Tuesday, August 07, 2018

ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ 
ശ്രീ ഗുരുവായൂരപ്പൻ
ഗുരുവായൂർ അമ്പലനടയിൽ
നിത്യ പ്രാർത്ഥന.

ഗുരുവായൂർ  പുരാധീശാ !   കരുണാമൃത  സാഗര !           പുരുഷോത്തമ !  വൈകുണ്ഠ  പ്രസീദ !  കരുണാകര !.
ഇന്ദ്രദ്യുമ്നൻ എന്ന പാണ്ഡ്യ രാജാവ് അങ്ങയെ ഭജിച്ചിട്ട് അല്ലയോ ഭഗവാനെ, അങ്ങ്  അഗസ്ത്യമുനിയെക്കൊണ്ട് ആനയായിത്തീരട്ടെയെന്ന് എന്തിനാണ് ശപിച്ചത്? ശപിപ്പിച്ചതോ പോകട്ടെ, അതിനുശേഷം മുതലായെക്കൊണ്ട് കാലിൽ കടിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തു. ആ കാര്യം ചിന്തിക്കുമ്പോൾ ആശ്ചര്യം തോന്നുന്നു. കഷ്ടമെന്നേ പറയേണ്ടൂ നാരായണാ.  എന്തെന്തു പരീക്ഷണങ്ങൾ?

“വാസുദേവന് നമോവാകം. സ്വയംപ്രഭനും പഞ്ചഭൂതങ്ങളേയും ഇന്ദ്രിയങ്ങളേയും നിയന്ത്രിക്കുന്നുവനുമായ ആ വാസുദേവനെ ഞാൻ നമസ്കരിക്കുന്നു. ഭൗതീകമായ വിശ്വത്തെ സംഹരിക്കുന്ന സംഘർഷണദേവനു നമോവാകം. എല്ലാവരുടേയും അന്തരാത്മാവായി വർത്തിച്ച് വിശ്വത്തെ ഉണർത്തുന്ന പ്രദ്യുമ്നദേവന് നമസ്കാരം.

സുന്ദരമായ ശരീരവും സുന്ദരിയായ ഭാര്യയും
കീർത്തിയും പേരും പെരുമയും കുന്നോളം ധനവും എല്ലാം ഉണ്ടെങ്കിലും  മനസ്സ് ഗുരുവിന്റെ പാദം നമിക്കുന്നില്ലെങ്കിൽ
പിന്നെന്തു ഗുണം? പിന്നെന്തുഗുണം? പിന്നെന്തു ഗുണം?

ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ 
ശ്രീ ഗുരുവായൂരപ്പൻ
ഗുരുവായൂർ അമ്പലനടയിൽ

No comments: