സൗന്ദര്യലഹരി
ശ്ലോകം. 92
ഗതാസ്തേ മഞ്ചത്വം ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ
ശിവഃ സ്വച്ഛച്ഛായാഘടിതകപടപ്രച്ഛദപടഃ
ത്വദീയാനാം ഭാസാം പ്രതിഫലനരാഗാരുണതയാ
ശരീരീ ശൃംഗാരോരസ ഇവ ദൃശാം ദോഗ്ധി കുതുകം!!
ഗതാസ്തേ മഞ്ചത്വം = മഞ്ചതയെ പ്രാപിച്ച്
ദ്രുഹിണഹരിരുദ്രേശ്വരഭൃതഃ = ബ്രഹ്മ, വിഷ്ണു, രുദ്രൻ, ഈശ്വരൻ എന്നീ ഭൃത്യന്മാർ
ശിവഃ = സദാശിവൻ
സ്വച്ഛച്ഛായാഘടിതകപടപ്രച്ഛദപട: = തന്റെ നിർമ്മല കാന്തിയാൽ, കപടമായ മൂടുപടത്തോടുകൂടിയവനായി,
ത്വദീയാനാം ഭാസാം = നിന്തിരുവടിയുടെ കാന്തിയുടെ
പ്രതിഫലനരാഗാരുണതയാ = പ്രതിഫലനം കൊണ്ട് ചുവപ്പിനാൽ ചുവനനിറത്തോടുകൂടി
ശരീരീ ശൃംഗാരോരസ ഇവ = ശരീരത്തോടുകൂടിയ ശൃംഗാര രസമോ എന്ന് തോന്നും വിധം
ദൃശാം ദോഗ്ദ്ധി കുതുകം = നേത്രങ്ങൾക്കു് കൗതുകത്തെ ഉണ്ടാക്കുന്നു.
ബ്രഹ്മാവ്, വിഷ്ണു, രുദ്രൻ, ഈശ്വരൻ എന്നീ ഭൃത്യന്മാർ, നിന്തിരുവടിയുടെ മഞ്ചതയെ പ്രാപിച്ചു. സദാശിവൻ, തന്റെ നിർമ്മല കാന്തിയാൽ , കപട മൂടുപടത്തോടുകൂടി, നിന്തിരുവടിയുടെ ശോഭയുടെ പ്രതിഫലനം കൊണ്ടുണ്ടായ ചുവപ്പിനാൽ ചുവന്ന നിറത്തോടു കൂടിയ വനിയിട്ട് ശരീരത്തോടുകൂടിയ ശൃംഗാര രസമോ എന്ന് തോന്നും വിധം നിന്തിരുവടിയുടെ നേത്രങ്ങൾക്ക് കൗതുകത്തെ ഉണ്ടാക്കുന്നു.
തുടരും ....
*കടപ്പാട്*
No comments:
Post a Comment