Tuesday, August 07, 2018

🌹💥ധർമ്മരാജ പുരി 💥🌹
മരണ സമയത്തുണ്ടാകുന്ന (ആത്മാവ് ശരീരത്തില്നിന്നും വേര്പെടുന്ന ) ഒരനുഭവമാണ് ധർമ്മരാജന്റെ കണക്കെടുപ്പായി ഗണിക്കുന്നത്. നമ്മുടെ മനസ്സിൽ ഒരു സി സി ടീവി ക്യാമറ പോലെ മനസാക്ഷി പ്രവർത്തിക്കുന്നു. നമ്മൾ ചെയ്ത നല്ലതും ചീത്തയുമായ എല്ലാം ഈ ക്യാമറ പകർത്തുന്നു. പിന്നെന്തു സംഭവിക്കും ?

നമ്മൾ ജീവിച്ചിരിക്കുമ്പോൾ ബോധമനസിന്റെ മാന്യതകളും അഹന്തകളുമൊക്കെ ശക്തമായിരിക്കുമെങ്കിലും മരണത്തോട് അടുക്കുമ്പോൾ ബോധമനസ് ക്ഷയിക്കും. അതോടെ സമയം, സ്ഥലം, വ്യക്തിബന്ധങ്ങൾ എന്നിങ്ങനെയുള്ള എല്ലാ കെട്ടുപാടുകളിൽ നിന്നും നമ്മൾ ഒറ്റപ്പെടുന്നതായിതോന്നുന്നു.

 ശാരീരികമായ മരണത്തിനു ശേഷം (physical death) ആദ്ധ്യാത്മികമായ മരണവും (astral death) ഉണ്ട്. ഈ രണ്ടുമരണങ്ങൾക്കിടയിൽ തികച്ചും യാഥാർഥ്യമായി തോന്നിക്കുന്ന ഒരു ദൃശ്യമായി തന്റെ പൂർവകാല തെറ്റുകളും ശരികളും തെളിഞ്ഞുവരും. തന്റെ അടുത്ത ബന്ധുജനങ്ങളും, മിത്രങ്ങളും, ശത്രുക്കളും, ആഗ്രഹ , ആസക്തിയുംഎല്ലാം ചുറ്റും ഉണ്ടെന്ന തോന്നൽ . തന്റെ മനസാക്ഷി ധർമ്മരാജനായി മാറും, കുറ്റമറ്റവിചാരണനടക്കും.

താൻ ജീവിച്ചിരുന്നപ്പോൾ മറച്ചു വെച്ചതെല്ലാം അറിയേണ്ടവർ അറിയുന്നതായും, ഉറ്റവർപോലും കുറ്റപ്പെടുത്തുന്നതായും, നിസ്സഹായരായി നോക്കിനിൽക്കുന്നതായും, എന്ടെതെന്ന് പ്രതീക്ഷിച്ചതെല്ലാം കൈവിട്ട് പോകുന്നതായും... കടുത്ത മനോവേദനയുണ്ടാക്കുന്ന ഈ അവസരത്തിൽ സമയം എന്നൊന്ന് ഇല്ലാത്തതിനാൽ ചെറിയ സമയത്തിനുള്ളിൽ നടക്കുന്ന ഈ അനുഭവം ചിലപ്പോൾ യുഗങ്ങൾ നീണ്ടഅനുഭവമായി തോന്നിയേക്കാം. ജീവിതത്തിൽ തന്റെ തെറ്റിന് കൂടെ നിന്നവർ പോലും ആ സമയത്തു ഒന്നും അറിയാത്ത ഭാവം നടിക്കുന്നതായിതോന്നും...

(നിസ്സഹായാവസ്ഥ = സ്വപ്നത്തിൽ നായ കടിക്കാൻ വരുമ്പോഴും നമ്മൾ ഓടാറുണ്ടല്ലോ. ചിലപ്പോൾ ഉണരുന്ന സമയത്തു കിതക്കുന്നുമുണ്ടാകും) അതായത് ഉപബോധ മനസിലെ ഈ തലത്തിൽനടക്കുന്ന അനുഭവങ്ങൾ റിയൽ ആയിത്തന്നെയാണ് തോന്നുക. ഉൾമനസിൽ യാഥാർഥ്യവും തോന്നലുകളും രണ്ടല്ല ഒന്നുതന്നെയാണ്.


അവസാന സമയത്തു തന്റെ മനസ്സിൽ രൂപം കൊള്ളുന്ന ഈ കാമറ റീവൈൻട് / റീക്യാപ് നല്ലതായി തോന്നണമെങ്കിൽ നമ്മൾ ജീവിച്ചിരിക്കുമ്പോൾ അതിൽ നല്ല റെക്കോർഡിങ്‌സ് ഉണ്ടാകണം. അവസാനം ലഭിക്കുന്ന ഈ ദൃശ്യങ്ങൾ ആത്മാവിൽ ഭീതിയുണ്ടാക്കിയാൽ ആത്മാവിന്റെ അടുത്ത ശരീരത്തിലേക്കുള്ള = അടുത്തജന്മത്തിലേക്കുള്ള യാത്രയെയും അത് ബാധിക്കും. ഈ ദർശനം സംസ്കാരരൂപത്തിൽ രൂപാന്തരപ്പെട്ട് അടുത്ത ജന്മത്തെ സ്വാധീനിക്കും(അന്തിമ ഗതി സ്വഗതി ) ഇതിൽ ഈശ്വരൻ രക്ഷിക്കുമെന്ന പ്രതീക്ഷയിലിരിക്കുന്നവർ ഈശ്വരനെപോലും വെറുക്കും.!!🌹💥

No comments: