Tuesday, April 09, 2019

ശംഖ് തീർത്ഥം

പണ്ട് നമ്മുടെ അമ്പലങ്ങളിൽ ശംഖുകളിൽ ജലം നിറച്ചു അൽപ്പം കൈ കുടന്നയിൽ ഒഴിച്ച് തരുമായിരുന്നു/ എന്തുകൊണ്ടോ ഇന്നത് സ്റ്റീൽ പാത്രത്തിലായി എന്നു മാത്രം. ശംഖിലെ ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട്. പ്രണവമന്ത്രമായ ഓംകാര നാദവും ശംഖില്‍ നിന്ന് പുറപ്പെടുവിക്കുന്ന ശരിയായ നാദവും സമാനമാണെന്നാണ് വിശ്വാസം. ഭാരതീയര്‍ക്കിടയില്‍ ശംഖിന് വിശുദ്ധ സ്ഥാനമാണുള്ളത്.

പലരും വാസ്തവം അറിയാതെ ഷേക്ത്രങ്ങളിലെ ശംഖുകളെടുത്തു മാറ്റി. ശംഖു തീർത്ഥം ഔഷധമാണെന്ന് നമ്മളറിയണം. ഭക്തർക്ക് തീർത്ഥം കൊടുക്കാനുള്ള പാത്രങ്ങൾ ഇല്ലാത്തത് കൊണ്ടല്ല ശംഖു ഉപയോഗിച്ചത്. ഒട്ടു മിക്ക ഷേക്ത്രങ്ങളിലും പൂജാ പാത്രങ്ങൾ പ്രകൃതിയോടിണങ്ങുന്നവ ആയിരിക്കും . മറിച്ചു വാങ്ങുവാൻ പണമില്ലാത്തതു കൊണ്ടോ ദാരിദ്രം കാരണമോ അല്ല ഇവ അമ്പലങ്ങളിൽ വന്നു ചേർന്നത്.

അല്പം ജലം കൊടുക്കാനുള്ള പാത്രം പോലും വാങ്ങാനില്ലാത്തത്ര ദാരിദ്രം അമ്പലങ്ങൾക്കു വന്നു അതു കൊണ്ടാണ് ശംഖുകൾ പണ്ട് സീകരിച്ചത് എന്നും ചില ഭക്തർക്കു തോന്നി. അതൊക്കെ വിശ്വസിച്ചു നാലു പുത്തൻ കയ്യിലുള്ള ഭക്തശിരോമണികളുടെ മനസ്സലിഞ്ഞു. അവർ സ്വർണ്ണം കൊണ്ടുള്ള ശംഖ് നിർമ്മിച്ച് ഷേക്ത്രത്തിന് സംഭാവന നല്കി.

സ്വർണ്ണ ശംഖിനു അമ്പലത്തിൽ പുലവാലായ്മ വന്നു. കാരണം കപട ഭക്തന്റെ കണ്ണ് ശംഖിൽ പതിഞ്ഞു. കള്ളനെ പേടിച്ച് അത്തരം ശംഖുകൾക്കു പിന്നീട് നിലവറക്കുള്ളിലെ ജയിലിൽ സ്ഥാനം കിട്ടി. പകരം സ്റ്റീല് പാത്രം ശംഖിന്റെ സ്ഥാനം ഏറ്റെടുത്തു.

ശംഖനാദം കേള്‍ക്കുന്നതും ശംഖ തീര്‍ത്ഥം സ്വീകരിക്കുന്നതും അപൂര്‍വ ഭാഗ്യമായിട്ടാണ് ഹൈന്ദവപുരാണങ്ങളില്‍ പറയുന്നത്. ശംഖിനോടുള്ള ഭാരതീയരുടെ മമതയ്ക്ക് സിന്ധൂനദീതട സംസ്കാരത്തോടം പഴക്കമുണ്ടെന്നാണ് കരുതുന്നത്. ശംഖനാദമുള്ളിടത്ത് ലക്ഷ്മീ ദേവി അധിവസിക്കുന്നു എന്നാണ് പുരാണങ്ങള്‍ വിവരിക്കുന്നത്.

അനുഷഠാന വാദ്യഘോഷങ്ങളുടെ ആദിയിങ്കൽ ശംഖ് മുഴക്കുക പതിവുണ്ട്. ശരിയായ ശംഖ നാദം ഓംകാര ധ്വനിതന്നെയാണെന്നു പറയാം. ദീർഘപ്രണവമായ ശംഖനാദം മുഴക്കുന്നത് മംഗളകരമാണത്രേ. പഴയകാലത്തു രണവാദ്യവും കൂടിയായിരുന്നു ശംഖo. ശബ്ദത്തിന്റെ അഥവാ സ്പന്ദനങ്ങളുടെ, ഊർജ്ജചലനങ്ങളുടെ പശ്ചാത്തലമായ ആകാശത്തെയാണ് ശംഖo പ്രതിനിധാനം ചെയ്യുന്നത്. ശം എന്നാൽ മംഗളമെന്നും ഖം എന്നാൽ ആകാശമെന്നും ഉള്ള അർത്ഥമെടുത്താൽ ഇത് വെളിവാകും. ശംഖനാദം അങ്ങനെ എല്ലാ സ്പന്ദനങ്ങളുടെയും ആദിമ രൂപമായ പ്രണവധ്വനിയുടെ സാദൃശ്യമാണ്. ക്ഷേത്രവാദ്യങ്ങൾ ഇങ്ങനെയാണ് രൂപം കൊണ്ടത്.

#ഭാരതീയചിന്തകൾ

No comments: