ദക്ഷിണാമൂർത്തി സ്തോത്രം-11
ജീവ ബ്രഹ്മ ഐക്യരൂപമായ ജ്ഞാനം ഹൃദയത്തിലുണ്ടായി. ആ മുദ്രാ വിശേഷം കൊണ്ട് തന്നെ സാക്ഷാത്കാരം ഉണ്ടായി. എന്നിരിക്കിലും ഒരു ദീപം കത്തിച്ചാൽ അത് നിലനിർത്തി കൊണ്ട് പോകാൻ ഒരു വിളക്ക് തരുമോ എന്ന് ചോദിക്കുന്ന പോലെയാണ് ശിഷ്യൻ ഉപാസനാ മാർഗ്ഗം ചോദിക്കുന്നത്.
ഓംകാര രൂപാം ഉപദിഷ്യ വിദ്യാം
പതാഞ്ചലി യോഗ സൂത്രത്തിൽ പറഞ്ഞു ഈശ്വരൻ പ്രണവമാണെന്ന്. ആ പ്രണവത്തെ ആശ്രയിച്ചു കൊണ്ട് ഈ ജ്ഞാനമാകുന്ന ദീപത്തെ നിലനിർത്തി പോരാനായിട്ട് ഓംകാര രൂപമായ വിദ്യയെ എനിക്കുപദേശിച്ച് എന്റെ ഉള്ളിലുള്ള ഇരുട്ട് മുഴുവനും നീക്കിയാലും എന്ന് ശിഷ്യൻ ആചാര്യനോട് അപേക്ഷിക്കുന്നു.
അവർ ആചാര്യനെ വർണ്ണിക്കുന്നതിങ്ങനെ.
വാക്കിന് സാക്ഷാത് ആയിട്ട് പ്രത്യക്ഷ ദർശനം തരാനുള്ള ബലമുണ്ട്. ശിവൻ ദക്ഷിണാമൂർത്തി രൂപത്തിലിരിക്കുമ്പോഴുള്ള വർണ്ണത്തെ കുറിച്ച് പറയുന്നു.
കലാഭിഹിരിന്ദോവിഹ കല്പിതാംഗം
പൂർണ്ണ ചന്ദ്രനെ കാണുമ്പോൾ നമ്മൾ ചിന്തിക്കാറില്ലേ ഇത് വെള്ളി കൊണ്ടോ മറ്റോ ഉണ്ടാക്കിയതാണോ എന്ന്. അതു പോലെ കുളിർമയേകുന്ന മനോഹരമായ ഒന്ന് നമ്മുടെ കൈകളിലും ഉണ്ടായിരുന്നെങ്കിൽ എന്ന് നമ്മൾ ആശിക്കും. എന്നാൽ ആ ചന്ദ്രനെ കൊണ്ടുണ്ടാക്കിയ വിഗ്രഹം എന്നാണ് ദക്ഷിണാമൂർത്തിയെ വർണ്ണിച്ചിരിക്കുന്നത്. ചന്ദ്രകലാധരൻ മാത്രമല്ല കലാഭിഹി ഇന്ദോഹോ ഇവ കല്പിതാംഗം.
മുക്താ കലാ ഭൈരിവ ബദ്ധ മൂർത്തിം
ആലോകയേ ദേശിക അപ്രമേയം
അനാദി അവിദ്യാ തിമിര പ്രഭാതം
അനാദി കാലമായിട്ടുള്ള അവിദ്യയ്ക്ക് സൂര്യോദയം. ആ അവിദ്യ ഇന്നത്തോടെ അവസാനിച്ചു. ഇന്നത്തോടെ അജ്ഞാനം ഉള്ളിൽ നിന്ന് നീങ്ങി. ഇടതുകാൽ മുകളിൽ വച്ച് വലതു കാൽ ചുവട്ടിലൂന്നി യോഗപട്ടത്തിലിരിക്കുന്ന ദേവനെ ഞാനിതാ നമസ്കരിക്കുന്നു.
എന്നാൽ ബ്രഹ്മവിദ്യയാകുന്ന സ്തോത്രത്തിൽ ഒരു രൂപ വർണ്ണനയുമില്ല. നമ്മുടെ ഈ സമ്പ്രദായത്തിൽ ശാസ്ത്ര ജ്ഞാനമുണ്ട്, ശാസ്ത്രത്തിന്റെ അനുഭൂതി ജ്ഞാനമുണ്ട്. ഇതിന് മുന്നിൽ രണ്ട് പടിയുണ്ട് ജ്ഞാനം, വിജ്ഞാനം, അംഗം, രഹസ്യം .
അംഗം എന്ന് പറയുമ്പോൾ സാധനാ ചതുഷ്ടേ സമ്പത്തി. സംസ്കാരമുള്ളവനായിരിക്കണം. അത് കഴിഞ്ഞാൽ ഉപാസന. അതാത് ഗുരു പരമ്പരയ്ക്ക് ഒരു ഉപാസനാ മാർഗ്ഗമുണ്ട്. രമണ ഭഗവാന്റെ പരമ്പരയിൽ വന്നവർ അരുണാചല സമ്പ്രദായത്തിലാണ്. രമണ ഭഗവാൻ മാത്രമല്ല, ആ പരമ്പരയിൽ വന്നവരാണ് അരുണഗിരിനാഥരും, പട്ടണത്താരും, വിരൂപാക്ഷാ ദേവർ, ഗുരുനമശിവായ എന്നിവരൊക്കെ. അരുണാചലത്തിനായുള്ള ഒരു യോഗ മണ്ഡലം, ഒരു സമ്പ്രദായം, ഒരു രഹസ്യം, ഒരു വഴി അത് എല്ലാവർക്കും അറിയാമെങ്കിലും യുക്തി പരമായി വിശദീകരിക്കാൻ സാധിക്കില്ല. ഒരു മലയെ ചുറ്റി വന്നാൽ എന്ത് കിട്ടും എന്ന് ചോദിച്ചാൽ ഉത്തരമില്ല. അതിനാലാണ് അത് രഹസ്യമാണ് എന്ന് പറയുന്നത്. പറഞ്ഞാലും മനസ്സിലാകാത്ത കാര്യം.തെളിവ് നല്കാൻ സാധിക്കാത്തതാണ് രഹസ്യം. ദക്ഷിണാ മൂർത്തിയെ ഉപാസനാ മൂർത്തിയായി കാണുന്നതിലും ഇതു പോലൊരു രഹസ്യമുണ്ട്.ഇനി പറയാൻ പോകുന്നത് ജ്ഞാനവും വിജ്ഞാനവുമാണ്.
Nochurji.
Malini dipu
No comments:
Post a Comment