നമുക്കെല്ലാവർക്കും ഇഷ്ടപ്പെട്ട പ്രസിദ്ധമായ അമ്പലമാണ് കൊല്ലൂർ മൂകാംബിക .......ഹിന്ദു വിശ്വാസപ്രകാരം
വിദ്യയുടെ ദേവിയാണ് സരസ്വതി...........
നൃത്തം, സംഗീതം മുതലായ കലകൾ, കരകൗശലങ്ങൾ, അക്ഷരം, സാഹിത്യം, ബുദ്ധി എന്നിവ സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളായാണ് അറിയപ്പെടുന്നത്. സപ്തസ്വരങ്ങൾ പുറപ്പെടുവിക്കുന്ന സാരസ്വത വീണ മനുഷ്യന്റെ പ്രതീകമാണ്..... കലാകാവ്യാദികളിലും വാക്കിലുമൊക്കെ ദൈവീകത ദർശിച്ചിരുന്ന ഒരു കാലഘട്ടത്തിന്റെ ദേവതാസങ്കല്പം കൂടിയാണിത്. തെറ്റായ വാക്കുകൾ ഉച്ചരിക്കുമ്പോൾ നാവിൽ സരസ്വതിക്ക് പകരം 'വികടസരസ്വതി' കളിയാടുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. താന്ത്രികത്തിൽ 'വജ്രസരസ്വതി' എന്ന പേരിലും അറിയപ്പെടുന്നു.
ആദിപരാശക്തിയുടെ മൂന്ന് ഭാവങ്ങളാണ് സരസ്വതി ,ലക്ഷ്മി ,കാളി (പാർവ്വതി)....പല ഭാവങ്ങളിലിരിക്കുന്ന ഭഗവതീ സങ്കല്പങ്ങളുണ്ട്, ഇവയിൽ ശാന്ത ഭാവങ്ങളോട് കൂടിയ സാത്വിക ഗുണമുള്ളവളാണ് സരസ്വതി. ഇത് പരമാത്മാവിന്റെ ജ്ഞാനശക്തി ആണെന്നാണ് വിശ്വാസം. സൃഷ്ടി നടത്താൻ വിദ്യാഗുണം ആവശ്യമാണ് എന്നതിനാൽ സൃഷ്ടാവായ ബ്രഹ്മാവിന്റെ പത്നിയായും സരസ്വതിയെ സങ്കല്പിച്ചിരിക്കുന്നു.
സരസ്വതിയെ ‘ജ്ഞാന’ ശക്തിയായും ലക്ഷ്മിയെ ‘ക്രിയ’ ശക്തിയായും ദുർഗ്ഗയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്. വികടസരസ്വതി തെറ്റായ വാക്കിന്റെ അധിദേവതയാണ്.
എല്ലാ ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് മൂകാംബികാ ക്ഷേത്രം....
ക്ഷേത്ര ദർശനം നടത്തുന്നതിന് അമ്മയുടെ അനുഗ്രഹവും വേണം എന്ന വിശ്വാസവും നിലനിൽക്കുന്നു... അതായത് അമ്മ അവിടേക്ക് വിളിച്ചാലെ മൂകാംബികയിലേക്ക് എത്തിപ്പെടാൻ സാധിക്കൂ എന്ന് സാരം.... .
പല വ്യക്തികളും മൂകാംബികാ ദർശനത്തിന് ശ്രമിച്ചിട്ട് എത്താൻ സാധിക്കാത്ത അവസ്ഥ വളരെയധികം പറഞ്ഞ് കേട്ടിട്ടുണ്ട്...... ആ സമയത്ത് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ അവർക്ക് വന്ന് ചേരും.......
അമ്മയുടെ അനുഗ്രഹം കൊണ്ട് എല്ലാ മാസവും 7 ദിവസത്തോളം മൂകാംബികയിൽ ദർശനം നടത്താൻ എനിക്ക് സാധിക്കാറുണ്ട്, കുറേ വർഷങ്ങളായി അത് തുടരുന്നു....... മുൻപോട്ടെങ്ങനെ എന്ന് എനിക്കറിയില്ല...... ആ സമയത്ത് എല്ലാവരും എന്നോട് പറയും എനിക്കും ഒരു ദിവസം അവിടേക്ക് എത്തണം....... പക്ഷേ എത്തിപ്പെടൽ കുറവാണ്......
എന്റെ അനുഭവത്തിലും ഞാൻസംസാരിച്ചിട്ടുള്ള കുറേ വ്യക്തികളുടെ അനുഭവത്തിലും.... മൂകാംബികയിലെത്തിയതിന് ഗുരുവായൂരപ്പന്റെ ഒരു കയ്യൊപ്പുണ്ട് എന്ന് തോന്നിയട്ടുണ്ട്.... പലരും ഗുരുവായൂരിൽ നിന്ന് യാദ്രിശ്ചികമായി മൂകാംബികയിലെത്തിയവരാണ്...... ഒരു വ്യക്തി എന്നോട് പറഞ്ഞ ഒരു കാര്യമാണ്..........
"ഞാൻ ഒരു ഗുരുവായൂർ ഭക്തനാണ് ഞാൻ കുറച്ച് കാര്യങ്ങൾ ഗുരുവായൂരപ്പനോട് എന്നും പ്രാർത്ഥിക്കും.... മിക്ക ദിവസങ്ങളിലും ഞാൻ ഗുരുവായൂർ ദർശനം നടത്താറുണ്ട്... ആ സമയത്തൊന്നും മൂകാംബിക എന്ന ക്ഷേത്രത്തെക്കുറിച്ച് കേട്ടറിവല്ലാതെ വ്യക്തമായി ഒന്നും അറിയില്ല.... ഒരു ദിവസം പ്രാർത്ഥിച്ച് കിഴക്കേ നടയിൽ ഇരിക്കുമ്പോൾ ..കുറച്ച് പേരെ പരിജയപ്പെട്ടു. പെട്ടന്ന് അവരുമായി സൗഹൃദത്തിലായി, 2 മണിക്കൂർ അവരുമായി ചിലവഴിച്ച് അവർ പോകും നേരം എന്നോട് ചോദിച്ചു ഞങ്ങൾ മുകാംബികയിലേക്കാണ് പോകുന്നത്, പോരുന്നുണ്ടോ എന്ന് ..... തിരിച്ച് അവർക്ക് ഉത്തരം കൊടുത്തത് മുതൽ മൂകാംബികയിലെത്തി ദർശനം കഴിഞ്ഞ് നേരെ ഗുരുവായൂരിൽ തിരിച്ചെത്തുന്നത് വരെ ഒരു സ്വപ്നമാണോ എന്ന് എനിക്കറിയില്ല.... ആരോ എന്നെ നിയന്ത്രിച്ച് കൊണ്ടു പോകുന്ന പോലെയാണ് എനിക്ക് തോന്നിയത്...... ഇന്നും ആദ്യത്തെ എന്റെ മൂകാംബികാ ദർശനം എനിക്ക് മറക്കാൻ പറ്റാത്തതാണ് ... ആ വ്യക്തി ഇന്ന് അറിയപ്പെടുന്ന ഒരു നടനാണ് മലയാളത്തിൽ "
ദേവി കൗളാജാരപ്രിയയാണ്..... അത് എല്ലാവർക്കും വ്യക്തമായി അറിയില്ല....... അതു കൊണ്ട് പരമാവധി വൃതമെടുക്കാതെ വേണം മൂകാംബികാ ദർശനത്തിനായി പോകുവാൻ......ഏറ്റവും നല്ല രീതിയിൽ വൃതമെടുത്ത് ദർശനം നടത്തുന്ന വ്യക്തികൾ പിന്നീട് അവിടെ എത്തിച്ചേരാൻ വളരെ തടസ്സങ്ങൾ നേരിടേണ്ടി വന്ന അറിവും ഉണ്ട്... എന്നാൽ സാധാ ജീവിക്കുന്ന രീതിയിൽ വീട്ടിൽ നിന്നും പ്രത്യേക പദ്ധതികളൊന്നും ഇല്ലാതെ ദർശനത്തിനായി പോകുന്നവർ വളരെ എളുപ്പത്തിലും അവിടെ എത്തുന്നു.... ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചട്ടുണ്ടോ,,,, ദേവി അവിടം ഭരിക്കുന്ന ഒരു രാജ്ഞിയാണ്.... ശരിക്കും പ്രജകൾക്കിടയിൽ അവരുടെ സന്തോഷങ്ങളിലും ദുക്കങ്ങളിലും പങ്ക് ചേർന്ന് ജീവിക്കുന്ന ഒരു പ്രദേശത്തിന്റെ രാജ്ഞി...... പ്രത്യേക വിശേഷ ദിവസങ്ങളിൽ ദേവി പ്രജകളുടെ ദുക്കങ്ങളറിയാൻ ഓരോ പ്രദേശങ്ങളിലായി ഉണ്ടാക്കിയിരിക്കുന്ന സിംഹാസനങ്ങളിൽ അമ്പലത്തിൽ നിന്നും പല്ലക്കിലേറി എത്തും... കൊല്ലത്തിൽ ഒരു പ്രാവശ്യം (ഡിസംബറിൽ) വനമക്കൾക്കായി സൗപർണ്ണികാ നദിയുടെ തീരത്ത് ദേവി വനഭോജനം നടത്താറുണ്ട്..... അന്ന് ഉച്ച തൊട്ട് വൈകീട്ട് വരെ വന മക്കളുടെ കൂടെ ദേവി ഉണ്ടാകും......
സംസാരിച്ച് വളരെ ദൂരം കടന്ന് പോയി.....
മൂകാംബികാ ക്ഷേത്രത്തിൽ എത്താൻ ആഗ്രഹമുള്ളവർ എത്രയും പെട്ടന്ന് എത്തട്ടെ എന്നും... പോയിക്കൊണ്ടിരിക്കുന്നവർ മുടക്കം കൂടാതെ എത്തട്ടെ എന്നും ആശംസിക്കുന്നു....
ഓം അകാതാദി ക്ഷകാരാന്ത മന്ത്രവര്ണ്ണവിരാജിതാം ശ്രീവിദ്യാം സര്വതന്ത്രശീം ബാലാം വന്ദേ സദാശിവാംമഹാലക്ഷ്മീം മഹാകാളീം വാണീം ത്രിപുരസുന്ദരീം മൂകാംബികാം പരാം വന്ദേ ജ്ഞാനൈശ്വര്യപ്രദായിനീം
No comments:
Post a Comment