Saturday, April 06, 2019

*ആർഷജ്ഞാനം

                 *മൊഴിമുത്തുകൾ*

    *ദേഹാഭിമാനമാകുന്ന കയറിനാല്‍* 
*ജന്മജന്മാന്തരങ്ങള്‍* *ബന്ധിക്കപ്പെട്ടിരിക്കുന്നു.*
___________________________________________

    *മൃത്യുവിന്‍റെ സമയത്ത്* 
*നീ എന്തായി സങ്കല്പ്പിക്കുന്നൂ,* 
*അതായി വീണ്ടും ജനിക്കുന്നു*. 
*മൃത്യുവിന്‍റെ സമയത്ത്* 
*സത് സങ്കല്പങ്ങള്‍ ഉണ്ടാവണം.* 
*മൃത്യുവിനു അതാണ്‌ ആവശ്യം.*
*അതിനു ആരോഗ്യം ഉണ്ടാവണം.* 

    *അനായാസേന മരിക്കണം.*
 
*ആയാസത്തോടുകൂടി മരിക്കുന്ന ഒരുവന്* 
*സത് സങ്കല്പം ഉണ്ടാവില്ല.*

*അതീവ ശാന്തനായി പോകാന്‍ കഴിയണം.* 
*അങ്ങനെയാണ് പണ്ടുള്ളവര്‍ പഠിപ്പിക്കുന്നത്‌.*

*വാസനകള്‍ ഓരോന്നിനെയും* 
' *ഞാനല്ല' എന്ന് പരിത്യജിച്ചുകൊണ്ട്* 
*ധീരനായി, അചഞ്ചലനായി* 
*മരിക്കാന്‍ പഠിക്കണം.*

*കാക്കകള്‍ മരിക്കാറാവുമ്പോള്‍* 
*തന്റെ കൂട്ടരെ വിട്ട്*  
*വളരെ ദൂരങ്ങളിലേക്ക് പോകും*. 
*സന്യസം, ഒരു സമ്പ്രദായമായി* 
*അവ സ്വീകരിച്ചിരിക്കുന്നു.*
*താന്‍ മരിക്കുമ്പോഴുള്ള* 
*തന്റെ സമൂഹത്തിന്റെ വേദനയെ* 
*മുന്‍കൂട്ടി കണ്ടറിഞ്ഞു*  
*അവ വളരെ ദൂരങ്ങളിലേക്ക്* 
*പറന്നു പോകും.*

*മരണം പോലും* 
*മറ്റുള്ളവരെ വേദനിപ്പിക്കാതെ* 
*കടന്നു പോകാന്‍ കഴിയണം.*
*ചാരുതയോടെ.*

*നന്നായി ജീവിച്ചാലെ* 
*സുന്ദരമായി മരിക്കാന്‍ സാധിക്കൂ*. 
*ശരീരത്തിലുള്ള തന്റെ അഭിമാനം പോയി* 
*ശരീരം പരിത്യജിക്കുന്നതാണ്* 
*അനായാസ മരണം.* 

💓  *നിർമ്മലാനന്ദം 💓*

No comments: