അദ്ധ്യായം – പതിനഞ്ച്
പുരുഷോത്തമയോഗം
ശ്രീഭഗവാനുവാച ഊർധ്വമൂലമധഃശാഖമശ്വത്ഥം പ്രാഹുരവ്യയം
ഛന്ദാംസി യസ്യ പർണാനി യസ്തം വേദ സ വേദവിത് ൧
ഭഗവാന് കൃഷ്ണന് പറഞ്ഞു:
മൂലമാം വേരുമേല്പ്പോട്ടു-കീഴ്പ്പോട്ടതിന്
ശാഖയായ് മേവും സനാതനമാം
അശ്വത്ഥമായതിന് പത്രമോ വേദമ-
ന്ത്രങ്ങളെന്നറിവവന് വേദവിത്തും. 01
അധശ്ചോർധ്വം പ്രസൃതാസ്തസ്യ ശാഖാ ഗുണപ്രവൃദ്ധാ വിഷയപ്രവാലാഃ
അധശ്ച മൂലാന്യനുസന്തതാനി
കർമാനുബന്ധീനി മനുഷ്യലോകേ ൨
പ്രകൃതിഗുണങ്ങളാല്‍ വര്‍ദ്ധിച്ച ശാഖകള്‍
പൊങ്ങിയും താന്നും പടര്‍ന്നു നില്പ്പൂ.
മര്‍ത്ത്യന്റെ കര്മ്മബന്ധങ്ങളായീടുന്ന-
ത്തിന്റെ കീഴ്തൂങ്ങുന്ന വേരുകളും. 02
ന രൂപമസ്യേഹ തഥോപലഭ്യതേ നാന്തോ ന ചാദിർന ച സമ്പ്രതിഷ്ഠാ
അശ്വത്ഥമേനം സുവിരൂഢമൂല-
മസങ്ഗശസ്ത്രേണ ദൃഢേന ഛിത്ത്വാ ൩
തതഃ പദം തത്പരിമാർഗിതവ്യം യസ്മിൻഗതാ ന നിവർതന്തി ഭൂയഃ
തമേവ ചാദ്യം പുരുഷം പ്രപദ്യേ
യതഃ പ്രവൃത്തിഃ പ്രസ്യതാ പുരാണീ ൪
ഈ യിഹലോകത്തിലായതാം രൂപമോ ലഭ്യമല്ലായ പ്രകാരത്തിലും.
അറിവില്ലതിന്നധിഷ്ഠാനങ്ങളൊന്നുമേ-യാദ്യന്തമൊന്നുമറിവതില്ല.
വേരുറച്ചുള്ളൊരീയാലുവൃക്ഷത്തെയും ഛേദിക്കവേണ്ടതുണ്ടിന്നുനീ നിന്
ആസക്തമല്ലാത്ത ചിത്തായുധത്തിനാലായതിന് ശേഷം ഗമിക്ക നീയും:
ആസക്തമല്ലാത്ത ചിത്തായുധത്തിനാലായതിന് ശേഷം ഗമിക്ക നീയും:
ആയ മേല്‍പ്പോട്ടായ് ഗമിക്കുന്ന മൂലത്തിനൊപ്പം ഗമിച്ചാല്‍ തിരിച്ചതില്ലാ-
തായതായീടും പരമം പുരാതനമാകും പുരുഷനെ പ്രാപിപ്പു നീ. 03/04
നിർമാനമോഹാ ജിതസങ്ഗദോഷാ അധ്യാത്മനിത്യാ വിനിവൃത്തകാമാഃ
ദ്വന്ദ്വൈർവിമുക്താഃ സുഖദുഃഖസജ്ഞൈർ-
ഗച്ഛന്ത്യമൂഢാഃ പദമവ്യയം തത് ൫
മാനമോഹം വിട്ടു സംഗദോഷം ജയി-
ച്ചദ്ധ്യാത്മചിത്തനായാഗ്രഹംവിട്ടു സുഖ-
ദുഃഖ ദ്വന്ദ്വങ്ങളില്‍ മുക്തനായ് മൂഢത്ത്വ-
മറ്റവന് ചേരുന്നിതവ്യയമാം പദം. 05
ന തദ്ഭാസയതേ സൂര്യോ ന ശശാങ്കോ ന പാവകഃയദ്ഗത്വാ ന നിവർതന്തേ തദ്ധാമ പരമം മമ ൬
ആയതായീടുന്നിടത്തെ പ്രകാശിപ്പ-
തില്ലര്ക്കച്ചന്ദ്രനും: അഗ്നിദേവന് .
ആയതായീടുമെന് പരമമാം ധാമത്തി-
ലെത്തുന്നവന്നില്ല പിന്നെ ജന്മം. 06
മമൈവാംശോ ജീവലോകേ ജീവഭൂതഃ സനാതനഃമനഃഷഷ്ഠാനീന്ദ്രിയാണി പ്രകൃതിസ്ഥാനി കർഷതി ൭
സനാതനമാകുമെന്നംശമാകുന്നൊരീ
ഭൌതികാത്മാക്കളീ പ്രകൃതിതന്‍ സൃഷ്ടിയാം.
പഞ്ചേന്ദ്രിയത്തിനൊത്താറാമനാകുന്ന
ചിത്തത്തിനൊത്തവരൊട്ടുബദ്ധപ്പെടും. 07
ശരീരം യദവാപ്നോതി യച്ചാപ്യുത്ക്രാമതീശ്വരഃഗൃഹീത്വൈതാനി സംയാതി വായുർഗന്ധാനിവാശയാത് ൮
യാതൊരു ദേഹത്തെ പ്രാപിപ്പിതാതമാവ്:
യാതൊന്നിനെ വിട്ടുപോകുന്നു ജീവനും:
ആയ ജീവാത്മാവ് വായു-പുഷ്പം തന്റെ
ഗന്ധത്തെയെന്നപോല് വേറൊന്നിലാക്കിടും. 08
ശ്രോത്രം ചക്ഷുഃ സ്പർശനം ച രസനം ഘ്രാണമേവ ചഅധിഷ്ഠായ മനശ്ചായം വിഷയാനുപസേവതേ ൯
ഇപ്രകാരം പരദേഹം ഗമിക്കുന്ന
ജീവന് , മനസ്സുതന്റിഷ്ടത്തിനൊത്ത ഗ-
ന്ധം; രുചി; കാഴ്ചകള്‍ ; കേള്‍ക്കാന്‍ കൊതിച്ചതും:
സ്പര്ശ്ശസൗഖ്യങ്ങളിന്നാകെ നേടുന്നിതും. 09
ഉത്ക്രാമന്തം സ്ഥിതം വാപി ഭുഞ്ജാനം വാ ഗുണാന്വിതം
വിമൂഢാ നാനുപശ്യന്തി പശ്യന്തി ജ്ഞാനചക്ഷുഷഃ ൧൦

ദേഹം ത്യജിക്കുന്ന; ദേഹത്തിലേറുന്ന;
ഭോഗങ്ങളൊക്കെ ഭുജിച്ചീ ഗുണത്രയ-
ത്തോടൊത്തിരിക്കുമീ ‘ജീവന്റെയാത്മാ’-
വദൃശ്യമീ മൂഢര്‍ക്കു: ജ്ഞാനിക്കു ദൃശ്യവും. 10
യതന്തോ യോഗിനശ്ചൈനം പശ്യന്ത്യാത്മന്യവസ്ഥിതംയതന്തോപ്യകൃതാത്മാനോ നൈനം പശ്യന്ത്യചേതസഃ ൧൧
ആയതിന് ദര്ശനത്തിന്നു യത്നിച്ചിടും
യോഗി തന്നുള്ളിലു’ള്ളാത്മ’നെക്കണ്ടിടും.
ഇല്ല കാണുന്നില്ല കൃതകൃത്യരല്ലാത്ത
മൂഢരത്നിക്കിലു-മാത്മാവതിന്നെയും. 11
യദാദിത്യഗതം തേജോ ജഗദ്ഭാസയതേഖിലംയച്ചന്ദ്രമസി യച്ചാഗ്നൗ തത്തേജോ വിദ്ധി മാമകം ൧൨
അഖിലലോകത്തെ തെളിക്കുമാദിത്യന്റെ
തേജസ്സേതാണതേതാണു ചന്ദ്രന്റെയും:
അഗ്നിതന്നുള്ളിലങ്ങുള്ളതാം തേജസ്സു-
മെന്റേതുതന്നെയാണെന്നു ധരിക്കുക. 12
ഗാമാവിശ്യ ച ഭൂതാനി ധാരയാമ്യഹമോജസാപുഷ്ണാമി ചൗഷധീഃ സർവാഃ സോമോ ഭൂത്വാ രസാത്മകഃ ൧൩
ഞാന്‍ തന്നെയാണീ ഗ്രഹത്തിലാവേശി-
ച്ചതിന്റെയോജസ്സിനാല് ജീവനായ് വര്ത്തിപ്പ-
താണുഞാന് ചന്ദ്രരസമായി വര്‍ത്തിച്ചു
പോഷിപ്പിച്ചീടുന്നു സസ്യജാലങ്ങളെ. 13
അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃപ്രാണാപാനസമായുക്തഃ പചാമ്യന്നം ചതുർവിധം ൧൪
ഞാനതാകും ജഢരാഗ്നിയായ് പ്രാണിതന്‍
ദേഹത്തിനുള്ളിലുള്ളുദരത്തില് വര്‍ത്തിച്ചു
പ്രാണാപമാനനൊത്തീ നാലുവിധമുള്ള
യാഹാര-ദഹനനായീടുന്നൊരഗ്നിയും. 14
സർവസ്യ ചാഹം ഹൃദി സന്നിവിഷ്ടോ മത്തഃ സ്മൃതിർജ്ഞാനമപോഹനം ച
വേദൈശ്ച സർവൈരഹമേവ വേദ്യോ വേദാന്തകൃദ്വേദവിദേവ ചാഹം ൧൫
അധിവസിക്കുന്നു ഞാന്‍ ജീവിതന് ഹൃത്തിങ്ക-
ലെന്നില്നിന്നുണ്ടായിടുന്നു ജ്ഞാനം പിന്നെ;
ഓര്മ്മയീ-യോര്മ്മയില്ലായ്മയാകുന്നു ഞാന്‍ :
ആകുന്നു വേദവിത്താണുഞാനായതിന്
കര്ത്താവതായതുമാണുഞാനായതാ-
ലറിയപ്പെടേണ്ടവന് തന്നെയും ഞാനെടോ. 15
ദ്വാവിമൗ പുരുഷൗ ലോകേ ക്ഷരശ്ചാക്ഷര ഏവ ചക്ഷരഃ സർവാണി ഭൂതാനി കൂടസ്ഥോക്ഷര ഉച്യതേ ൧൬
നശിക്കുന്ന പുരുഷനും; നാശമില്ലാത്തവന്‍ :
എന്നുള്ള രണ്ടതുണ്ടിന്നുഭൂലോകത്തി-
ലായ ലോകത്തിലെ സര്‍വ്വ ഭൂതത്തിനും
തെറ്റുപറ്റീടുമതില്ലയദ്ധ്യാത്മനും. 16
ഉത്തമഃ പുരുഷസ്ത്വന്യഃ പരമാത്മേത്യുദാഹൃതഃയോ ലോകത്രയമാവിശ്യ ബിഭർത്യവ്യയ ഈശ്വരഃ ൧൭
ഈ രണ്ടു പുരുഷര്ക്കുമപ്പുറത്തുള്ളതാം
പരമമാമാത്മാവതാണ് പുരുഷോത്തമന് .
ആയതാമവ്യയനാകുന്നൊരീശ്വര-
നാകുന്നു നാധനീ മൂന്നുലോകത്തിനും. 17
യസ്മാത്ക്ഷരമതീതോഹമക്ഷരാദപി ചോത്തമഃഅതോസ്മി ലോകേ വേദേ ച പ്രഥിതഃ പുരുഷോത്തമഃ ൧൮
ആയതുകൊണ്ടങ്ങതീതനാകുന്നു ഞാന്‍
നശ്വരമാകുമീ ജീവന്റെയാത്മനും.
ഉത്തമനാണുഞാ’നക്ഷര’ന്മാരിലും
വേദമുത്ഘോഷിച്ചിടും പുരുഷോത്തമന് . 18
യോ മാമേവമസമ്മൂഢോ ജാനാതി പുരുഷോത്തമം
സ സർവവിദ്ഭജതി മാം സർവഭാവേന ഭാരത ൧൯
ഇപ്രകാരം തെല്ലുസംശയം കൂടാതെ
ഞാനായിടുന്നു ‘പുരുഷോത്തമ’നെന്നുള്ള-
തറിയുന്ന പുരുഷരിന്നറിയുന്നു സര്‍വ്വവും;
സര്വ്വഭാവത്തില് ഭജിക്കുന്നിതെന്നെയും. 19
ഇതി ഗുഹ്യതമം ശാസ്ത്രമിദമുക്തം മയാനഘ
ഏതദ്ബുദ്ധ്വാ ബുദ്ധിമാൻസ്യാത്കൃതകൃത്യശ്ച ഭാരത ൨൦
വേദശാസ്ത്രത്തിലത്ത്യന്തം രഹസ്യമാ-
യീടുമീ ജ്ഞാനത്തെയാകയും കേട്ടു നീ
ബുദ്ധിയോടുള്ക്കൊണ്ടു വര്ത്തിക്കുകെങ്കിലൊ;
കൃതകൃത്യനായ് നീ ഭവിക്കുന്നു ഭാരത. 20
ഇതി ശ്രീമദ്ഭഗവദ്ഗീതാസുപനിഷത്സു ബ്രഹ്മവിദ്യായാംയോഗശാസ്ത്രേ ശ്രീകൃഷ്ണാർജുന സംവാദേ
പുരുഷോത്തമയോഗോ നാമ പഞ്ചദശോദ്ധ്യായഃ സമാപ്തഃ
ഇപ്രകാരം മലയാലഗീതയിലെ പുരുഷോത്തമയോഗം
എന്ന പതിനഞ്ചാം അദ്ധ്യായം സമാപിക്കുന്നു.

.lakshminarayanan
No comments:
Post a Comment