Sunday, June 10, 2018

യാഗത്തില്‍ ഉദ്ഗാനം ചെയ്യപ്പെടുന്ന സാമം പ്രാണന്‍ തന്നെയാകുന്നു. ‘സാ’ എന്നതു വാക്കും ‘അമ’ എന്നതു പ്രാണനുമാകുന്നു. ‘സാ’ എന്ന വാക്കും ‘അമ’ എന്ന പ്രാണനും ഒന്നു ചേര്‍ന്നതുകൊണ്ടാണ് ‘സാമ’ത്തിന് ‘സാമം’ എന്ന പേരുണ്ടായത്. അതിനാല്‍ യാഗത്തില്‍ ഉദ്ഗാതാവിനാല്‍ ഗീതം ചെയ്യപ്പെടുന്ന സാമമന്ത്രങ്ങള്‍ പ്രാണനായ ആത്മാവിനെ കാണിക്കുന്നവയാണ്. അതായത് ഈ പ്രാണന്‍ തന്നെ ഉദ്ഗീഥമാകുന്നു. ‘ഉത്’ എന്നാല്‍ പ്രാണനാണ്. ‘ഗീഥ’ എന്നതു വാക്കാകുന്നു. വാക്ക് ശബ്ദത്തെ ദ്യോതിപ്പിക്കുകയാല്‍ പ്രാണന്‍ തന്നെ. പ്രാണനും, പ്രാണനെ ആശ്രയിച്ചിരിക്കുന്ന വാക്കും ചേര്‍ന്നതാണ് ഉദ്ഗീഥം. അതിനാലാണ് യാഗത്തില്‍ ഉദ്ഗീഥത്തെ ഗാനം ചെയ്യാന്‍ പ്രാണദേവതയ്ക്കു കഴിഞ്ഞത്. ഈ തത്ത്വങ്ങളെല്ലാമറിഞ്ഞ് പ്രാണനെ ആത്മാവായി ഉപാസിക്കുവാന്‍ വിജയിക്കുന്നു. ശ്രേഷ്ഠനും തേജസ്വിയുമാകുന്നു. .. – ബൃഹദാരണ്യകോപനിഷത്ത്

No comments: