ദക്ഷിണാമൂർത്തി സ്തോത്രം-8
മഹാന്മാരായ ഗുരുക്കൻമാരുടെ ശിഷ്യൻമാർക്ക് ചിലപ്പോൾ ഗുരു പറയാത്ത കാര്യങ്ങൾ പറഞ്ഞതായി തോന്നും. ചിലപ്പോൾ സ്വപ്നത്തിൽ അനുഗ്രഹമുണ്ടാകും ഇതൊക്കെ ഈ അലൗകിക ശക്തിയുടെ പ്രഭാവത്താലാണ്. മനശക്തിയൊക്കെ അതിനോട് തുലനം ചെയ്യാനാകില്ല. അതിൽ തെറ്റുകൾ സംഭവിക്കാം. മഹാ പുരുഷൻമാരുടെ സമ്പർക്കത്തിലിരിക്കുന്നവർക്ക് ഈ അലൗകിക ഭാഷയറിയാം.
ഭാഷയിലൂടെയല്ല ഇവിടെ വിനിമയം നടക്കുക. ഭാഷയ്ക്കതീതമായി ഭാവ ബലത്തിനാൽ ഭാവനാതീത സത്ഭാവം.അങ്ങനെ വിനിമയം ചെയ്യുന്ന ഗുരു തത്ത്വം, അതാണ് ദക്ഷിണാമൂർത്തി തത്ത്വം. ആ തത്ത്വത്തെ അറിഞ്ഞവന് ഗുരു ഒരിക്കലും മരിക്കുന്നില്ല. ഗുരു ഒരു വ്യക്തിയൊന്നുമല്ല. ആ ഗുരു സച്ചിദാനന്ദ സ്വരൂപമാണ് . പൂർണ്ണ വസ്തുവാണ്. ഗുരുവിന് ജനനവും മരണവുമില്ല. ഗുരുവിനെ കണ്ട് കഴിഞ്ഞാൽ പിന്നെ ഈശ്വരനെ കണ്ട പോലെയാണ് എന്ന് പറയും.
ഗുരുവിനെ ശരീരമായിട്ടും മനസ്സായിട്ടും ഒക്കെ കണ്ടാൽ കുഴപ്പമാണ്. ഗുരുവിന്റെ ശരീരത്തിനും മനസ്സിനും അപ്പുറമുള്ള പൂർണ്ണ വസ്തുവിനെ കാണാനുള്ള ഭാഗ്യം ആർക്ക് സിദ്ധിച്ചുവോ അവർക്ക് ഗുരുവിനെ പിരിഞ്ഞിരിക്കുന്നതിൽ ദു:ഖമോ വിരഹമോ ഉണ്ടാകുന്നതല്ല.
Nochurj.
malini dipu
No comments:
Post a Comment