ഓരോരുത്തരുടെയും വളർച്ചാകാലത്ത് അവരുടെ മസ്തിഷ്കത്തിൽ നടക്കുന്ന ന്യൂറൽ ക്രമീകരണങ്ങളും ജനിതകസ്വഭാവത്തിനനുസരിച് ഉൽപ്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളും യോജിച്ചു് പ്രവർത്തിച്ചു രൂപപ്പെടുന്നതാണ് ലൈംഗിക പെരുമാറ്റവും ലൈംഗിക ആസ്വാദനരീതിയുമെല്ലാം.
ടെസ്റ്റോസ്റ്റിറോൺ എന്ന പുരുഷ ഹോർമോണും ഈസ്ട്രോജന് , പ്രൊജസ്ട്രോൺ എന്നീ സ്ത്രീ ഹോർമോണുകളുമാണ് മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ലൈംഗിക ഹോർമോണുകൾ. മറ്റു ജീവിവർഗ്ഗങ്ങളിലെ ആൺ ജാതിയിൽ നിന്ന് വ്യത്യസ്തമായി മനുഷ്യവർഗ്ഗത്തിലെ ആണിന്റെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർഷത്തിൽ 365 ദിവസവും ഉയർന്നു നിൽക്കുന്നു. സ്ത്രീയെ അപേക്ഷിച്ചു് പുരുഷനിൽ കാണുന്ന ഉയർന്ന അളവിലുള്ള ടെസ്റ്റോസ്റ്റിറോൺ, വലിപ്പമേറിയ ഹൈപ്പോതലാമസ്((മനുഷ്യലൈംഗികതയുടെ കേന്ദ്രമാണ് ഹൈപ്പോതലാമസ്} - എന്നിവ പുരുഷനെ തീവ്രമായ ലൈംഗികതാല്പര്യത്തിലേയ്ക്ക് നയിക്കുന്ന ഘടകങ്ങളാണ്.പ്രലോഭനങ്ങളെ അതിജീവിക്കാൻ കെല്പില്ലാതെ വന്യജീവിയെ പോലെ അലയുകയാണ് പുരുഷൻ. എന്നാൽ ജനിതകസംബന്ധമായ മര്യാദയുള്ളവരാണ് സ്ത്രീകൾ.പുരുഷന്മാരെപ്പോലുള്ള ലൈംഗികതൃഷ്ണ സ്ത്രീകളിലില്ല.അവളിൽ പുരുഷ ഹോർമോണായ ടെസ്റ്റോറോണിന്റെ അളവ് താരതമേന്യ കുറവാണ്,അവളുടെ ഹൈപ്പോതലാമസ് ചെറുതാണ്. ജനിതക പ്രകൃതങ്ങളെ സമൂഹത്തിന് അഭിലഷണനീയമായരീതിയിൽ പ്രകടിപ്പിക്കാനുള്ള അവളുടെ വഴക്ക പ്രകൃതം പുരുഷന് അന്യമാണ്.മാത്രമല്ല ആക്രമണ രതി അവൾക്ക് പഥ്യമല്ല.ഗര്ഭധാരണം, ശിശുപരിപാലനം, മാസമുറ തുടങ്ങിയ ജീവശാസ്ത്രപരമായ പ്രത്യേകതകൾ എല്ലാം അവളുടെ സാമൂഹ്യ പരുവപെടുത്തലുകളെ സഹായിക്കുന്ന പ്രകൃതാംശങ്ങളാണ്.
പുരുഷന്റെ രതി പലപ്പോഴും വ്യത്യസ്തവും വിചിത്രവുമായ വഴികൾ തേടിപ്പോകുന്നു. ഒരു തരം ആക്രമണ രതി പുരുഷന്മാരിൽ കാണാം. ചില പുരുഷന്മാർ തങ്ങളുടെ കഴുത്തിൽ കയറുമുറുക്കി സ്വയം ശ്വാസം മുട്ടിച്ചുകൊണ്ട്(asphyxiophilia)ലൈംഗിക സുഖം തേടുന്നു. മനുഷ്യർ ഷൂസ്, ടവൽ, അടിവസ്ത്രം, കണ്ണാടികൾ തുടങ്ങിയ അചേതന വസ്തുക്കളെയും മൃഗങ്ങളെയും മൃത ശരീരങ്ങളെയും, കുഞ്ഞുങ്ങളെയും വൃദ്ധരേയുമൊക്കെ ലൈംഗിക ഇംഗിതത്തിനായി തെരെഞ്ഞെടുക്കുന്നതായി കാണാം.പങ്കാളിയെ ശാരീരികമായി പീഡിപ്പിച്ചും സ്വയം പീഡിപ്പിച്ചുമുള്ള രതിയും മനുഷ്യരിലുണ്ട്.പുരുഷന്റെ ലൈംഗിക പ്രചോദനങ്ങൾ തീഷ്ണമാണ്.അതിനാൽ സാമൂഹികവും സാംസ്കാരികവുമായ സമ്മർദ്ദങ്ങളെ അതിലംഘിക്കുവാൻ പുരുഷന്മാർ ശ്രമിച്ചുകൊണ്ടിരിക്കും.ചിലർ സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയുന്നത് ഭാവനയിൽ കണ്ട് ലൈംഗിക ഉത്തേജനം അനുഭവിക്കുന്നു. നിന്ദ്യവും ക്രൂരവുമായ കാര്യങ്ങൾ ഓർക്കുകയും കാണുകയും ചെയ്ത് രതിയിൽ ഏർപ്പെടുന്നവരുമുണ്ട്.
ബലാത്സംഗം ഒരു സ്വാഭാവിക രതി അല്ല.മനുഷ്യ ലൈംഗികതയിൽ സ്ത്രീയുടെ സമ്മതമാണ് മുഖ്യം. സമ്മതമില്ലാതെ നടത്തുന്ന ഏതൊരു ലൈംഗികതയും ബലാത്സംഗമാണ്.സാമൂഹിക തിരസ്കാരവും കഠിനമായ ശിക്ഷയും ലഭിക്കുമെന്നറിയാമെങ്കിലും ചിലർ ബലാൽക്കാരത്തിന് മുതിരുന്നു. ബലാത്സംഗത്തിന് ഇരയാകുന്നത് സ്ത്രീകൾ മാത്രമല്ല , ആൺകുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും മൃഗങ്ങൾ പോലും അതിന് ഇരയാകുന്നു. അതിൽ സ്ത്രീകൾക്കെതിരെയുള്ള ബലാൽക്കാരം മാത്രമേ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നുള്ളു.
ലൈംഗിക തൃഷ്ണ ഉള്ളതുകൊണ്ട് മാത്രം ഒരു പുരുഷൻ ബലാത്സംഗത്തിന് മുതിരണം എന്നില്ല. അതോടൊപ്പം നിലനിൽക്കുന്ന ജീവശാസ്ത്രപരമായ അക്രമ വാസന, അധികാരത്തിന്റെ പ്രകടനം, മസ്തിഷ്കപരമായ ന്യൂനതകൾ മനോവൈകല്യങ്ങൾ തുടങ്ങിയ ഘടകങ്ങളും പരിഗണിക്കേണ്ടതായി വരുന്നു.
പുരുഷന്മാർ അവർ ഇഷ്ടപെട്ട സ്ത്രീകളെ നേടിയെടുക്കാനുള്ള അവരുടെ തന്ത്രങ്ങൾ പലപ്പോഴും വിജയിക്കണമെന്നില്ല . സ്ത്രീകളുടെ തിരസ്കരം ജനിതകമായി അക്രമണ വാസനയുള്ള പുരുഷന്മാരിൽ ബലം
പ്രയോഗിച്ചു് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പ്രേരണ ജനിപ്പിക്കും.അനുകൂലമായ സാഹചര്യത്തിൽ അത്തരക്കാർ ബലാൽക്കാരത്തിന് തയാറാകുന്നു.
