Monday, April 08, 2019

ശിവഭുജംഗം*🔱

_രചന:ശങ്കരാചാര്യർ_


*💧സ്തോത്രം - 2💧*

*അനാദ്യന്തമാദ്യം പരം തത്ത്വമർഥം*
*ചിദാകാരമേകം തുരീയം ത്വമേയം*
*ഹരിബ്രഹ്മമൃഗ്യം പരബ്രഹ്മരൂപം*
*മനോവാഗതീതം മഹഃശൈവമീഡേ*

⚜⚜⚜⚜⚜⚜⚜⚜⚜⚜⚜


*🌹സാരം🌹*


*_🕉ആദിയിലുള്ളതും ആദ്യന്തരഹിതവും സർവോത്കൃഷ്ടവും ,മഹാവാക്യത്തിന്റെ പെരുളും, ജ്ഞാനസ്വരൂപവും, അദ്വിതീയവും ത്രിഗുണാതീതവും, അപരിച്ഛേദ്യവും, വിഷ്ണുവിനാലും ബ്രഹ്മാവിനാലും അന്വേഷിക്കപ്പെടുന്നതും, മനസ്സിന്നും വാക്കിന്നും വിഷയമല്ലാത്തതും ആയിരിക്കുന്ന ശൈവമഹസ്സിനെ (തേജസ്സിനെ) ഞാൻ സ്തുതിക്കുന്നു.....

No comments: