Sunday, June 10, 2018

ദേവന്മാര്‍, മനുഷ്യന്മാര്‍, അസുരന്മാര്‍   മൂന്ന് കൂട്ടരും
പ്രജാപതിയോട് പറഞ്ഞു: “ഭഗവാന്‍, അങ്ങ് ഞങ്ങള്‍ക്ക് ഉപദേശത്തെ നല്‍കിയാലും.” എല്ലാവര്ക്കും "ദ"  എന്ന ഒരക്ഷത്തെ മാത്രം ഉപദേശമായി പറഞ്ഞുകൊടുത്തു. 
ദേവന്മാര്‍ . ദമം ശീലിച്ച് ധന്യരാകുക.  മനുഷ്യര്‍  ദാനം ശീലിച്ച് ധന്യരാകുക.  അസുരന്മാര്‍  ദയ  ശീലിച്ച് ധന്യരാകുക  .  ദമം, ദാനം, ദയ ഇവ മൂന്നും ഒരു സത്യാന്വേഷിക്ക് അത്യാവശ്യം ഉണ്ടായിരിക്കേണ്ട ശീലങ്ങളാണ്. ഇവ ആദ്ധ്യാത്മിക സാധനയുടെ അംഗങ്ങളുമാണ്. 




കാമത്തെ ജയിക്കുവാന്‍ ദമവും ക്രോധത്തെ ജയിക്കുവാന്‍ ദയയും ലോഭത്തെ ജയിക്കുവാന്‍ ദാനവുമാണ് ശീലിക്കേണ്ടത്. കാമവും ക്രോധവും ലോഭവും ഏതൊരാളെയും നശിപ്പിക്കും. അതുകൊണ്ട് ‘ദ’ എന്നു തുടങ്ങുന്ന ഈ മൂന്നു (ദമം, ദാനം, ദയ) സര്‍വ്വരും അഭ്യസിക്കണം...– ബൃഹദാരണ്യകോപനിഷത്ത്

No comments: