ബന്ധങ്ങൾ...
മറ്റുള്ളവരുടെ പ്രവൃത്തിയെക്കുറിച്ച് ചിന്തിക്കുന്നത് നിങ്ങൾക്ക് തലവേദനയുണ്ടാക്കും' നാം എന്താണ് ചെയ്യേണ്ടതെന്ന് ചിന്തിക്കുകയാണ് വിവേകം.
സ്വന്തം കർമ്മത്തെ ഉത്തമമാക്കിയാൽ ജീവിതം ആനന്ദപ്രദമാകും .നിങ്ങളുടെ മന:ശാന്തിയെ ആർക്കും മോഷ്ടിക്കാൻ കഴിയുകയില്ല. നിങ്ങളുടെ ശത്രുവും മിത്രവും നിങ്ങൾ തന്നെയാണ്. നിങ്ങളുടെ തന്നെ പരിമിതികളും ,ബലഹീനതകളും, പ്രതീക്ഷകളും നിഷേധാത്മകമായ ശിലങ്ങളുമാണ് നിങ്ങളുടെ ശാന്തിക്ക് ഭംഗം വരുത്തുന്നതും നിങ്ങളെ വിഷമിപ്പിക്കുകയും ചെയ്യുന്നത്.
മനസ്സിനെ ശാന്തമാക്കൂ. അപ്പോൾ ആ കാശത്തിന്റെ സൗന്ദര്യം, പുഷ്പങ്ങളുടെ നിറം സൂര്യന്റെ ഉദാരത തുടങ്ങിയ സർവ്വതിനെയും നിങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. നിങ്ങൾ ഈ സൃഷ്ടിയുടെ ഭാഗമാണെന്ന് അനുഭവപ്പെടാൻ തുടങ്ങും.ജീവതത്തിന് പുതിയ അർത്ഥമുണ്ടാകാൻ തുടങ്ങും.
സാഹചര്യങ്ങൾ സാധനങ്ങളെ പോലെയാണ്. അവ നിർജീവമാണ്, നിങ്ങളാണ് അവയ്ക്ക് ജീവൻ നൽകുന്നത്.
ന്മയ്ക്ക് തിന്മയേക്കാൾ ശക്തിയുണ്ട്. നന്മകൾ സ്വതസിദ്ധമാണ്. നിങ്ങളുടെ ഉള്ളിൽ ഏതു നന്മയുടെ അഭാവമാണുള്ളത് എന്ന് തിന്മ സൂചിപ്പിക്കുന്നു.പ്രകാശം സത്യമാണ്, അതിന്റെ അഭാവമാണ് ഇരുട്ട്.
ജീവിതത്തിൽ എന്തു മനോഭാവമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാൻ കഴിയുന്ന മനുഷ്യരാണ് നാം എന്ന യാഥാർത്ഥ്യം ഒരിക്കലും മറക്കരുത്.
ഇനിയും കണ്ടെത്തേണ്ടതായ വളരെയധികം ആന്തരിക ശക്തി നമ്മിലുണ്ട്.
ഇപ്രകാരമുള്ള ചിന്തകൾ ജീവതത്തിലെ ഏതു സാഹചര്യത്തെയും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടോടുകൂടി അഭിമുഖീകരിക്കാൻ നമ്മെ സഹായിക്കുന്നു.
ഞാൻ ആരാണ്? എന്നിലുളളതെന്താണ്? എന്ന യാഥാർത്യത്തെ തിരിച്ചറിഞ്ഞ് അഭിനന്ദിക്കുകയാണ് ഏറ്റവും വലിയ ധനം.
No comments:
Post a Comment