ഹരിഓം നാരായണ നാരായണ
🏻🕉🕉🕉
🏻
"യ: സർവ്വജഞ : സർവ്വവിദ്
യസ്യ ജ്‌ഞാനമയം തപഃ
തസ്മാദേതദ് ബ്രഹ്മനാമ
രൂപമന്നം ച ജയതേ "
സാമാന്യ രൂപത്തിലും വിശേഷരൂപത്തിലും എല്ലാം അറിയുന്നവരും ജ്ഞാനതപസ്സ് അനുഷ്ഠിക്കുന്നവനുമായ ആ അക്ഷരബ്രഹ്മത്തിൽ നിന്ന് ഹിരണ്യഗർഭൻ എന്ന കാര്യ ബ്രഹ്‌മവും നാമരൂപങ്ങളും വർണ്ണരൂപങ്ങളും ഗുണത്രയ വസ്തുക്കളും പോഷണത്തിനാവശ്യമായ അന്നധാന്യങ്ങളും ഉണ്ടായി. ബ്രഹ്മം ജ്ഞാന സ്വരൂപമായതിനാൽ എല്ലാം അറിയുന്നു. ആ അറിവിന്റെ സ്വരൂപമായ ബ്രഹ്മഭാഗം തന്നെയാണ് പ്രാണി ജീവൻ അതിനാൽ വൃഷ്ടിയും അറിവ് എന്ന സ്വരൂപം തന്നെ സർവ്വജഞനും സർവ്വ വിദുമാണ്. മനുഷ്യ ജീവന്റെ പ്രജ്ഞാനബോധം മഹത്തരമാണന്നും ഉജ്ജ്വലമാണന്നും പറയാൻ കാരണം സർവജ്‌ഞനായ ബ്രഹ്മസ്വരൂപത്തിന്റെ ഭാഗമായതിനാൽ തന്നെ അറിവ് നേടുക മനുഷ്യ ജീ വിയുടെ ജന്മവാസനാകാര്യമാകാൻ ഇതാണ് കാരണം.
🦚ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ
No comments:
Post a Comment