Wednesday, April 10, 2019

ഇന്നത്തെലോകത്ത്   മനുഷ്യഗുരുക്കന്മാരും അവർനൽകുന്ന  ഉപദേശങ്ങളും സർവ്വശക്തനായ ഈശ്വരൻ  നൽകുന്ന ഉപദേശങ്ങളുമുണ്ട്... 

നാം ജീവിക്കുന്ന ഈലോകത്ത് നാം കൂടുതലായി   ചെവികൊള്ളുന്നതു മനുഷ്യഗുരുക്കന്മാർ  നൽകുന്ന ഉപദേശങ്ങളാണ്.. എന്നാൽ പലപ്പോഴും ബുദ്ധിയുണ്ടെന്നു നടിക്കുന്ന  മനുഷ്യർ ഈശ്വരന്റെ നിർദ്ദേശങ്ങളെപോലും  വളച്ചൊടിച്ചു തനിക്കുചിതമായരീതിയിൽ  പറയുന്നത് കേൾക്കാം . 

എന്നാൽ ഭഗവാൻ നേരിട്ട് പറഞ്ഞതായി   പറയുന്ന ഏക ധർമ്മഗ്രന്ഥം സർവ്വശാസ്ത്ര ശിരോമണി ശ്രീമത്‌ഗീതയാണെന്ന് ഭാരതീയർ   പറയുന്നു.. അതിൽ ഭഗവാൻപറയുന്നു ധർമ്മത്തിന് അതിഗ്ലാനി സംഭവിക്കുബോൾ   ധർമ്മപുനഃസ്ഥപാനര്ത്ഥം ഞാൻഅവതരിക്കും . (യഥാ യഥാഹിധർമ്മസ്യ... ഗ്ലാനിർ  ഭവതി   ഭാരത )

നമ്മുടെ സനാതനധർമ്മത്തിനു ഇത്രയും മൂല്യച്യുതി സംഭവിച്ചിരിക്കുന്ന ഈ  കലിയുഗാന്ത്യത്തിൽ ധർമ്മപുനഃസ്ഥാപനക്കായി  ഭഗവാൻ അവതരിക്കുമെന്നു ബഹുഭൂരിപക്ഷം  ജനങ്ങൾക്കും വിശ്വാസമില്ല. 
എന്നാൽ ചുരുക്കം ചിലർമാത്രമാണ്  ഈശ്വരീയനിർദ്ദേശങ്ങൾ ചെവിക്കൊള്ളാൻ  തയ്യാറാകുന്നുള്ളു... 
നല്ലൊരുപങ്ക് മനുഷ്യരും മനുഷ്യഗുരുക്കന്മാരുടെ  അഥവാ മഹാത്മാക്കളുടെ ഉപദേശങ്ങളാണ്   ശിരസ്സാവഹിക്കുന്നത്/ഈശ്വരന്റെ വാക്യങ്ങളായി തെറ്റിദ്ധരിച്ചിരിക്കുന്നത് 
(അതുകൊണ്ടാണ് ഭഗവാൻ പറയുന്നു കോടിയിലും ചിലരെ എന്നെ തിരിച്ചറിയുന്നുള്ളു  അതിലും ചിലരെ എന്റെ  നിർദ്ദേശങ്ങളനുസരിച്ചു   ജീവിക്കുന്നുള്ളു..എല്ലാം സ്വയം നോക്കണം എനിക്ക് അറിയുന്നത് ഈശ്വരനെയാണോ അതിന്ടെ ഫലമാണോ അനുഭവിക്കുന്നത്... എന്നൊക്കെ... )🌻

ദേവന്മാർക്കോ, മഹർഷിമാർക്കോ എന്നെ  യഥാർത്ഥരീതിയിൽ തിരിച്ചറിയാൻ  കഴിയുന്നില്ലായെന്നു ഗീതയിൽ ഭഗവാൻ  വ്യക്തമാക്കിയിട്ടും ഈപരിതാപകരമായ   സ്ഥിതിതുടരുകയാണ്... 
ഈശ്വരനെതിരിച്ചറിഞ്ഞ് മനസ്സും ബുദ്ധിയും   ഏകാഗ്രമാക്കേണ്ട സമയമാണിപ്പോൾ... അജ്ഞാനനിദ്രയിൽ നിന്നും ഉണരേണ്ടസമയം   അതിക്രമിച്ചിരിക്കുന്നു... യാഥാർഥ്യബോധത്തോടെ നോക്കികാണേണ്ടിയിരിക്കുന്നു . 🌻

ഈസമയം സ്വയത്തെയും ഈശ്വരനെയും  തിരിച്ചറിഞ് അനുഭവിക്കുന്നവരാകൂ . 
മനസ്സിലെ ആസൂരീയതയെ(കാമ,ക്രോധ,ലോഭ, മോഹ അഹങ്കാരങ്ങളെ ) ഇല്ലാതാക്കി  ഈശ്വരീയഗുണങ്ങളും ശക്തികളും  നിറക്കുന്നവരാകൂ .(സുഖം, ശാന്തി, സ്നേഹം, സന്തോഷം, ശക്തി ആനന്ദം .. Etc)🌻  സമയം  പോയിക്കൊണ്ടിരുന്നു.. സമയം   ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല.. എല്ലാ  സഹോദരങ്ങൾക്കും അതിനുള്ള   മനസ്സുണ്ടാകട്ടെ അവസരമുണ്ടാകട്ടെ...C&P

No comments: