Friday, April 12, 2019

*ശിവാനന്ദലഹരി*

*ശ്ലോകം 35*

*യോഗക്ഷേമധുരംധരസ്യ സകലശ്രേയഃപ്രദോദ്യോഗിനോ*
*ദൃഷ്ടാദൃഷ്ടമതോപദേശകൃതിനോ ബാഹ്യാന്തരവ്യാപിനഃ |*
*സര്‍വ്വജ്ഞസ്യ ദയാകരസ്യ ഭവതഃ കിം വേദിതവ്യം മയാ*
*ശംഭോ ത്വം പരമാന്തരങ്ഗ ഇതി മേ ചിത്തേ സ്മരാമ്യന്വഹം*

ശംഭോ! – ഈശ!;

 യോഗക്ഷേമദുരന്ധരസ്യ – കിട്ടാത്തതിനെ കൈവശമാക്കുക, കൈവശംവന്നതിനെ രക്ഷിക്കുക എന്ന ഭാരം വഹിക്കുന്നവനായി;

 സകലശ്രേയഃപ്രദോദ്യോഗിനഃ – എല്ലാ ശ്രേയസ്സുകളേയും നല്‍ക്കുന്നതി‍ല്‍ ശ്രദ്ധയോടുകൂടിയവനായി;

 ദൃഷ്ടദൃഷ്ടമതോപദേശകൃതിനഃ – കാണ്മാ‍ന്‍ കഴിവുള്ളതും കഴിവില്ലാത്തതുമായ ഫലത്തെ നല്‍കുന്ന ഉപായങ്ങളെ ഉപദേശിക്കുന്നതി‍ല്‍ സമര്‍ത്ഥനായി;

 ബാഹ്യാന്തരവ്യാപിനഃ – പുറത്തും അകത്തും വ്യാപിച്ചവനായി;

 സര്‍വ്വജ്ഞസ്യ – എല്ലാമറിയുന്നവനായി;

 ദയാകരസ്യ ഭവതഃ – ദയാനിധിയായ നിന്തിരുവടിക്ക്;


മയാ – എന്നാല്‍; 

വേദിതവ്യംകിം – ബോധിപ്പിക്കത്തക്കതായി എന്തൊന്നാണുള്ളത് ?;

 പരമാന്തരംഗഃഇതി ‘- ഏറ്റവും പ്രിയപ്പെട്ടവന്‍’ എന്ന്; അന്വഹം – ദിനംതോറും; 

ചിത്തേ സ്മരാമി – മനസ്സി‍ല്‍ സ്മരിച്ചുകൊള്ള‍ാം.

ഈശ്വര! യോഗക്ഷേമഭാരം വഹിക്കുന്നവനായി എല്ലാവിധ ശ്രേയസ്സുകളേയും നല്‍കുന്നതി‍ല്‍ ജാഗരൂകനായി ഐഹികവും ആമുഷ്മികവുമായ ഫലങ്ങളെ നല്‍ക്കുന്ന ഉപായങ്ങളുപദേശിക്കുന്നതി‍ല്‍ അതിസമര്‍ത്ഥനായി, സര്‍വ്വജ്ഞനായി, ദയാനിധിയായിരിക്കുന്ന നിന്തിരുവടിക്കു എന്നാല്‍ പറഞ്ഞറിയിക്കത്തക്കതായി എന്താണുള്ളത്? നിന്തിരുവടി എന്റെ ആപ്തമിത്രമാണെന്നു ഞാന്‍ അനുദിനവും ഹൃദയത്തി‍ല്‍ സ്മരിച്ചുകൊള്ള‍ാം.

  *തുടരും*

*കടപ്പാട്*

No comments: