ഇന്നു മുതൽ കാർത്തിക മാസം ( ദാമോദര മാസം) ആരംഭിക്കുകയാണ്. (ഒക്ടോബർ 24 മുതൽ നവംബർ 23 വരെ) .
ഈ മാസത്തിലാണ് ഭഗവാന്റെ കൂടുതൽ ലീലകളും നടന്നിട്ടുള്ളത്. അതിലൊന്നാണ് യശോദാമ്മ ഉണ്ണിക്കണ്ണനെ ഉരലിൽ ബന്ധിക്കുന്നത്. കയറുകൊണ്ട് ഉദരത്തിൽ ബന്ധിക്കുന്നതു കൊണ്ട് അന്നു മുതൽ ഭഗവാന് ദാമോദരൻ എന്ന നാമവും കൂടി ലഭിച്ചു.
ഈ മാസത്തിൽ ചെയ്യുന്ന ഭക്തിയുതമായ എല്ലാ പ്രവൃത്തികളും ആയിരം മടങ്ങ് ഫലം നൽകുന്നതാണ്.അതുകൊണ്ട് എല്ലാവരും ഭഗവാന്റെ ചിത്രത്തിന് നെയ് വിളക്കു കൊണ്ട് ആരതി ചെയ്യുക ( ചിത്രത്തിൽ കാണുന്നതുപോലെ )
ഭഗവാന്റെ പാദം - 4 പ്രാവശ്യം
ഉദരം - 2 പ്രാവശ്യം
ശിരസ്സ് - 3 "
മുഴുവൻ ശരീരം - 7 പ്രാവശ്യം
(ഉരലിൽ ബന്ധിച്ചിരിക്കുന്ന ഫോട്ടോ ഉണ്ടെങ്കിൽ അതിന് ആരതി ചെയ്യുക)!*ഹരേക്യഷ്ണാ*!,
chandan raj
No comments:
Post a Comment