ശ്രീരുദ്രം (A PRAYER TO LORD SHIVA)
ദ്വിതീയോ അനുവാക:
നമോ ഹിരണ്യ ബാഹവേ സേനാന്യേ ദിശാഞ്ച പതയെ നമോ നമോ വൃക്ഷേബ്ഭ്യോ ഹരികേശേഭ്യ:
പശുനാം പതയേ നമോനമ:സസ്പിഞ്ഞരായ ത്വിഷീമതേ പഥീനാം പതയേ നമോ നമോ
ബഭ് ലുശായ വിവ്യാധിനേന്നാനാം പതയേ നമോ നമോ ഹരികേശായോ പവീതിനേ പുഷ്ടാനാം
പതയേ നമോ നമോ ഭവസ്യ ഹെത്യൈ ജഗതാം
പതയേ നമോ നമോ രുദ്രാ യാതതാവിനേ ക്ഷേത്രാണം പതയേ നമോ നമ:സുതായാ ഹന്ത്യായ വനാനാം പതയേ നമോ നമോരോഹിതായ സ്ഥപതയേ വൃക്ഷാണാം പതയേ നമോ നമോ
മന്ത്രിണേ വാണിജായ കക്ഷാണം പതയേ നമോ നമോഭുവന്തയേ വാരിവാസ്കൃതായൗഷധീനാം
പതയേ നമോ നമ ഉച്ചൈർ ഘോഷായാ ക്രന്ദയതേ
പത്തീനാം പതയേ നമോ നമ കൃഥസ്നവീതായ
ധാവതേ സത്വാനാം പതയേ നമ:
സ്വതേ ഹിരന്യകാന്തി വിതറന്നവയും സൌവർണ്ണ വളകൾ അണിഞ്ഞവയുമായ കൈകളോടു കൂടിയവനും,സേനാധിപതിയും
അതുകൊണ്ടുതന്നെ ദിക്കുകളുടെ നാഥനുമായ മഹേശ്വരന് പ്രണാമം
പച്ചിലകളാകുന്ന കേശഭാരത്തോടുകൂടിയ -അഥവാ -പച്ചനിറത്താൽ
സൂചിപ്പിക്കപ്പെട്ട തൃഗുണാത്മകമായ കർമകാണ്ഡ മാകുന്ന ഇലകളെ
കേശങ്ങളായി ധരിച്ച വൃക്ഷങ്ങളായി നിലകൊള്ളുന്നവനും സംസാരവൃക്ഷ
രൂപനും സമസ്തപ്രാണികളുടേയും രക്ഷിതാവുമായ പരമേശ്വരന് നമസ്കാരം
ഇളം പുല്ലുപോലെ മഞ്ഞ കലർന്ന രക്തവർണത്തോ ടു കൂടിയവനും കാന്തിയുള്ളവനും വൈദീക താന്ത്രിക മാർഗ്ഗഞളുടെ ഉപ ഞ്ഞാതാവുമായ
സർവേശ്വര നമസ്കാരം .വൃഷഭാരൂഡ നും ഉന്നം തെറ്റാതെ അസ്ത്രം അയക്കാൻ സമർത്ഥനും ബഹുവിധ ഭക്ഷ്യ ധാന്യഞൾക്ക് അധിപതിയും
ആയ മഹാദേവന് പ്രണതി.കാർവണ്ണമായ കേശം ഉള്ളവനും നിത്യ യുവാവും പൂണുനൂൽ ശോഭിക്കുന്ന തിരുമേനിയോടു കൂടിയവനും ആദി ബ്രാഹ്മണനും ബ്രഹ്മാദി സ്ഥാവരാന്തമായ ജഗത്തിൽ ഹൃഷ്ട പുഷ്ട മായ ഏതിന്ടെയും നാഥനുമായ പരമശിവന് നമസ്കാരം
സംസാര വൃക്ഷത്തെ ച്ചേദിക്കുന്ന ആയുധമാകുന്നവനും ലോകനാഥനുമായ സദാശിവന് പ്രണാമം.ദു:ഖത്തെ നശിപ്പിക്കുന്നവനും ഞാനെറ്റിയ വില്ല് ധരിച്ച് ലോകത്തെ രക്ഷിക്കുന്നവനും ദേഹികളുടെ ശരീരം കാത്ത രു ളുന്നവനുമായ
ശങ്കരന് നമസ്കാരം.സാരഥിയും -ജഗന്നിയന്താവും ഹനിക്ക പ്പെടാത്തവനും വനരാജാവുമായ കിരാതാ പരനാമധേയനായ ശിതികണ്ടന് നമസ്കാരം.
രക്തവർണ്ണനും സര്വവ്യാപിയായി സർവം രക്ഷിക്കുന്ന പ്രഭുവും
വൃക്ഷങ്ങൾക്ക് അധിപതിയുമായ മഹേശ്വരന് നമസ്കാരം.ഗുഹ്യ തങ്ങളായ
വേദമന്ത്രങ്ങളുടെ സ്വാമിയും കുറ്റിച്ചെടികൾ നിറഞ്ഞ കാടിന്റെ -അതായത്
അതുപോലെതന്നെ അതിഗഹനമായ എല്ലാ വിഷയങ്ങളുടെയും ഉള്ളിൽ കടക്കാൻ കഴിവുള്ളവനും ,കഛവടക്കാരനും -അതായത് എല്ലാ ദേശങ്ങളിലേയും വ്യവഹാരങ്ങളെ കുറിഛ് വസ്തുനിഷ്ടമായി വിശദീകരിക്കാൻ കഴിവുള്ളവനും ആയ മഹേശ്വരനമസ്കാരം.ഭൂമിയെ സൃഷ്ടിക്കുന്നവനും,ഭക്തപാരായണനും ധാന്യാദികളുടെ നാഥനുമായ ഈശ്വരന് നമസ്കാരം.യുദ്ധങ്ങളിൽ ഉറക്കെ ശബ്ധിക്കുന്നവനും ശത്രുക്കളെ കരയിക്കുന്നവനുംകാലാൾപ്പടയുടെ തലവനുമായ രുദ്ര മൂർത്തിക്കു നമസ്കാരം.ലോകം മുഴുവൻ വ്യാപിച്ചവനും ഭക്തരക്ഷണത്തിനായി
മുമ്പേ ഓടിവരുന്നവനും സാധു ജനങ്ങളുടെ നാഥനുമായ ശ്രീ കണ്ടന് നമസ്കാരം
venkataraman

No comments:
Post a Comment