പ്രയോഗിച്ചു് തങ്ങളുടെ ശക്തി തെളിയിക്കാനുള്ള പ്രേരണ ജനിപ്പിക്കും.അനുകൂലമായ സാഹചര്യത്തിൽ അത്തരക്കാർ ബലാൽക്കാരത്തിന് തയാറാകുന്നു.
ബലാത്സംഗം ചെയുന്ന ആണിന്റെ മസ്തിഷ്ക്കത്തിൽ സംഭവിക്കുന്ന അനേകം ജൈവ രാസ മാറ്റങ്ങൾ ഉണ്ട്. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിലെ ഇലക്ട്രിക് സിഗ്നലുകളുടെ സാന്നിധ്യമാണ് മനുഷ്യരിൽ ലൈംഗിക ഉത്തേജനം സൃഷ്ടിക്കുന്നത്. ഹൈപ്പോതലാമസിൽ മീഡിയൽ പ്രീ ഒപ്റ്റിക് ഏരിയ (MPOA) എന്ന ഭാഗം ലൈംഗിക സ്വഭാവത്തെ സ്വാധീനിക്കുന്നു. ഈ ഭാഗത്തിനേൽക്കുന്ന അമിതമായ വൈദ്യുത സിഗ്നൽ അവിടേക്ക് ഡോപോമിൻ എന്ന ന്യൂറോ ട്രാൻസ്മിറ്റന്റെ നല്ല ഒഴുക്ക് , ഓര്ബിറ്റഫ്രോണ്ടൽ കോർട്സ്സിന് (orbitofrontal cortex)സംഭവിക്കുന്ന തകരാർ എന്നിവയെല്ലാം ചിലരെ വിചിത്രമായ രതിയിലേക്ക് നയിക്കുന്നു.
കാഴ്ച കേൾവി സ്പർശം മുതലായവ ഉളവാക്കുന്ന ലിംബിക് വ്യവസ്ഥ മസ്തിഷ്ക്കത്തിന്റെ പുറംഭാഗമായ കോർട്ടക്സിന് താഴെ നിലനിൽക്കുന്ന ഒരു കൂട്ടം മസ്തിഷ്ക്ക ഭാഗമാണ്. വൈകാരിക അനുഭവങ്ങളുടെയും പ്രേരണയുടെയും ഘടകങ്ങൾ ലിംബിക് വ്യവസ്ഥയുടെ സംയോജിപ്പിച്ചുള്ള പ്രവർത്തനമാണ്, എന്നാൽ ചിലരിൽ കാഴ്ച, കേൾവി, സ്പർശം മുതലായവ ഉളവാക്കുന്ന സംവേദനങ്ങൾ ലിംബിക് സിസ്റ്റത്തിലേക് തീവ്രമായി അയക്കുന്നതിനാൽ സ്വയം നിയന്ത്രിച്ചു് ജീവിക്കാൻ അവർക്ക് കഴിയുകയില്ല. പ്രീഫ്രോണ്ടൽ കോർട്സ് (prefrontal cortex )ആണ് നമ്മുടെ ബോധത്തിന്റെയും പക്വതയുടേയും കേന്ദ്രം. പ്രീഫ്രോണ്ടൽ കോർട്ടക്സിന്റെ ചില ഭാഗങ്ങളിൽ ന്യൂനതകളുള്ളവർക്ക് മറ്റുള്ളവരുടെ വേദന ഗ്രഹിക്കാൻ കഴിയാതെ വരുന്നു.ഇത്തരക്കാരുടെ അമിഗ്ദലയുടെ(amygdala) പ്രവർത്തനങ്ങളിൽ തകരാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വിവിധ വൈകാരികതകൾ വേർതിരിക്കുകയും ഓർത്തുവെച്ചു പെരുമാറാനും പ്രേരിപ്പിക്കുന്നത് അമിഗ്ദലയാണ്. പ്രീഫ്രോണ്ടൽ കോർട്സ്സിന്റെ താഴെഭാഗത്തുള്ള ഓർബിറ്റോഫ്രോണ്ടൽ കോർട്സ്സാണ് അമിഗ്ദലയുമായി ബന്ധപ്പെടുന്നത്. ഓര്ബിറ്റഫ്രോണ്ടൽ കോർട്സ്സിന് ക്ഷതം പറ്റിയാൽ തോന്നലുകളെയും അനുഭവങ്ങളെയും വികാരങ്ങളെയും നേരാവണ്ണം ഉളവാക്കാനും തീരുമാനമെടുക്കാനും കഴിയാതെവരും ,അങ്ങനെ വരുന്നവർ അക്രമകാരികളാകാം ,കുട്ടികളെയും സ്ത്രികളെയും പീഡിപ്പിക്കാം .
മനുഷ്യന്റെ പെരുമാറ്റങ്ങൾ മസ്തിഷ്കത്തിന്റെ സങ്കീർണമായ വ്യവസ്ഥപ്പെടുത്തലിൽനിന്നാണ് രൂപപ്പെടുന്നത് .ബലാത്സംഗത്തിനും അതുപോലുള്ള ക്രിമിനൽ പെരുമാറ്റത്തിനും കാരണമാകുന്ന ഒരേ ഒരു ജീൻ ഇല്ല .പല ഘടകങ്ങൾ ചേർന്ന അനേകം ജീനുകളും അതിന്റെ പ്രകടനത്തിന് കാരണമാകുന്ന സാഹചര്യങ്ങളുമാണ് ഒരാളിൽ അത് ഉല്പാദിപ്പിക്കുന്നത് .അനാരോഗ്യകരമായ സമൂഹിക ചുറ്റുപാടുകൾ, കുടുംബ ബന്ധങ്ങളിലെ ശൈഥല്യങ്ങൾ , കുട്ടിക്കാലത്തുണ്ടായ പീഡനാനുഭവങ്ങൾ തുടങ്ങിയ ഘടകങ്ങളോടൊപ്പം ജനിതകപരവും. ജീവശാസ്ത്രപരവുമായ അനുകൂല ഘടകങ്ങളും ചേർന്ന് വരുന്ന അവസ്ഥയാണ് ഒരാളെ ക്രൂരമായ ലൈംഗിക പീഡനം നടത്താൻ പ്രേരിപ്പിക്കുന്നത്.
ജീവശാസ്ത്രപരമായ ഈ കണ്ടെത്തലുകളെല്ലാം പുരുഷന്മാർ സ്ത്രീകളെ പീഡിപ്പിക്കുന്നതിനുള്ള ഒരു ജാമ്യമെടുപ്പല്ല .പുരുഷന്മാരുടെ ചില സഹജസ്വഭാവങ്ങൾ സമൂഹത്തിന് അഭിലഷണീയമായിക്കൊള്ളണമെന്നില്ല.മാത്രമല്ല ക്രൂരതകൾ ചെയ്യാനുള്ള പ്രേരണസൃഷ്ടിക്കുന്ന ചിലഘടകങ്ങൾ ചിലരിൽ ഉണ്ടെന്നുള്ള തിരിച്ചറിവ് ഇത്തരം മനുഷ്യരെ ഫലപ്രദമായി നേരിടുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാൻ സഹായിക്കും. ലിംഗ പദവിയെ പറ്റിയുള്ള കേവലം ബോധവൽക്കരണം കൊണ്ട് തീരുന്ന ഒന്നല്ല അത്.ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്താലുള്ള നടപടികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്.
prashanthi devi facebook
No comments:
Post a Comment