നാം നേരിടുന്ന പല ബുദ്ധിമുട്ടുകളും നമ്മിൽ നിന്നും ഒഴിഞ്ഞു പോകാൻ വേണ്ടി
അല്ലെ നമ്മൾ ദൈവ സന്നിധിയിൽ 'മുട്ടറക്കൽ' നടത്തുന്നത് ???
ശരിയാണെങ്കിൽ ' അതിനായി ഉപയോഗിക്കുന്ന തേങ്ങ നമ്മൾ പിന്നീട് ഉപയോഗിക്കാൻ പാടുണ്ടോ ???
ശാരീരികമായും, മാനസികമായും നാം അനുഭവിക്കുന്ന പീഡകൾ ഒഴിയാനാണു ക്ഷേത്രങ്ങളിൽ മുട്ടറുക്കൽ വഴിപാട് ചെയ്യുന്നത്. മുട്ടറുക്കൽ കാടാമ്പുഴ ക്ഷേത്രത്തിൽ മാത്രമായിരുന്നെങ്കിലും ഒരു അനുകരണമെന്നോണം ഇന്ന് എല്ലാ ദേവീക്ഷേത്രങ്ങളിലും ചില ശാസ്താക്ഷേത്രങ്ങളിലും മുട്ടറുക്കൽ ചെയ്യാറുണ്ട്.ആലത്തിയൂർ ഹനുമാന് ക്ഷേത്രത്തിലും കണ്ടിട്ടുണ്ട് . ഇത് ഒരു വഴിപാടല്ല.
ആയുരാരോഗ്യ സൗഖ്യത്തിനായി ഈശ്വരനാമം ചൊല്ലികൊണ്ടും, പേരും നാളും പറഞ്ഞും, പഴം, തേങ്ങ എന്നിവയോടുകൂടി അർച്ചന നടത്തുന്നു. കർപ്പൂര ആരതി കഴിഞ്ഞു , നമുക്ക് പൂവും ചന്ദനവും, പഴവും, തേങ്ങയുമെല്ലാം പ്രസാദമായി തരുന്നു. അത് ഭഗവൽ പ്രസാദമാണു.
മുട്ടറുക്കലിൽ അർച്ചനയോ പൂജയോ ഇല്ല. അതുകൊണ്ടു തന്നെ മുട്ടറുത്ത് ലഭിക്കുന്ന തേങ്ങ പ്രസാദമല്ല. മുട്ടറുക്കൽ എന്നാണു പറയുക. മുട്ട് എറക്കലാണു പിന്നീട് മുട്ടറുക്കലായത്. ശരീരസംബന്ധമായി രോഗങ്ങൾ ഉണ്ട്. ഇതിനു ദേഹമുട്ട് എന്നാണു പറയുക. മുട്ടറുക്കുന്നതോടെ അത് തേങ്ങയിലൂടെ ഒഴിഞ്ഞു പോവുന്നു എന്നാണു സങ്കൽപം. എന്നിട്ട് ആ തേങ്ങ തന്നെ പ്രസാദമായി ഉപയോഗിക്കുന്നത് യുക്തിയല്ല.
ഏറ്റവും ഉചിതം അഗ്നിക്ക് സമർപ്പിക്കുക.
മുട്ടറുത്ത തേങ്ങ പ്രസാദം എന്ന സങ്കൽപത്തിൽ ഒരിക്കലും ഉപയോഗിക്കരുത്. അതുപോലെ തന്നെയാണു. തേങ്ങ എറിഞ്ഞുടക്കുന്നതും. വിഘ് നങ്ങൾ നീങ്ങാനാണ് തേങ്ങ ഉടക്കുന്നത്.. ആ വിഘ്നങ്ങളെ നാം വീണ്ടും സ്വീകരിക്കുകയാണു. ഒരിക്കലും എറിയുന്ന തേങ്ങ പ്രസാദം എന്ന ഭാവനയിൽ കഴിക്കരുത്.
ഹരി ഓം.
കടപ്പാട്.. ആചാര്യ ഗംഗാധർ ജി
[12/04, 16:03] Retnam Nair Fb: ശ്രീകൃഷ്ണന്‍ പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന അവതാര മൂര്‍ത്തിയായിരുന്നു. ഒരു പച്ചമനുഷ്യനായി ജീവിച്ച് ധര്‍മ്മവും അധര്‍മ്മവും വ്യാഖ്യാനിച്ചുതന്നു. സത്യം, ന്യായം, നീതി ഇവയുടെ താത്വിക വശവും പ്രായോഗികവശവും വ്യക്തമാക്കിതന്നു. ഒരിക്കലും കരയാത്ത ,സദാപുഞ്ചിരിക്കുന്ന കര്‍മ്മോദ്യുക്തനായ ഒരു അത്യുത്സാഹിയാരുന്നു ശ്രീകൃഷ്ണന്‍. മഥുരയില്‍നിന്നു ദ്വാരകയിലേക്കു പോയ ഭഗവാന്‍ ഒരു പട്ടണം നിര്‍മ്മിക്കുകയാണുണ്ടായത്. എപ്പോഴും രാജസൃഷ്ടാവായിരുന്നല്ലാതെ മറ്റുള്ളവരുടെ രാജ്യം പിടിച്ചടക്കാന്‍ ആഗ്രഹിച്ചില്ല. രാജതന്ത്രം, രാഷ്ട്രനിര്‍മ്മാണം, യുദ്ധം ഇവയെക്കുറിച്ച് ഉപദേശം കൊടുക്കുകയല്ലാതെ ഒരിക്കലും ഒരു സിംഹാസനത്തില്‍ ഇരുന്നില്ല. യഥാര്‍ത്ഥത്തില്‍ ശ്രീകൃഷ്ണന്‍ ദ്വാരകയെപ്പോലും ഭരിച്ചില്ല. അധര്‍മ്മത്തെ അടക്കുന്നതിലും ധര്‍മ്മത്തെ ഉദ്ധരിക്കുന്നതിലും സദാ വ്യാപൃതനായി. യുദ്ധരംഗത്ത് തന്റെ ബന്ധുക്കളെയും ഗുരുജനങ്ങളെയും കണ്ടു വിഭ്രാന്തി പൂണ്ട അര്‍ജുനന്റെ ആശയക്കുഴപ്പത്തിന് ഒരു മനശാസ്ത്രന്ജനെപ്പോലെ ഫലപ്രദമായ നിശിതവചനങ്ങളെകൊണ്ട് സമഗ്രചികിത്സ ഭാഗവത്ഗീതയിലൂടെ ഭഗവാന്‍ കൊടുത്തു. ജീവിത തത്ത്വശാസ്ത്രവിശകലത്തിനു ഈ യുദ്ധരംഗത്തെക്കാലും നല്ലൊരു പശ്ചാത്തലം ഒരുക്കാനാവില്ല. ഈ കാലഘട്ടത്തില്‍ അര്‍ജുനന്റെ സ്ഥിതിയിലായവര്‍ ഇന്ന് സമൂഹത്തിലേറെയുണ്ട്. അവര്‍ക്ക് ഇതിനെ ഉപയുക്തമാക്കാന്‍ കഴിയും. ആയതിനു അര്‍ജ്ജുനന്റെ ശ്രദ്ധയും ത്വരയും സമീപനത്തില്‍ വേണമെന്ന് മാത്രം. പ്രേമത്തിന്റെ മൂര്‍ത്തീഭാവമായിരിക്കാനും അതേസമയം പൂര്‍ണ്ണമായും നിസംഗനായിരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.
ജീവിതത്തിന്റെ ഏതുതുറയില്‍പ്പെട്ടവര്‍ക്കും പഠിക്കുവാനും ഉള്‍ക്കൊള്ളുവാനുമുള്ള പാഠങ്ങള്‍ ശ്രീകൃഷ്ണ ഭഗവാന്റെ ജിവിതത്തില്‍ നമുക്കു ദര്‍ശിക്കാം. ഈശ്വരന്‍ അവതരിക്കുന്നതു ധര്‍മ്മത്തെ രക്ഷിക്കാനും അധര്‍മ്മത്തെ ഇല്ലാതാക്കാനുമാണെന്ന് സാധാരണ പറയാറുണ്ട്. എന്നാല്‍ അതിലും വലിയ ലക്ഷ്യം ഈശ്വരാവതാരത്തിനുണ്ട്. പ്രത്യേകിച്ച് ശ്രീകൃഷ്ണാവതാരത്തിന്. മനുഷ്യഹൃദയങ്ങളില്‍ പേമഭക്തി ഉണര്‍ത്തുക എന്നതാണത്. ശരിയായ ഭക്തന്‍ മോക്ഷം പോലും ആഗ്രഹിക്കുന്നില്ല. അവന് ഒരൊറ്റ ആഗ്രഹം മാത്രമേ ഉള്ളൂ ഭഗവാനെ സ്മരിക്കുക, സേവിക്കുക. ഈ ഉത്തമ ഭക്തിയാണു ശ്രീകൃഷ്ണന്‍ ഗോപികമാര്‍ക്കു നല്‍കിയത്. ആ ഓര്‍മ്മകള്‍ നിരന്തരം നമ്മുടെയുള്ളിലുള്ളിടത്തോളം ഭഗവാന്‍ നമ്മുടെ കൂടെത്തന്നെയുണ്ടാകും. ആ കൃഷ്ണന്‍ നമ്മുടെ ഉള്ളിലെ പ്രേമമാകുന്ന ഗര്‍ഭപാത്രത്തില്‍ ജനിക്കേണ്ടവനാണ്. ഋഷികള്‍ യുഗയുഗങ്ങളായി തപസ്സുകൊണ്ട് നേടിയ ആ പരമാത്മ തത്ത്വത്തെ ഗോപികള്‍ നിഷ്‌കളങ്ക ഭക്തിയിലൂടെ വളരെവേഗം നേടിയെടുത്തു. പ്രേമത്തെക്കാള്‍ വലിയ ശക്തിയില്ല, സിദ്ധിയുമില്ല അതുകൊണ്ടാണ് ഗോവര്‍ദ്ധനം ഉയര്‍ത്തിയതല്ല, ഗോപികമാരുടെ ഹൃദയത്തില്‍ മഹത്തായ പ്രേമത്തെ ഉണര്‍ത്താന്‍ കഴിഞ്ഞതാണു കൃഷ്ണന്റെ ഏറ്റവും വലിയ സിദ്ധി എന്നുപറയുന്നത്.
എല്ലാവരെയും എല്ലാത്തിനെയും ഒരുപോലെ തഴുകിത്തലോടിയ ഒരു കുളിര്‍കാറ്റുപോലെയായിരുന്നു കൃഷ്ണന്റെ ജീവിതം. ഒരു മുറിയില്‍നിന്നു മറ്റൊരു മുറിയിലേക്കു പോകുന്ന ലാഘവത്തോടെയായിരുന്നു ഭഗവാന്റെ ജീവിതയാത്ര. തന്നോടു ബന്ധപ്പെട്ടവര്‍ക്കെല്ലാം സന്തോഷം വാരിവിതറി. തന്റെ കാലില്‍ അമ്പെയ്ത വേടനെപ്പോലും അനുഗ്രഹിച്ചിട്ടാണു ഭഗവാന്‍ ശരീരം വെടിഞ്ഞത്. ജീവിതത്തോടുള്ള ആ പുണ്യപുരുഷന്റെ ആനന്ദകരമായ സമീപനവും, കര്‍മ്മകുശലതയും എല്ലാവരുടെയും ഓര്‍മ്മയില്‍ ഉണ്ടാകട്ടെ. ആ കാലടികളെ പിന്തുടരാനുള്ള ശക്തിയും വീര്യവും എല്ലാവരിലും നിറയട്ടെ. കൃഷ്ണപ്രേമം എല്ലാവരുടേയും ഹൃദയങ്ങളില്‍ നറുനിലാവായി പരന്നൊഴുകട്ടെ.
ആപത്ബാന്ധവനും ഭക്തവത്സലനുമാണു ഗോലോകനാഥന്‍. തന്റെ ഭക്തരെ ഭഗവാന്‍ ഒരിക്കലും കൈവെടിയാറില്ല. ശ്രീകൃഷ്ണനെ ഭക്തിപൂര്‍വ്വം മനസ്സില്‍ കുടിയിരുത്തി ശ്രീകൃഷ്ണനാമത്താല്‍ അര്‍ച്ചന ചെയ്യുന്നവര്‍ക്ക് സര്‍വ്വാഭീഷ്ടങ്ങളും ഭഗവാന്‍ പ്രദാനം ചെയ്യുന്നതാണ്. കൃഷ്ണാഷ്ടമിനാളില്‍ ദാനം, ഉപവാസം, പൂജ എന്നിവ ചെയ്യുന്ന ഭക്തര്‍ക്ക് ഗോലോകം സുനിശ്ചിതം. ഏതു പ്രവര്‍ത്തി ചെയ്യുമ്പോഴും കൃഷണാ. എന്ന് ഉച്ചരിച്ചുകൊണ്ട് ചെയ്യുക. എല്ലാം ഭഗവാനില്‍ അര്‍പ്പിച്ച് ചെയ്യുന്നവര്‍ക്ക് ശ്രീകൃഷ്ണന്റെ അനുഗ്രഹം തീര്‍ച്ചയായും ലഭിക്കും.
[12/04, 16:21] Retnam Nair Fb: ഹരേ കൃഷ്ണാ
ഒരു തവണ ഭഗവാൻ നാരായൺ ലക്ഷ്മിയോട് പറഞ്ഞു.ജനങ്ങളിൽ ഭക്തി വളർന്നിരിക്കുന്നു. എല്ലാവരും നാരായണ നാരായണ ചൊല്ലുന്നു .ലക്ഷ്മി പറഞ്ഞു. അങ്ങയെ കിട്ടാനൊന്നുമല്ല. എന്നെ ലഭിക്കാനാ ഭക്തി വളർത്തുന്നത്. അപ്പോൾ ഭഗവാൻ പറഞ്ഞു. എന്നാൽ ജനങ്ങൾ ലക്ഷ്മീ ലക്ഷ്മീ എന്നു കുറച്ചെങ്കിലും ജപിക്കണ്ടെ? അപ്പോൾ ലക്ഷ്മി പറഞ്ഞു. വിശ്വാസമാവുന്നില്ലെങ്കിൽ പരീക്ഷിക്കാമെന്ന്. ഭഗവാൻ നാരായണൻ ഒരു ഗ്രാമത്തിൽ ബ്രാഹ്മണന്റെ രൂപമെടുത്ത് പോയി. ഒരു വീടിന്റെ വാതിൽ പടിയിൽ ചെന്നു. വീടിന്റെ യജമാനൻ സേട്ട് ജീ വാതിൽ തുറന്നു ചോദിച്ചു. എവിടുന്നാ? ഭഗവാൻ പറഞ്ഞു. ഞാൻ നിങ്ങളുടെ നഗരത്തിൽ ഭഗവാന്റെ കഥാ-കീർത്തനങ്ങൾ ചെയ്വാനാഗ്രഹിക്കുന്നു .യജമാനൻ പറഞ്ഞു. ശരി മഹാരാജൻ എപ്പോഴെങ്കിലും ' കഥാ പ്രവചനം ഏർപ്പാടായാൽ അങ്ങ് എന്റെ വീട്ടിൽ താമസിക്കണം. ഗ്രാമത്തിലെ കുറച്ചു ആൾക്കാർ കൂടി എല്ലാവരും കഥ പറയാനുള്ള പദ്ധതി തയ്യാറാക്കി. ആദ്യത്തെ ദിവസം കുറച്ചു പേർ വന്നു. അപ്പോൾ ഭഗവാൻ സ്വയം കഥ പറഞ്ഞു കൊണ്ടിരുന്നു. ആൾക്കാർ കുറച്ചുണ്ടായിരുന്നു.രണ്ടാമത്തെ ദിവസവും മൂന്നാമത്തെ ദിവസവും ആൾക്കൂട്ടമുണ്ടായിരുന്നു. ഭഗവാനു സന്തോഷമായി ആൾക്കാർക്കെല്ലാം എന്തു ഭക്തി.ലക്ഷ്മി മാതാവു വിചാരിച്ചു ഇപ്പോൾ സംഭവിക്കുന്നതെന്താണെന്നു നോക്കാം .ലക്ഷ്മീ മാതാവ് ഒരു വൃദ്ധ സ്ത്രീയായി രൂപമെടുത്തു. നഗരത്തിലെ ഒരു സ്ത്രീ വീടെല്ലാം അടച്ച് കഥാ പ്രവചനം കേൾക്കാൻ പോവുകയായിരുന്നു. അപ്പോൾ ലക്ഷ്മീ മാതാവ് അവരുടെ വീട്ടുപടിക്കൽ എത്തി കുറച്ചു വെള്ളം കുടിക്കാൻ തരാമോ എന്ന് ചോദിച്ചു. അപ്പോൾ ആ സ്ത്രീ പറഞ്ഞു .മാതാജി ഇപ്പൊൾ 3 മണിയായി.എനിക്കു പ്രഭാഷണം കേൾക്കാൻ പോവണം. ലക്ഷ്മീ മാതാവ് പറഞ്ഞു. കുറച്ചു വെള്ളം തരൂ നന്നായി ദാഹിക്കുന്നു. അപ്പോൾ ആ സ്ത്രീ ഒരു പാത്രത്തിൽ വെള്ളവുമായി വന്നു. മാതാവ് വെള്ളം കുടിച്ച് പാത്രം തിരിച്ചു കൊടുത്തപ്പോൾ അത് സ്വർണ്ണമായി മാറി. ഇതു കണ്ട് ആ സ്ത്രീക്കു ആശ്ചര്യമായി.അവർ കൊടുത്ത പാത്രം സ്റ്റീൽ ആയിരുന്നു തിരിച്ചു കിട്ടിയത് സ്വർണ്ണത്തിന്റെതും .എന്തൊരു ചമൽക്കാരിയായ മാതാവ്. അപ്പോൾ ആ സ്ത്രീ കൈകൂപ്പി പറഞ്ഞു.മാതാജീ അങ്ങയ്ക്കു വിശക്കുന്നുണ്ടോ? ഭക്ഷണം കഴിച്ചോളൂ. ഭക്ഷണത്തിന് തളിക, കയ്യിൽ, ഗ്ലാസ്സ്, സ്പൂൺ എല്ലാം കൊടുത്താൽ അതെല്ലാം സ്വർണ്ണ മായാലോ എന്നു ചിന്തിച്ചു.ലക്ഷ്മീ മാതാവ് പറഞ്ഞു. നിങ്ങൾ പോവണം നിങ്ങളുടെ പ്രഭാഷണത്തിന്റെ സമയമായി.ആ സ്ത്രീ പ്രഭാഷണത്തിന് പോയി എന്നാൽ അടുത്തുള്ള സ്ത്രീകളോട് നടന്ന സംഭവമെല്ലാം പറഞ്ഞു. അപ്പോൾ ആ സ്ത്രീകൾ ഇത് കേട്ടു പെട്ടെന്നു തന്നെ സത്സംഗത്തിൽ നിന്നും എഴുന്നേറ്റ് പോയി. അടുത്ത ദിവസം കഥാ പ്രവചനത്തിന് ആൾക്കാർ കുറവായിരുന്നു. അപ്പോൾ ഭഗവാൻ ചോദിച്ചു. ആൾക്കാരുടെ സംഖ്യ എങ്ങിനെ കുറയുന്നു? ആരോ പറഞ്ഞു. ഒരു ചമൽക്കാരി മാതാജി നഗരത്തിൽ വന്നിട്ടുണ്ട്. ആരുടെ വീട്ടിൽ നിന്നു പാൽ കുടിക്കുന്നോ അപ്പോൾ പാത്രവും ഗ്ലാസ്സുമെല്ലാം സ്വർണ്ണമാവുന്നു. തളികയിൽ പലഹാരമോ ചോറോ എന്തെങ്കിലും കഴിച്ചാൽ കിണ്ണം സ്വർണ്ണമാവുന്നു. അതു കാരണം ആൾക്കാർ പ്രഭാഷണത്തിന്നു വരുന്നില്ല. ഭഗവാൻ നാരായണനു മനസ്സിലായി ലക്ഷ്മി വന്നിട്ടുണ്ടെന്ന് . ഈ കാര്യം പറയുന്നതു കേട്ട് യജമാനനായ സേട്ടു ജി യെനോക്കി. അയാൾ എഴുന്നെറ്റുനിന്നു പറഞ്ഞു. അതിശയമായിരിക്കുന്നു. അയാൾ ലക്ഷ്മീമാതാവിന്റെ അടുത്തു പോയി പറഞ്ഞു. മാതാജീ ഞാൻ ഭഗവാന്റെ കഥകൾ പറയാനുള്ള വേദിയുണ്ടാക്കിയിട്ടുണ്ട്. അങ്ങു എന്റെ ഗൃഹത്തിലും വരണം.ലക്ഷ്മീ മാതാവ് പറഞ്ഞു. നിന്റെ വീട്ടിൽ ഞാൻ ആദ്യം വരേണ്ടതായിരുന്നു.എന്നാൽ നിങ്ങൾ സ്വന്തം വീട്ടിൽ എത് കഥാകാരനെ താമസിപ്പിച്ചുവോ അവർ പോയിട്ടേ ഞാൻ വരൂ .സേട്ട് ജീ പറഞ്ഞു. കാര്യം ഇത്രയേ ഉള്ളോ? ഞാനദ്ദേഹത്തിന്നു ധർമ്മശാലയിൽ മുറി കൊടുക്കാം. അന്നു ഭഗവാൻ കഥ പറഞ്ഞു വീട്ടിൽ വന്നപ്പോൾ സേട്ട് ജീ പറഞ്ഞു.മഹാരാജൻ നിങ്ങൾ നിങ്ങളുടെ സാധനങ്ങളെല്ലാം" എടുത്ത് ധർമ്മശാലയിൽ പോയി താമസിക്കണം. ഭഗവാൻ പറഞ്ഞു. ഇനി രണ്ടോ മൂന്നോ ദിവസം മാത്രമേ ഉള്ളൂ കഥാപ്രവചനം.ഇവിടെത്തന്നെ താമസിക്കുന്നതാണ് നല്ലത്. സേട്ട് പറഞ്ഞു പറ്റില്ല. പറ്റില്ല പെട്ടെന്നു മാറണം ഞാൻ അങ്ങിനെ കഥ ഒന്നും കേൾക്കുന്നവനല്ല.. പുറമേ ആരെയും അങ്ങിനെ താമസിപ്പിക്കുന്നവനുമല്ല. ഇത്രയുമായപ്പോൾ ലക്ഷ്മീ മാതാവ് അവിടെ വന്നു പറഞ്ഞു.സേട്ട് ജീ താങ്കൾ കുറച്ചു സമയം പുറത്തു പോവണം. എനിക്ക് ഇദ്ദേഹത്തോട് ചിലത് ചോദിക്കാനുണ്ട്. മാതാ ലക്ഷ്മീ ഭഗവാനോട് പറഞ്ഞു. പ്രഭൂ ഇപ്പോൾ മനസ്സിലായില്ലെ. ഭഗവാൻ പറഞ്ഞു. ങ്ങ്ഹാ മനസ്സിലായി.ഇതു ലക്ഷ്മീ നിന്റെ പ്രഭാവം കൊണ്ടാണ്. എന്നാൽ നീ ഒരു കാര്യം എന്റെയടുത്തും സമ്മതിക്കണം. നീ വന്നത് ഞാൻ ഇതു പോലെ സാധു സന്യാസിയായി വന്നപ്പോൾ ആണ്. സജ്ജനങ്ങൾ എവിടെ ഭഗവത് കഥ പറയുന്നുവോ അവിടെ ലക്ഷ്മിയുടെ നിവാസം എളുപ്പത്തിലാകും. ഇതു പറഞ്ഞ് ഭഗവാൻ നാരായണൻ വൈകുണ്ഠത്തിലേക്ക് തിരിച്ചു പോയി.പ്രഭു പോയതിന്നടുത്ത ദിവസം സേട്ട് ജീ യുടെ വീട്ടിൽ എല്ലാ ഗ്രാമവാസികളുടേയും വലിയ കൂട്ടമുണ്ടായിരുന്നു. എല്ലാവരും ആ മാതാവ് അവരുടെ വീടുകളിൽ വീണ്ടും വരുമെന്നു പ്രതീക്ഷിച്ചു. എന്നാൽ എന്തുണ്ടായി.ലക്ഷ്മീ മാതാവ് സേട്ട് ജീയോടും അവിടെ കൂടിയിരുന്നവരോടുമായി പറഞ്ഞു. ഞാനിപ്പോൾ പോവുകയാണ്. എല്ലാവരും പറഞ്ഞു. മാതേ അതെന്താ അവിടുന്നു നമ്മെയെല്ലാം മറന്നുവോ? ആ മാതാവ് പറഞ്ഞു. ഞാൻ ഭഗവാൻ നാരായണൻ വസിക്കുന്നിടത്താണ് താമസിയ്ക്കുക. ഇപ്പോൾ ഭഗവാൻ തന്നെ പോയി. ഇനി എനിക്കെങ്ങിനെ താമസിക്കാം. ഇതു പറഞ്ഞു അവർ പോയി.
ഏതു ആൾക്കാരാണൊ കേവലം ലക്ഷ്മിയെ മാത്രം പൂജ ചെയ്യുന്നത് അവിടെ ഭഗവാൻ നാരായണൻ ദൂരെയായിരിക്കും. എന്നാൽ നമ്മൾ നാരായണനെ പൂജ ചെയ്താൽ ലക്ഷ്മീദേവി നമ്മുടെ പിന്നാലെ വരും. കാരണം ലക്ഷ്മീ ഭഗവതിക്കു ഭഗവാനില്ലാതെ ഇരിക്കാൻ പറ്റില്ല. എവിടെ പരമാത്മാവിന്റെ ഓർമയുണ്ടോ ലക്ഷ്മി അവിടെ വസിക്കും.കേവലം ലക്ഷ്മിയുടെ പിന്നാലെ പോയാൽ മായയേയും രാമനേയും ലഭിക്കില്ല.
ഹരേ ഹരെ കൃഷ്ണാ.
ReplyForward
|
No comments:
Post a Comment