ജീവബോധത്തിന് തന്നെ പ്രധാനപ്പെട്ട രണ്ട് പിരിവുകളുണ്ട്. ആത്മബോധവും ( തന്നെപ്പറ്റിയുള്ള അറിവിന്റെ മണ്ഡലം ആധി + ആത്മികം - ആധ്യാത്മികം പ്രപഞ്ചബോധവും ഈ പിരിവുകളെ ഉല്ലംഘിച്ചുപോയി ആനുഭുതികമായ ഒരു കണ്ണുതുറക്കലിലൂടെ എത്തിച്ചേരേണ്ടതാണ് പരമബോധം. അതിന് ആത്മസംയമനവും ബുദ്ധികൊണ്ടുള്ള മനനവും ഉന്നതമായ ലക്ഷ്യബോധവും ജീവിതത്തില്‍ വളര്‍ത്തിയെടുക്കണം. ജീവിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ എങ്ങനെ ജീവിക്കണം എന്ന് കുട്ടികളെ പഠിപ്പിക്കണം.ഇഹലോഹജീവീതം സുഖദുഖങ്ങള്‍ക്ക് ഒപ്പമാണ്.അതില്‍ നിന്ന് ആത്മസംതൃപ്തിയും തിരിഞ്ഞുനോക്കുമ്പോഴുള്ള അഭിമാനവും വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണം. അതിന് ഒന്നായി അറിയണം അതുപോലെ തന്നെ പലതായിട്ടും അറിയണം. ശൈവമതക്കാരുടെ അഭിപ്രായത്തില്‍ ഒന്നായി അറിയുന്നത് ആണറിവ്. (പതി). പലതായി അറിയുന്നത് പെണ്ണറിവ്. (പാശം). ഇതുരണ്ടും സമ്യക്കായി അറിയാന്‍ ഈ മനുഷ്യജീവിക്ക് കഴിയുന്നു.അതിനാല്‍ പശുവായ നാം രണ്ടും അറിയണം.ജീവിതം സുന്ദരമാക്കണം.അതിനുള്ള അവസരമാണ് ഇഹലോകജീവിതം
No comments:
Post a Comment