Monday, April 08, 2019

ആചാര്യന്മാരെ അന്ധമായി വിശ്വസിക്കണമോ..?
-------------------------------------------------------------
1982...83 കാലഘട്ടം. പുതിയ ഒരു വഴിത്താരയിലേക്ക്‌ വഴുതിവീണ കാല ഘട്ടം... എന്തൊക്കെയോ വായിച്ചറിയാനുള്ള ദാഹം ഒരു ഭ്രാന്തുപോലെ പിടികൂടിയിരുന്നത്‌ ഓർമ്മിക്കുന്നു. ഏതോ ഒരു വ്യാസകൃതിയിൽ വായിച്ചു, സമുദ്രത്തിനടിയിൽ അഗ്നിജ്വാലകൾ എരിഞ്ഞുകൊണ്ടിരിക്കുന്നു. ഇതു വായിച്ചതും ഒരു സംശയം. വെള്ളത്തിനടിയിൽ തീ ജ്വാലകളോ..? യുക്തിക്ക്‌ അങ്ങ്‌ അംഗീകരിക്കാൻ വിഷമം. പക്ഷെ വ്യാസദേവൻ കള്ളം പറയുമോ..? അത്‌ സമ്മതിക്കാൻ അതിലേറെ വിഷമം. എന്തുകൊണ്ടോ അതിനുമുൻപ്‌ ഒരു പരിചയവുമില്ലെങ്കിലും ഭാരതത്തിലെ ഋഷീശ്വരന്മാർ കള്ളം പറയില്ല എന്നൊരു വിശ്വാസം. അതൊരു പക്ഷെ അന്ധവിശ്വാസമാകാം. പക്ഷെ അതായിരുന്നു അന്നു ഉണ്ടായിരുന്നത്‌. അതില്ലായിരുന്നെങ്കിൽ പിന്നീട്‌ വ്യാസദേവൻ പറഞ്ഞതൊന്നും വായിക്കുകയില്ലായിരുന്നു എന്ന്‌ സ്പഷ്ടം. വായന തുടർന്നു കൊണ്ടിരുന്നു. വായിക്കുമ്പോൾ ഒരു അദൃശ്യ വ്യക്തിത്വത്തിന്റെ സമീപ്യം പോലെ എന്തൊ ഒരു അനുഭവം. വർഷങ്ങൾ കടന്നു പോയി. വ്യാസദേവൻ പറഞ്ഞത്‌ അപ്പോഴും അസത്യം പോലെ നിലനിൽക്കുന്നു, യുക്തിയിലെങ്കിലും, അദ്ദേഹത്തോട്‌ തോന്നിയിരുന്ന ബഹുമാനം ഒട്ടും കുറഞ്ഞിരുന്നില്ലെന്ന്‌ മാത്രമല്ല, കൂടിക്കൊണ്ടിരുന്നു. ഞാനറിയാതെ തന്നെ ആ മഹാപുരുഷനോട്‌ ഒരു അന്ധമായ ആരാധന എന്നിൽ ഉടലെടുത്തുകൊണ്ടിരുന്നു.
പിന്നീട്‌ ഓരോ പുസ്തകങ്ങൾ വായിക്കുമ്പോഴും ആ പുസ്തകത്തിന്റെ കർത്താവിനോടും ഈ മനോഭാവം ഉണ്ടാകുന്നത്‌ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്‌. എന്റെ ഗുരുക്കന്മാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു, ഹൈന്ദവതയുടെ ആദ്യക്ഷരം ഞാൻ കേട്ടത്‌ എന്റെ പരമഗുരു പരമഹംശ യോഗാനന്ദയിൽ നിന്നായിരുന്നു. പിന്നീട്‌ വന്നു ചേർന്ന ഓരോ ഗുരുക്കന്മാരിലൂടേയും എന്റെ ഗുരു എന്നെ പലതും മനസിലാക്കുകയായിരുന്നു.
ഇരുപത്തിയഞ്ച്‌ വർഷങ്ങൾക്ക്‌ ശേഷമായിരിക്കണം, ഒരിക്കൽ ജിയോഗ്രാ ഫികൊ, ഡിസ്കവറിയോ എന്ന്‌ ഓർമ്മയില്ല, സമുദ്രത്തിനടിയിൽ അഗ്നിജ്വാല കൾ കത്ത്ക്കൊണ്ടിരിക്കുന്നത്‌ എന്റെ നഗ്ന നേത്രങ്ങൾ കൊണ്ട്‌ കണ്ടപ്പോൾ അന്നു വായിച്ചതും, വ്യാസദേവനുമെല്ലാം എന്റെ സ്മൃതിപഥത്തിലേക്ക്‌ ഇരച്ചു കയറിവന്നു. എന്താണെന്നറിയില്ല കണ്ണുകളിൽ നിന്നും കുറെ കണ്ണുനീർ കവി ളിലൂടെ നിലത്തേക്ക്‌ വീണു.
ആചാര്യന്മാരുടെ വാക്കുകൾ അന്ധമായി വിശ്വസിക്കണൊ, അപഗ്രഥിച്ചിട്ട്‌ യുക്തിസഹമെങ്കിൽ വിശ്വസിക്കണമോ..? ഈ ചോദ്യത്തിന്‌ ഞാൻ എന്തു മറുപടി പറയും?. ഇത്തരം അനുഭവങ്ങൾ ഇല്ലത്തവർ എന്തു മറുപടി പറയും?.
സമുദ്രത്തിനടിയിൽ ഈ അഗ്നിജ്വാലകൾ കത്തിച്ചുകൊണ്ടിരുന്ന, ഇപ്പോഴും കത്തിച്ചുകൊണ്ടിരിക്കുന്ന ജ്വാലമുഖികളേ ( അഗ്നിപര്‍വതം ) നിങ്ങൾക്കെന്റെ വന്ദനം...!
See Translation...Abraham mukkath

No comments: