Wednesday, April 10, 2019

ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു. അദ്ദേഹം നിങ്ങള്‍ക്ക് നല്ല സാധനങ്ങള്‍ തരുന്നു. നിങ്ങള്‍ക്കു കഴിക്കാന്‍ ഭക്ഷണവും ധരിക്കാന്‍ വസ്ത്രവും നല്‍കുന്നു. നിങ്ങള്‍ക്കു കേള്‍ക്കാന്‍ ചെവിയും കാണാന്‍ കണ്ണും മണക്കാന്‍ മൂക്കും രുചിക്കാന്‍ നാക്കും സ്പര്‍ശിക്കാനും ജോലി ചെയ്യാനും കൈകളും നടക്കാന്‍ കാലുകളും തന്നിട്ടുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ മാംസചക്ഷുസ്സുകൊണ്ട് ഈശ്വരനെ കാണാന്‍ സാധിക്കില്ല. പക്ഷേ ഈശ്വരന്‍ നിങ്ങളെ എപ്പോഴും കാണുന്നുണ്ട്. നിങ്ങളെ സംരക്ഷിക്കുന്നു. നിങ്ങള്‍ ചെയ്യുന്നതെല്ലാം കാണുന്നുണ്ട്. അറിയുന്നുണ്ട്. ഈശ്വരന്‍ നിങ്ങളെ സംരക്ഷിക്കുന്നു. ദൈവം നിങ്ങളോട് കരുണ കാണിക്കുന്നു. അദ്ദേഹത്തെ സ്‌നേഹിക്കൂ. വാഴ്ത്തൂ. ഈശ്വരനാമത്തെയും മഹത്വത്തേയും വാഴ്ത്തൂ. ദൈവം നിങ്ങളില്‍ സംപ്രീതനാകും. അദ്ദേഹം നിങ്ങളെ അനുഗ്രഹിക്കും.

No comments: