Friday, April 12, 2019

1) ഞാൻ= വ്യക്‌ത്യാധിഷ്ഠിതം
നമ്മൾ = കുടുംബ/സാമൂഹ്യ/ദേശ/രാഷ്ട്ര/ ലോകാധിഷ്ഠിതം.

2)ഭൗതീകത= കാലവുമായി ബന്ധപ്പെട്ടതാകയാൽ കാലാവധിയുള്ളതു
ആത്മീയത= സമ്പൂർണ്ണ ഊർജ്ജാധിഷ്ഠിതം അതിനാൽ കാലവധിയില്ലാത്തത്..

3)പ്രകൃതി = ഗുണദോഷം ഉള്ളത്. 
ബ്രഹ്മം =  ഗുണദോഷമുക്തം.

4)കാവ്/തെയ്യം = തൽ (പ്രകൃതി)രൂപം
ക്ഷേത്രം/ഉത്സവം = സംസ്കൃതരൂപം

5)ജലം= ഏറ്റവും താഴെതട്ടിൽ നിലയുള്ളത്
അഗ്നി = ഏറ്റവും മുകൾ തട്ടിലേക്ക് പോകുന്നത്/ ആകാശം അതിർത്തി യായുള്ളത് 

6)പ്രകൃതിവിചാരം =വികാരതലം = മനുഷ്യതലം
ബ്രഹ്മവിചാരം= ആത്മതലം=ദേവതലം

7)ലൈംഗീകത = ശരീരത്തിന്റെ താഴെ തട്ടിൽ അഗ്നിയുടെ പ്രകടനം
ആത്മീയത= ശരീരത്തിന്റെ മുകൾ തട്ടിൽ അഗ്നിയുടെ പ്രകടനം.

8)ഭൗതീകഅറിവ് = മനുഷ്യന്നുഅറിവുണ്ടായശേഷം കണ്ടു, അനുഭവിച്ചു നേടിയെടുത്തതു.
ജ്ഞാനം= പ്രകൃതിയും മനുഷ്യൻ ഉൾപ്പടെ സർവ്വ പ്രകൃതി വസ്തുക്കളും കാലങ്ങളോളം നിരീക്ഷിച്ച, പഠിച്ചു നേടിയെടുത്ത അറിവ്.

*ആർക്കെങ്കിലും ഇതു ഗുണമെന്നു തോന്നിയാൽ ഈ പ്രയത്നം സഫലം

No comments: