Friday, April 12, 2019

യജുര്‍ വേദത്തിലെ ബ്രിഹദാരണ്യകോപനിഷത്തിലെതാണ് അഹം ബ്രഹ്മാസ്മി*
*സാമ വേദം ആയ ഛാന്ദോഗ്യോപനിഷത്തിലേതാണ് തത്ത്വമസി*


ഹൈന്ദവ ദർശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം.പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനിൽക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തിൽനിന്ന് ഉണ്ടാകുന്നു. നിലനിൽക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകുന്നു. ഹിന്ദു ദർശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തിൽ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തിൽ ആധാരിതമാണ്. ഒടുവിൽ എല്ലാം ബ്രഹ്മത്തിൽ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സർ‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങൾ ബ്രഹ്മത്തിൽ മേളിക്കുന്നു.

തത്ത്വമസി (ഛാന്ദോഗ്യ ഉപനിഷത്) എന്ന വരിയുടെ സന്ദേശം, *താല്‍ക്കാലിക ശരീരത്തില്‍ ശാശ്വതമായി നില്‍ക്കുന്ന ദിശാബോധവും, പ്രജ്ഞാനവും, വിവേചനവും, ഉളള ആ ചൈതന്യമാണ് ഞാന്‍* എന്ന് ഉത്തരം നല്‍കിയ ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു. അങ്ങ് ബ്രഹ്മ ചൈതന്യമാണെങ്കില്‍ ഞാനോ? തത് (ബ്രഹ്മ)ത്വം അസി, അതായത് തത്ത്വമസി. നീയും അതേ ബ്രഹ്മചൈതന്യമാണെന്ന് ഗുരു അരുളി ചെയ്തു. *എന്റെ ശരീരത്തില്‍ നിലനില്‍ക്കുന്ന അതേ ചൈതന്യത്തിന്റെ നിര്‍ദ്ദേശത്താല്‍ തന്നെ നിന്റെ ശരീരത്തിലും പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ എന്നിലും നിന്നിലും ഉളളതായ ചൈതന്യം ഒന്നാണ്*. അഹം എന്ന സ്ഥാനത്ത് ത്വം എന്നും എഴുതുകയോ പറയുകയോ ചെയ്യാമെന്നറിയാവുന്നവരായിരുന്നു ഭാരതീയര്‍. ആ ബ്രഹ്മചൈതന്യത്താലാണ് നിന്റെ ശരീരവും പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തത് ത്വം അസി എന്നവര്‍ പറഞ്ഞു.

ത്വം സ്ത്രീ ത്വം പുമാന്‍ 
ത്വം കുമാരീ ഉതവാ കുമാരീ
ജീര്‍ണോ ദണ്‌ഡേന വഞ്ചസി ത്വം ജാതോഭവസി വിശ്വതോമുഖഃ (ശ്വേതാശ്വേതരോപനിഷത്4:3)

*നീ സ്ത്രീയാകുന്നു, പുരുഷനാകുന്നു, കുമാരിയും കുമാരനുമാകുന്നു. പഴയ വടിപിടിച്ചു നടക്കുന്ന വൃദ്ധനും നീയാകുന്നു*. ഈ പ്രപഞ്ചത്തിന്നാധാരമായ സര്‍വതിന്റേയും ആധാരവും നീയാകുന്നു. *ആ നിന്നിലുളള ചൈതന്യം അതെല്ലാത്തിലും ഒന്നു തന്നെയാകുന്നു*.

*സനാതന ധർമ്മ പഠനത്തിനും പ്രചാരണത്തിനുമായി  പിന്തുടരുക. പുനർജ്ജനി ഒരു ആദ്ധ്യാത്മിക വാട്സപ്പ് കൂട്ടായ്മയാണ്*
00971521103311

📜🕉  *പുനർജ്ജനി*  🕉📜

No comments: