോഴും ഈ ലോകത്തിൽ അലയുന്നു എന്നും അനുമാനിയ്ക്കാം.
No comments:
Post a Comment