Wednesday, April 10, 2019

സൗന്ദര്യലഹരി

ശ്ലോകം. 90

ദദാനേ ദീനേഭ്യശ്ശ്രിയമനിശമാശാനുസദൃശീ -

മമന്ദം സൗന്ദർയ്യപ്രകരമകരന്ദം വികിരതി!

തവാസ്മിൻ മന്ദാരസ്തബകസുഭഗേ യാതു ചരണേ

നിമജ്ജൻ മജ്ജീവഃ കരണചരണഃ ഷട്ചരണതാം.

ദദാനേ ദീനേഭ്യ ശ്രിയം, അനിശം = സദാ സമ്പത്തിനെ ദരിദ്രന്മാർക്ക് കൊടുക്കുന്ന

ആശാനുസദൃശീം അമന്ദം = അധികമായ ഇച്ഛാനുകൂലമായ

സൗന്ദർയ്യപ്രകരമകരന്ദം = സൗന്ദര്യ സമൂഹമാകുന്ന പൂന്തേനിനെ

വികിരതി തവ = നിന്തിരുവടിയുടെ ചിതറുന്ന

അസ്മിൻ മന്ദാരസ്തബകസുഭഗേ= കല്പകവൃക്ഷ പൂങ്കുല പോലെ മനോഹരമായ

യാതു ചരണേ നിമജ്ജൻ = പാദത്തിൽ മുങ്ങിയിട്ട് പ്രാപിക്കപ്പെട്ട

മജ്ജീവഃ = എന്റെ ജീവൻ

കരണചരണ = മനസ്സിനോടും , ഇന്ദ്രീയങ്ങളാകുന്ന പാദങ്ങളോടും കൂടിയ

ഷട്ചരണതാം = ആറ് പാദങ്ങളുള്ള വണ്ടിന്റെ അവസ്ഥ.

ദരിദ്രന്മാർക്ക് ആവശ്യമുള്ള ഐശ്വര്യത്തെ ദാനം ചെയ്യുന്നതും, മകരന്ദത്തെ ധാരാളം ചിതറുന്നതും, കല്പവൃക്ഷ പൂങ്കുല പോലെ മനോഹരവും ആയ നിന്തിരുവടിയുടെ ഈ പാദത്തിൽ മനസ്സോടുകൂടി ചേർന്ന്, ആറു ഇന്ദ്രീയങ്ങളാകുന്ന ചരണങ്ങളോടുകൂടിയ എന്റെ ജീവൻ മുങ്ങിയിട്ടു്, ആറ് ചരണങ്ങളുള്ള വണ്ടിന്റെ സ്ഥിതിയെ പ്രാപിക്കട്ടേ!!🙏

തുടരും                                                                       *കടപ്പാട്*

No comments: