ശ്രീമദ് ഭാഗവതത്തിൽ ദശമസ്കന്ധത്തിൽ ആറാമത്തെ അദ്ധ്യായത്തിലെ 22 മുതൽ 29 വരെയുള്ള എട്ട് ശ്ലോകങ്ങളെ *പൂതനാഷ്ടകം* എന്ന് പറയും. ഗോപിമാർ, പൂതനാവധത്തിനു ശേഷം, ബാലനായ ഭഗവാന് അംഗരക്ഷയ്ക്കായും അന്തരംഗരക്ഷയ്ക്കായും ജപിച്ച ഈ ശ്രേഷ്ഠമായ മന്ത്രം, രക്ഷാകവച ശ്ലോകം, കുട്ടികൾക്കുണ്ടാകുന്ന സർവ്വവിധ ഭയത്തിൽ നിന്നും രക്ഷകിട്ടനായി ജപിക്കാം.
അജൻ, അണിമാൻ, യജ്ഞൻ, അച്യുതൻ, ഹയഗ്രീവൻ, കേശവൻ, ഈശൻ, ഇനൻ (സൂര്യനാരായണ സ്വാമി), വിഷ്ണു, വാമനൻ, ഈശ്വരൻ എന്നീ ഭഗവത് സ്വരൂപങ്ങളെ 22 മത്തെ ശ്ലോകത്തിലൂടെ കുട്ടിയുടെ അംഗരക്ഷയ്ക്കായി ധ്യാനിക്കുന്നു.
അടുത്തതായി 23 മത്തെ ശ്ലോകത്തിലൂടെ ദിക്ക് രക്ഷയ്ക്കായി, ചക്രധാരിയായ ചക്രീ, ഗദാധരനായ ഹരി, ധനുധാരിയായ മധുസൂദനൻ, വാൾ ധാരിയായ അജൻ, ശംഖധരനായ ഉരുഗായൻ, ഇന്ദ്രാനുജനായ ഉപേന്ദ്രൻ, ഗരുഢാരൂഡനായ ഭഗവാൻ താർക്ഷ്യൻ, ഹലധരൻ, പുരുഷൻ എന്നീ ഭഗവാന്റെ സ്വരൂപത്തെ ധ്യാനിക്കുന്നു.
24 മത്തെ ശ്ലോകത്തിലൂടെ ഇന്ദ്രിയ രക്ഷകനായ ഹൃഷീകേശനേയും, പഞ്ചപ്രാണ രക്ഷയ്ക്കായ് നാരായണനേയും, ചിത്തത്തിനായ് ഭഗവാൻ വാസുദേവനും, മനസ്സിനെ യോഗേശ്വരനായ പ്രദ്യുമ്നനും രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
No comments:
Post a Comment