Tuesday, April 09, 2019

ശ്രീകൃഷ്ണഭഗവന്റെ ഗോലോകധാമ ഗമനം*



          ശ്രീ ഗർഗമുനി പറയുന്നു , വ്യാസമുനിയുടെ വായിൽനിന്ന് ഇപ്രകാരം ശ്രീകൃഷ്ണ സഹസ്രനാമത്തിന്റെ നിരൂപണം കേട്ടിട്ട് യാദവേന്ദ്രനായ  ഉഗ്രസേനൻ അദ്ദേഹത്തെ പൂജിച്ച്  ശ്രീകൃഷ്ണ ഭഗവാനിൽ  ഭക്തിപൂർവ്വം മനസ്സുറപ്പിച്ചു.  

         അതിനുശേഷം ശ്രീകൃഷ്ണഭഗവാൻ മധുരാപുരിയിൽ ചെന്ന് രാജാ ബഹുലാശ്വനും  ശ്രുതദേവനും ദർശനം നൽകി ദ്വാരകയിൽ തിരിച്ചെത്തി.  പാണ്ഡവർ മുഴുവൻ തങ്ങളുടെ പത്നിയായ ദ്രൗപതിയോടൊപ്പം ദ്വാരകയിൽ  നിന്ന് പുറപ്പെട്ട് വനാന്തരങ്ങളിൽ കഴിച്ചുകൂട്ടി.  വനവാസവും അജ്ഞാതവാസവും കഷ്ടതകൾ സഹിച്ചു  അവരെല്ലാവരും സൈന്യത്തോടൊപ്പം വിരാട നഗരത്തിൽ ഒത്തുചേർന്നു . ശ്രീകൃഷ്ണ ഭഗവാന് അപേക്ഷിച്ചിട്ട് പോലും കൗരവന്മാർ പാണ്ഡവർക്ക് അവർ രാജ്യത്തിൻറെ ഒരു ചെറിയ ഒരു അംശം പോലും കൊടുത്തില്ല.  അപ്പോൾ കൗരവരും പാണ്ഡവരും തമ്മിൽ യുദ്ധം അനിവാര്യമായി.  ഇതറിഞ്ഞ ശ്രീകൃഷ്ണഭഗവാൻ ആയുധങ്ങൾ എടുക്കില്ലെന്ന് പ്രതിജ്ഞയെടുക്കുകയും ബലരാമൻ തീർഥയാത്രയ്ക്ക് പോവുകയും ചെയ്തു  ആ യാത്രയിൽ ബലരാമൻ രോണഹർഷണ സുതനെയും ബല്വലനെയും ഹനിച്ചൂ.  മുഴുവൻ പാണ്ഡവരും കൗരവരും ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ പ്രവേശിച്ച് പരസ്പരം യുദ്ധം ചെയ്തു . ശ്രീകൃഷ്ണകൃപയാൽ  പാണ്ഡവർ വിജയിക്കുകയും പാപികളായ കൗരവർ വധിക്കപ്പെടുകയും ചെയ്തു.

        അതിനുശേഷം ധർമ്മരാജൻ യുധിഷ്ഠിരൻ  ഒമ്പത് വർഷം രാജ്യം ഭരിച്ചു . അതിനിടയിൽ അറിയപ്പെടുന്നവരെയും ബന്ധുക്കളെയും വധിച്ചതിന്റെ  പാപത്തിൽ നിന്ന് മോചിതനാകാൻ അദ്ദേഹം മൂന്ന് അശ്വമേധം നടത്തി.  അതിനു ശേഷം ഒരു ദിവസം ദ്വാരകയിൽ ശ്രീകൃഷ്ണഭഗവാന്റെ  ഇച്ഛ അനുസരിച്ച് മുഴുവൻ യാദവർക്കും ബ്രഹ്മർഷിമാരുടെ മഹാശാപം സിദ്ധിച്ചു.  തുടർന്ന് ശ്രീകൃഷ്ണഭഗവാൻ ശരണാഗത ഭക്തനായ ഉദ്ധവന് പേരാലിൻ ചുവട്ടിൽ വെച്ച് പരമ ഉത്തമമായ ഭാഗവതധർമ്മം ഉപദേശിച്ചു.  കുറച്ചു ദിവസങ്ങൾക്കകം യാദവർ തമ്മിൽ കലഹം തുടങ്ങി.  അവർ പ്രഭാസക്ഷേത്രത്തിൽ  നാനാവിധത്തിലുള്ള അസ്ത്രങ്ങൾ  ഉപയോഗിച്ച് പരസ്പരം പൊരുതി മരിച്ചു.  ബലരാമൻ മാനവ ശരീരമുപേക്ഷിച്ച് സ്വധാമത്തിലേക്ക് പോയി.  അവിടെ ദേവന്മാർ വന്നിരിക്കുന്നത് കണ്ടിട്ട് ശ്രീകൃഷ്ണ ഭഗവാൻ അപ്രത്യക്ഷനായി.  വൃന്ദാവനത്തിൽ ചെന്ന്  നന്ദൻ, യശോദാ, രാധികാ, ഗോപികമാർ, ഗോപന്മാർ എന്നിവരോടൊപ്പം ചേർന്ന് പ്രേമി ഭഗവാൻ സ്വന്തം പ്രിയജനങ്ങളോട്  പ്രേമപൂർവം ഇപ്രകാരം പറഞ്ഞു.

           അല്ലയോ നന്ദ! അല്ലയോ യശോദേ!  ഇപ്പോൾ നിങ്ങൾ എന്നിൽ പുത്രബുദ്ധി ഉപേക്ഷിച്ച് മുഴുവൻ ഗോകുലവാസിമാരുടെയും കൂടെ പരമധാമമായ ഗോലോകത്തേക്ക് പോകൂ.  ഇനി എല്ലാവർക്കും ദുഃഖം പ്രദാനം ചെയ്യുന്ന കലിയുഗം തുടങ്ങും.  ആ സമയത്ത് എല്ലാവരും പാപികളായിരിക്കും എന്നതിൽ സംശയമില്ല.  കലിയുഗത്തിൽ പരസ്പരസമ്പർക്കം സ്ഥാപിക്കാൻ സ്ത്രീപുരുഷന്മാരുടെയോ  വർണ്ണത്തിന്റേയോ ഒരു വ്യവസ്ഥയും  ഉണ്ടാവുകയില്ല . അതുകൊണ്ട് വാർദ്ധക്യവും മൃത്യുവും ഇല്ലാത്ത എന്റെ ഗോലോകധാമത്തിലേക്ക് നിങ്ങൾ വേഗത്തിൽ പൊയ്ക്കൊള്ളൂ.

            ശ്രീകൃഷ്ണ ഭഗവാൻ ഇപ്രകാരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഗോലോകത്തുനിന്ന് പരമ അത്ഭുതകരമായ ഒരു രഥം ഇറങ്ങിവന്നു.  ഗോപന്മാരും  ഗോപികമാരും അതീവ പ്രസന്നനായി നോക്കിനിന്നു . അതിൻറെ വിസ്താരം 1600 ദിവ്യമായ ഉള്ളപ്പോൾ ഉയരവും അത്രതന്നെ ഉണ്ടായിരുന്നു.  അത് വ്രജമണിപോലെ നിർമ്മലവും മുക്താ രത്നങ്ങളാൽ  വിഭൂഷിതവും ആയിരുന്നു.   അതിൽ ഒമ്പത് ലക്ഷം വീടുകൾ ഉണ്ടായിരുന്നു.  അവയിലെല്ലാം മണിമയ ദീപം ജ്വലിച്ചുകൊണ്ടിരുന്നു . അതിൽ 2000 ചക്രങ്ങൾ ഉണ്ടായിരുന്നുവെന്ന് മാത്രമല്ല 2000 കുതിരകളെയും കെട്ടിയിരുന്നു . ആ രഥത്തിൽ  മൃദുലമായ വസ്ത്രം കൊണ്ടുള്ള  മൂടുപടം ഉണ്ടായിരുന്നു.  കോടിക്കണക്കിന് സഖിമാർ അതിനുചുറ്റും ശോഭിച്ചിരുന്നു.  വൈകുണ്ഠത്തിലെ  ഗോലോകത്തിൽ  നിന്ന് വന്ന ആ രഥത്തെ ഗോപന്മാർ അത്ഭുതത്തോടെ നോക്കി നിന്നു.

       ഇതേ സമയത്ത് ശ്രീകൃഷ്ണഭഗവാന്റെ  ശരീരത്തിൽ നിന്ന് കോടിക്കണക്കിന് കാമദേവന്മാരേക്കാളും  സുന്ദരനായ, ചതുർഭുജധാരിയായ ക്ഷീരോകദകശായി  വിഷ്ണു പുറത്തുവന്നു.  കൈകളിൽ ശംഖ്,  ചക്രം , ഗദ , പദ്മം എന്നിവയും ഏന്തിയിരുന്നു.  ബ്രഹ്മാണ്ഡത്തിന്റെ  അധിപതിയായ ആ വിഷ്ണു ലക്ഷ്മിയോടൊപ്പം രഥത്തിലേറി ക്ഷീരസാഗരത്തിലേക്ക് പോയി. അതിനുശേഷം ശ്രീകൃഷ്ണഭഗവാനിൽ നിന്നും നാരായണൻ  ഉത്ഭവിക്കുകയും  മഹാലക്ഷ്മിയോട് ചേർന്ന് ഗരുഡന്റെ  പുറത്തുകയറി വൈകുണ്ഠത്തിലേയ്ക്ക് പോവുകയും ചെയ്തു.  അതുകഴിഞ്ഞ് ശ്രീകൃഷ്ണഭഗവാനിൽ നിന്നും   നരനാരായണന്മാർ ഉണ്ടായി . അവർ മനുഷ്യനന്മയ്ക്കായി ബദരികാശ്രമത്തിലേക്ക് പോയി.

         അതിനുശേഷം സാക്ഷാൽ പരിപൂർണതമനായ ജഗത്പതി  ഭഗവാൻ ശ്രീകൃഷ്ണൻ ശ്രീരാധയോടൊപ്പം ഗോലോകത്തിൽ നിന്ന് വന്ന രഥത്തിൽ കയറി നന്ദൻ മുതലായ മുഴുവൻ ഗോപന്മാരും  യശോദാ മുതലായ മുഴുവൻ വ്രജാംഗനമാരും  എല്ലാം അവിടെ ഭൗതികശരീരം ത്യജിച്ച്  ദിവ്യദേഹധാരികളായിത്തീർന്നു.  അപ്പോൾ ശ്രീകൃഷ്ണഭഗവാൻ നന്ദാദികളെ ആ ദിവ്യരഥത്തിലിരുത്തി ഗോപാലന്മാരോടും  മുഴുവൻ ജീവജാലങ്ങളോടുമൊപ്പം വേഗത്തിൽ ഗോലോകധാമത്തിലേക്കു പോയി. 
 ബ്രഹ്മാണ്ഡത്തിനു പുറത്തെത്തിയപ്പോൾ അവർ വിരജാനദി കണ്ട.  അതോടൊപ്പം ശേഷനാഗത്തിന്റെ മടിയിൽ മഹാലോകമായ ഗോലോകം കാണപ്പെട്ടു.  ദുഃഖനാശകരവും  പരമസുഖദായകവുമായിരുന്നു അത് .


           അത് കണ്ടിട്ട് ഗോകുലവാസികളോടൊപ്പം ശ്രീകൃഷ്ണഭഗവാൻ ആ രഥത്തിൽ നിന്നിറങ്ങി ശ്രീരാധയോടൊപ്പം അക്ഷയവടത്തിന്റെ  ദർശനം നടത്തി കൊണ്ട് ആ പരമധാമത്തിൽ പ്രവേശിച്ചു.  ഗിരിവര ശതശൃംഗത്തേയും  ശ്രീരാസമണ്ഡലത്തെയും കണ്ടുകൊണ്ട് അവർ പല വഴികളിലൂടെയും ആ വൃന്ദാവനത്തിലേക്ക് പോയി.  അത് വൃന്ദാവനം,  12 വനങ്ങൾ കൂടിചേർന്നതും  കാമപൂരകവൃക്ഷങ്ങളാൽ നിറഞ്ഞതും  ആയിരുന്നു.  യമുനാ നദി അതിനെ തലോടി കൊണ്ട്   ഒഴുകിയിരുന്നു.  വസന്ത ഋതുവും  മലയ സമീരനും ആ വനത്തിന്റെ  ശോഭ വർധിപ്പിച്ചു പോന്നൂ .  അവിടെ പുഷ്പങ്ങൾ നിറഞ്ഞ അനേകം കുഞ്ജങ്ങളും നികുഞ്ജങ്ങളും   ഉണ്ടായിരുന്നു . ആ വനം  ഗോവ ഗോപികമാരാൽ  നിറഞ്ഞതായിരുന്നു മുമ്പ് ശൂന്യമായി കിടന്നിരുന്ന ആ ധാമം ശ്രീകൃഷ്ണ ഭഗവാൻറെ പ്രവേശനത്തോടെ ജയ ജയ ഘോഷം കൊണ്ട് മുഴങ്ങി

       അതിനുശേഷം ദ്വാരകയിൽ യദുകുലസ്ത്രീകൾ ദേവകി മുതലായ മുഴുവൻ സ്ത്രീകളും ദുഃഖത്താൽ വ്യാകുലരായി ചിതയിൽ ചാടി പതിലോകത്തേക്ക് പോയി.  ഗോത്രം നഷ്ടപ്പെട്ടുപോയവരുടെ  പരലൗകിക കൃത്യങ്ങൾ അർജുനൻ ചെയ്തു. അദ്ദേഹം ഭഗവദ്ഗീതയുടെ ജ്ഞാനത്താൽ സ്വന്തം മനസ്സിനെ ശാന്തമാക്കി.  വലിയ ദുഃഖത്തോടെ എല്ലാവരുടേയും  മരണാനന്തര കർമ്മങ്ങൾ ചെയ്തു.  അർജ്ജുനൻ തൻറെ നിവാസസ്ഥാനമായ ഹസ്തിനപുരിയിൽ ചെന്ന്  ഈ കാര്യം മുഴുവൻ യുധിഷ്ഠിരനോട് പറഞ്ഞു . അദ്ദേഹം സഹോദരന്മാരുടെയും ഭാര്യയുടെയും കൂടെ പിന്നീട് സ്വർഗ്ഗലോകത്തേക്ക് പോയി.

       ഇവിടെ  സമുദ്രം രൈവതപർവ്വത്തോടൊപ്പം ശ്രീരുഗ്മിണി വല്ലഭനായ  ശ്രീകൃഷ്ണഭഗവാന്റെ  നിവാസസ്ഥാനം ഒഴിച്ച് ബാക്കി മുഴുവൻ ദ്വാരകയും തന്റെ ജലത്തിൽ മുക്കി സ്വന്തമാക്കി. ഇന്നും  ദ്വാരകയുടെ സമുദ്രത്തിൽ ഭഗവാൻറെ " ബ്രാഹ്മണൻ വിദ്യാവാനായാലും  വിദ്യാഹീനനായാലും എന്റെ ശരീരമാകുന്നു."  എന്ന ഘോഷം  കേൾക്കപ്പെടുന്നു. 

         കലിയുഗത്തിന്റെ പ്രാരംഭകാലത്ത് കൃഷ്ണൻറെ അംശാവതാരമായ വിഷ്ണുസ്വാമി മഹാസാഗരത്തിൽ പോയി ഭഗവാൻറെ വിഗ്രഹം കൊണ്ടുവന്ന് ദ്വാരകാപുരിയിൽ സ്ഥാപിക്കും.  കലിയുഗത്തില് ആ  ദ്വാരകാനാഥനെ  യാതൊരാൾ അവിടെപ്പോയി ദർശിക്കുന്നുവോ അവൻ കൃതാർത്ഥനായിത്തീരുന്നു.  ആരാണോ ശ്രീകൃഷ്ണൻറെ ഗോലോകധാമഗമനത്തെപ്പറ്റി  കേൾക്കുന്നത്,  യാദവരുടെയും,  ഗോപ- ഗോപികമാരുടെയും മുക്തി പഠിക്കുന്നത് , അവർ എല്ലാ പാപങ്ങളിൽ നിന്നും മോചിതനായിത്തീരുന്നു.


*സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു*.
C&P

No comments: