Tuesday, August 07, 2018

നിശ്ശബ്ദത...

മനസ്സിൽ നിശ്ശബ്ദത ഉളളവാക്കാൻ പഠിക്കുക. ആത്മാവായ നിങ്ങളിൽ ശാന്തി തഴച്ചുവളരും. നിങ്ങൾ ജീവിതത്തെ മറ്റൊരു കാഴ്ചയിലൂടെ കാണും. നിങ്ങൾ ഈശ്വരന്റെ ഭാഷ കണ്ടെത്തും. ആന്തരിക നിശ്ശബ്ദത വേണമെങ്കിൽ അമിതമായി ചിന്തിക്കരുത്. സ്വയം വിശ്വസിക്കുക, മറ്റുള്ളവരെയും വിശ്വസിക്കുക. നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ എളുപ്പമാണിതെന്ന് നിങ്ങൾക്ക് മനസ്സിലാകും.

മിക്കപ്പോഴും ഒരു പ്രശ്നം പരിഹരിക്കണമെന്ന സദ്ദുദ്ദേശത്തിൽ നിങ്ങൾ അതിന്റെ ഭാഗമായി തീരുന്നു. ആ പ്രശ്നം അംഗീകരിക്കണമെങ്കിൽ കൂടുതൽ പ്രായോഗികമായത് ആദ്യം നിശ്ശബ്ദതയിലും, ശാന്തിയിലും സ്ഥിതി ചെയ്യുകയാണ്.പ്രശ്നത്തിന്റെ കാരണങ്ങൾ മനസ്സിലാക്കേണ്ട ആവശ്യമില്ല. പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും പരിചിന്തനം ചെയ്തതിനു ശേഷം തീരുമാനം എടുക്കുകയും ചെയ്യുക.

നിശ്ശബ്ദതയുടെ സാഗരത്തിൽ നിങ്ങളുടെ ശാശ്വത നിധി കളായ ശാന്തി, സ്നേഹം, സന്തോഷം തുടങ്ങിയവയെ നിങ്ങൾ  നിശ്ശബ്ദതയിൽ നിങ്ങളുടെ ദുഷിച്ച വികാരങ്ങളും, കഴിഞ്ഞ കാല ദുഃഖങ്ങളും അലിഞ്ഞു പോകും. വരൂ കുഞ്ഞേ, എന്റെ കൂടെ വിശ്രമിക്കൂ. നീശാന്തി നിറഞ്ഞ ആത്മാവാണ് എന്ന് ഈശ്വരൻ മന്ത്രിക്കുന്നത് നിശ്ശബ്ദതയിൽ നിങ്ങൾക്ക് കേൾക്കാൻ കഴിയും.

വിശ്രമമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് പറയപ്പെടുന്നുണ്ട്. ശാന്തിയുടെയും, നിശ്ശബ്ദതയുടെയും ഒരു സാഗരത്തെ സങ്കൽപ്പിച്ചിട്ട് അതിലേയ്ക്ക് ഊളിയിടുക. നിങ്ങളുടെ മനസ്സ് വിശ്രമിക്കട്ടെ, പ്രശാന്തതയുടെ നിമിഷങ്ങൾ ആസ്വദിക്കട്ടെ. വ്യർത്ഥ സങ്കൽപ്പങ്ങളിൽ നിന്നും സ്വയം മോചനം നേടുക - ഇതാണ് ഏറ്റവും നല്ല രീതിയിലുള്ള വിശ്രമം.

ഓം ശാന്തി:

No comments: