Monday, August 06, 2018

അമ്മയുടെ അടുക്കല്‍ വിവിധ സ്വഭാവക്കാരായ അനേകം ദമ്പതികള്‍ വരാറുണ്ട്. മിക്കവര്‍ക്കും പ്രശ്‌നങ്ങള്‍ തന്നെ. പല കുടുംബപ്രശ്‌നങ്ങളും നിസ്സാരകാര്യങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്. അല്പം ക്ഷമയുണ്ടെങ്കില്‍, എത്രയോ പ്രശ്‌നങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയും. ഭാര്യയും ഭര്‍ത്താവും, രണ്ടുപേരും സ്‌േനഹം കൊതിച്ചാണ് വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നത്. ആ അര്‍ത്ഥത്തില്‍ രണ്ടു പേരും സ്‌േനഹത്തിനായി കൊതിക്കുന്ന യാചകരാണ്. എല്ലാവരുടേയും ഉള്ളില്‍ സ്‌നേഹമുണ്ട് എന്നാല്‍ ഇപ്പോഴത് കല്ലിനുള്ളിലെ തേന്‍ പോലെയാണ്. ആര്‍ക്കും അതിന്റെ പ്രയോജനം കിട്ടുന്നില്ല. തന്റെ ഉള്ളിലെ സ്‌നേഹത്തെ ഉണര്‍ത്താനും കൊടുക്കാനും തയ്യാറാകാതെ ഓരോരുത്തരും ഇങ്ങോട്ടു സ്‌നേഹം കൊതിക്കുകയാണ്. എന്നാല്‍ സ്‌േനഹം കിട്ടാനുള്ള ഏറ്റവും എളുപ്പമാര്‍ഗം സ്‌നേഹം കൊടുക്കുക എന്നതാണെന്ന് അവര്‍ മറന്നുപോകുന്നു.
ചിലര്‍ക്ക് ഉള്ളില്‍ സ്‌േനഹം കാണും. എന്നാല്‍ ടെന്‍ഷന്‍ വരുമ്പോള്‍ ആത്മനിയന്ത്രണം നഷ്ടപ്പെടും. പിന്നെ എന്തൊക്കെയാണ് പറയുന്നതെന്ന് അവര്‍ക്കുതന്നെ അറിയില്ല. അതു മനസ്സിലാക്കി ആ സമയം മറ്റെയാള്‍ ക്ഷമയോടെ പെരുമാറണം. മറിച്ച് അങ്ങോട്ടും ദേഷ്യപ്പെട്ടാല്‍ പ്രശ്‌നം ഒന്നുകൂടി വഷളാകുകയേ ഉള്ളു. അങ്ങനെയായാല്‍ രണ്ടുപേരുടെ ജീവിതവും തകരും. ഒരാള്‍ക്കു വിഷാദരോഗമുണ്ടെങ്കില്‍ മറ്റെയാള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രശ്‌നം അസുഖം കൊണ്ടാണെന്നു മനസ്സിലാക്കി സ്‌േനഹപൂര്‍വ്വം പെരുമാറണം. പരസ്പരം മനസ്സിലാക്കിയും ക്ഷമിച്ചും നീങ്ങിയില്ലങ്കില്‍ ഒരുപക്ഷെ വിവാഹമോചനത്തിലായിരിക്കും എത്തിച്ചേരുന്നത്. വീണ്ടും വിവാഹം കഴിച്ചാലും, ഇതുപോലുള്ള  പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുറവുകള്‍ ഏതു വ്യക്തിയിലും ഉണ്ടാവും. വിട്ടുവീഴ്ച്ചയും ക്ഷമയുമില്ലാതെ ഒരു ദാമ്പത്യബന്ധത്തിനും മുന്നോട്ടു പോകാനാവില്ല.
 സ്‌േനഹം കിട്ടാനുള്ള ഏറ്റവും എളുപ്പമാര്‍ഗം സ്‌േനഹം കൊടുക്കുക എന്നതാണെന്ന്  അവര്‍ മറന്നുപോകുന്നു.ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. കുതിരപ്പന്തയത്തില്‍ ഭ്രമമുള്ള ഒരു ബിസിനസ്സുകാരനുണ്ടായിരുന്നു. ഭ്രമം മൂത്ത് അയാളുടെ ബിസിനസ്സെല്ലാം നഷ്ടമായി. അയാള്‍ വീട്ടിലെത്തി ഭാര്യയോട് പറഞ്ഞു, ''എന്റെ ബിസിനസ്സെല്ലാം നഷ്ടമായി. ഇനി നമ്മള്‍ എന്തുചെയ്യും?'' ഭാര്യ പറഞ്ഞു, ''ഇനി നിങ്ങള്‍ കുതിരപ്പന്തയത്തിനു പോ
കേണ്ട. ഉള്ള പണം കൊണ്ട് നമുക്കു ജീവിക്കാം.'' ''ഓ ശരി, നീ കൂടി ഒരു കാര്യം ചെയ്യണം'' ഭര്‍ത്താവ് പറഞ്ഞു, ''നീ ഇനി ആഡംബര വസ്ര്തങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണം. അതിനുള്ള പണം ഇനി നമുക്കില്ല.'' ''ശരി.'' ഭാര്യയും സമ്മതിച്ചു. ''നമ്മുടെ കാറോടിക്കാന്‍ ഒരു ഡ്രൈവറെ വെച്ചിട്ടില്ലേ. ഇനി ഒരു ഡ്രൈവര്‍ക്ക് എവിടെ നിന്നു ശമ്പളം കൊടുക്കാനാണ്? നിങ്ങള്‍ക്ക് ഡ്രൈവിങ് അറിയാമല്ലോ, പിന്നെ ഡ്രൈവറെന്തിനാണ്?'' ഭാര്യ ചോദിച്ചു. ''ശരിയാണ്, ഇനി വണ്ടി ഞാന്‍ തന്നെ ഓടിച്ചുകൊള്ളാം'' ഭര്‍ത്താവ് സമ്മതിച്ചു.
ഭര്‍ത്താവ് ചോദിച്ചു, ''ഈ കാശില്ലാത്ത സമയത്ത് നമുക്ക് അടുക്കളക്കാരിയെ ഒഴിവാക്കരുതോ? വേണ്ട സഹായം ഞാനും ചെയ്തു തരാം.'' ഭാര്യ സന്തോഷപൂര്‍വ്വം സമ്മതിച്ചു. അങ്ങനെ അവര്‍ ജീവിതം പരസ്പരം പങ്കിട്ടു. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി അവര്‍ക്ക് നേരിട്ട നഷ്ടം നികത്തി. അങ്ങനെ ജീവിതത്തില്‍ വിജയം നേടാന്‍ കഴിഞ്ഞു. ഈ ഒരു ഭാവമാണ് നമ്മള്‍ വളര്‍ത്തി എടുക്കേണ്ടത്. ഒരു ഹൃദയമായിത്തീരുക, ഒന്നായിത്തീരുക. മറിച്ച് ''നീ അത് പറഞ്ഞില്ലേ, നീ എന്നെ ഉപദേശിക്കാനാരാണ്?'' ഇങ്ങനെ പറഞ്ഞ് പരസ്പരം വേര്‍പിരിയാനുള്ളതല്ല ജീവിതം. ജീവിതപങ്കാളിയുടെ കുറവറിഞ്ഞ് അത് നികത്തുവാനായിരിക്കണം ഇരുവരുടെയും ശ്രമം. ക്ഷമയും സഹകരണവുമാണ് ദാമ്പത്യത്തെ വിജയത്തിലേക്കു നയിക്കുന്നത്. ഇണക്കവും പിണക്കവും സാധാരണമാണ്. എന്നാല്‍ അത് പൊട്ടലും ചീറ്റലുമാകാതെ ശ്രദ്ധിക്കണം. 
സ്‌േനഹമാണ് ജീവിതത്തിന്റെ അടിസ്ഥാനം. അറിഞ്ഞോ അറിയാതെയോ നാം ഇതിനെ അവഗണിക്കുന്നതാണ് ഇന്നുള്ള സകല പ്രശ്‌നങ്ങള്‍ക്കും കാരണം. ഭാര്യയും ഭര്‍ത്താവും സ്‌നേഹപൂര്‍വമായ വിട്ടുവീഴ്ച്ചകള്‍ക്കു തയ്യാറാകണം. ക്ഷമയും പരസ്പര സഹകരണവും വേണം. എങ്കില്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും ഉണ്ടാവില്ല. സ്‌േനഹമാണ് ജീവിതത്തിന്റെ അടിസ്ഥാനം. അറിഞ്ഞോ അറിയാതെയോ നാം ഇതിനെ അവഗണിക്കുന്നതാണ് ഇന്നുള്ള സകല പ്രശ്‌നങ്ങള്‍ക്കും കാരണം. ഒരു കുടുംബത്തിന്റെ യഥാര്‍ഥ സ്വത്ത് സ്‌േനഹമാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം ഹൃദയം തുറക്കുക. വികാരവിചാരങ്ങള്‍ പരസ്പരം പങ്കുവയ്ക്കുക. 
മക്കളേ, പരസ്പരം വിശ്വാസവും പ്രേമവും വര്‍ദ്ധിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കുറയും. ജീവിതം സന്തുഷ്ടമാകും. അതിനാല്‍ മക്കള്‍ പരസ്പരം സ്‌േനഹിച്ച് ഒരു മനസ്സായിത്തീരുക, ഒന്നായിത്തീരുക.
മാതാ അമൃതാനന്ദമയി

No comments: