ഇന്ദ്രിയദേവതകളെല്ലാം പ്രാണനു ചുറ്റും ഇരുന്നു. അതിനാല്‍ പ്രാണനാല്‍ ഭക്ഷിക്കപ്പെടുന്ന ആഹാരം കൊണ്ട് അവരും തൃപ്തനായിതീര്‍ന്നു. ഇങ്ങനെ ഇന്ദിയങ്ങള്‍ക്ക് പ്രാണന്‍ ആശ്രയമായി. ആഹാരം കൊണ്ട് കൊണ്ട് പ്രാണന് ശക്തിയേരുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കും ശക്തിയേറുന്നു അതിനാല്‍ ശരീരത്തില്‍ മുഖ്യനായിരിക്കുന്നത് പ്രാണനാണ്; ഇന്ദ്രിയങ്ങളല്ല.
ഈ തത്ത്വം അറിയുവാന്‍ ഇന്ദ്രിയങ്ങളെ ഉപാസിക്കുകയില്ല. ശ്രേഷ്ഠനായിത്തീരാന്‍ ആഗ്രഹിക്കുന്നവന്‍ എപ്പോഴും ഉപാസിക്കേണ്ടത് പ്രാണനെയാണ്. പ്രാണോപാസന ഏറ്റവും ശക്തിയേറിയതാണ്. പ്രാണനെ ആത്മാവായി ഉപാസിക്കുന്നവന്‍ ശ്രേഷ്ഠനും മറ്റെല്ലാവരേയും ഭരിക്കുന്നവനും അരോഗിയും ജ്ഞാനിയും ശക്തനും ആകുന്നു. എല്ലാവരും ഇങ്ങനെയുള്ളവനെ അനുവര്‍ത്തിക്കുന്നു.
No comments:
Post a Comment