Saturday, October 13, 2018

*രാസലീല 32* 
ഗോപസ്ത്രീകൾ പറഞ്ഞു പ്രേഷ്ഠോ ഭവാന് തനുഭൃതാം കില ബന്ധു: ആത്മാ തനു എന്നാ ശരീരം ശരീരമുള്ളവന് ശരീരമല്ല പ്രിയങ്കരം ശരീരത്തെ ആരും അനുഭവിക്കണില്ല്യ. നമ്മളൊക്കെ ഉപനിഷത്തിലൊക്കെ കേട്ടിട്ടുണ്ടാവും എല്ലാറ്റിനേയും ആത്മാവായി കാണണം ന്ന്. പലേ സാധകന്മാരും വഴിതെറ്റി പ്പോകുന്ന ഒരു ഉപദേശാണ്. ആത്മാ ന്ന് വെച്ചാൽ എന്തെങ്കിലും വെളിച്ചം കാണുകയോ പല വിധത്തിൽ ഭാവന ചെയ്യും. നമ്മളൊക്കെ ആത്മാവിനെ ആണ് കാണുന്നത്. പക്ഷേ കാണുക എന്ന വാക്കാണ് കുഴപ്പം ഉണ്ടാക്കണത്. ഉദാഹരണം പറഞ്ഞാൽ മനസ്സിലാവും. ശ്രദ്ധിച്ച് മനനം ചെയ്താൽ ഈ ഒരു കാര്യം മതി. ഒരു ഭർത്താവ് ഭാര്യ വിവാഹം കഴിഞ്ഞ് മുപ്പതു വർഷായി. രണ്ട് പേരുടേയും അനുഭവം ചിന്തിച്ചാൽ ഒരേ ആളുമായി ബന്ധപ്പെടുന്നതായി കാണാം. ല്ലേ ഒന്നാലോചിച്ച് നോക്കൂ. കല്യാണം കഴിച്ച ദിവസം മുതൽ ഒരാളോട് ബന്ധം. അയാള് മാറണതൊന്നും എന്റെ ഭാവത്തിൽ ഇല്ലേ ഇല്ല്യ. ഒരേ ആളിന്റെ അടുത്താണ് ഞാൻ ബന്ധപ്പെടണത്. പക്ഷേ കല്യാണ ആൽബം ഒക്കെ എടുത്തു നോക്കിയാലോ ആളുടെ ശരീരത്തിന്റെ ഷേപ്പ് ഒക്കെ അപ്പാടെ മാറി പ്പോയിരിക്കുണു. നമ്മളുടെ ശരീരവും മാറി പ്പോയി. പക്ഷേ രണ്ടു പേരുടേയും അനുഭവത്തിൽ ഒരേ ടേസ്റ്റാണ്. ഒരേ ബന്ധമാണ്. ശരീരത്തിനോടാണ് ഈ കോണ്ടാക്ട് എങ്കിൽ ഓരോ ക്ഷണത്തിലും മാറിക്കൊണ്ടിരിന്നുണ്ടാവണം നമ്മുടെ ഭാവം. നമുക്ക് ശരീരം കാണപ്പെടുന്നതിനോട് നമ്മൾ ബന്ധപ്പെടുന്നില്ല്യ. ബന്ധപ്പെടൈന്നതിനെ നമ്മൾ കാണുന്നില്ല്യ അത്രേയുള്ളൂ. ബന്ധപ്പെടുന്ന വസ്തു ആത്മാവാണ്. കാണപ്പെടുന്ന വസ്തു ശരീരമാണ്. കാണപ്പെടുന്ന വസ്തുവിനോട് നമുക്ക് ശാശ്വതമായി ഒരു കണക്ഷനും ഇല്ല്യ. ബന്ധപ്പെടുന്ന വസ്തുവിനെ കാണാനൊട്ടു സാധ്യവുമല്ല. ആ ബന്ധപ്പെടുന്ന വസ്തു ആത്മാവ് ആണ് എന്നറിയലാണ് സർവ്വഭൂതങ്ങളിലും ആത്മാവിനെ കാണൽ. കാണുന്നുണ്ട് എന്നറിയണം. വേദാന്തം പറേണത് നിങ്ങൾ അതാണ് കാണുന്നത് എന്ന് കാണൂ. ബന്ധം നമുക്ക് അവിടെ ആണെന്നറിയൂ. ആ വസ്തുവിനെ അറിഞ്ഞാൽ ഒരു പക്ഷെ ആ അറിയൽ നല്ലവണ്ണം സൂക്ഷ്മമായാൽ ഈ ശരീരം വീണുപോയാൽ പോലും ആ ബന്ധമൊന്നും പോവില്ല. നിത്യബന്ധമാണത്. ആ വസ്തുവാണ് ഏറ്റവും പ്രേഷ്ഠതമമായ വസ്തു. ഭഗവാൻ ശരീരത്തിനെ നോക്കിയിട്ടാണ് പറേണത് തിരിച്ചു പോവാൻ. ഗോപികകൾ പറേണത് ഞങ്ങളുടെ ശരീരമല്ല ഭഗവാനേ ഇവിടെ വന്നിരിക്കണത്. ശരീരത്തിലൊന്നും കാര്യല്ല്യ. അവിടുന്നാണ് ഞങ്ങൾക്ക് പ്രേഷ്ഠോ ഭവാന് തനുഭൃതാം കില ബന്ധു : ആത്മാ. ശരീരം ധരിച്ചിരിക്കുന്ന എല്ലാർക്കും ബന്ധുവും പ്രിയതമനും ഒരിക്കലും വിട്ടു പിരിയാൻ കഴിയാത്തവനുമായ ആത്മാവാണ് അവിടുന്ന്. അങ്ങനെ ഇരിക്കുമ്പോൾ അങ്ങ് ഞങ്ങളെ തിരിച്ച് ഭർത്താവിന്റെ അടുത്തേയ്ക് പോകൂ കുട്ടികളുടെ അടുത്തേയ്ക് പോകൂ എന്നീ നെഞ്ചില് കുത്തുന്ന വാക്കുകളൊന്നും പറയരുത്. ആ ധർമം ഒക്കെ ഇത്രയും കാലം ഞങ്ങൾ അനുഷ്ഠിച്ചു. പക്ഷേ അതിസൂക്ഷ്മദർശികളും അതീവധന്യന്മാരായിട്ടുള്ളവരും ഒക്കെ ശരീരത്തിൽ സുഖം കാണുന്നില്ല്യ. വിഷയങ്ങളിൽ സുഖം കാണുന്നില്ല്യ. പ്രാരബ്ധം കൊണ്ട് അവരുടെ മുമ്പിൽ വിഷയങ്ങൾ വന്നാലും പ്രാരബ്ധം കൊണ്ട് അവർക്ക് ശരീരസംബന്ധത്തോടുകൂടെ ജീവിക്കേണ്ടി വന്നാൽ പോലും അവിടുത്തെ ആത്മസ്വരൂപത്തിലാണ് അവരുടെ രമണം.
ശ്രീനൊച്ചൂർജി 

No comments: